കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യായിരം വോട്ട് കിട്ടാത്ത സമയത്ത് സംഘിയായിരുന്നു, അന്ന് മുതല്‍ പാര്‍ട്ടിക്കൊപ്പമെന്ന് കൃഷ്ണകുമാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപിക്കൊപ്പം മുമ്പ് ജനങ്ങള്‍ നില്‍ക്കാത്ത സമയത്ത് പോലും താന്‍ സംഘിയായിരുന്നുവെന്ന് നടന്‍ കൃഷ്ണകുമാര്‍. താനൊരു കട്ട സംഘി തന്നെയാണ്. അതിനെ ഒരിക്കലും ചെറുതാക്കരുതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് താരം ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്നായിരുന്നു കൃഷ്ണകുമാര്‍ അംഗത്വം സ്വീകരിച്ചത്. കോളേജില്‍ പഠിക്കുന്ന കാലത്ത് താന്‍ എബിവിപി പ്രവര്‍ത്തകനായിരുന്നു. അന്ന് ബിജെപിക്ക് തികച്ച് അയ്യായിരം വോട്ട് പോലും ഉണ്ടായിരുന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

1

ഞാന്‍ ബിജെപിയിലേക്ക് വന്നത് കൊണ്ട് ആര്‍ക്കും ദേഷ്യമുണ്ടാവാന്‍ സാധ്യതയില്ല. കലയും രാഷ്ട്രീയവും രണ്ടാണ്. സംഘിയാണ് എന്ന് പറയുന്നതിനെ ചെറുതാക്കരുത്. ഞാനൊരു കട്ടസംഘിയാണ്. നമ്മള്‍ അതിന്റെ ഭാഗമാണ്. കോളേജില്‍ അയ്യായിരം വോട്ട് പോലും തികച്ച് കിട്ടാത്ത കാലത്ത് പോലും താന്‍ പാര്‍ട്ടിക്കൊപ്പം നിന്നിട്ടുണ്ടെന്നും കൃഷ്‌കുമാര്‍ വ്യക്തമാക്കി. തനിക്ക് പാര്‍ട്ടിയില്‍ നിന്ന് ആനുകൂല്യമൊക്കെ കിട്ടുമെന്ന് പറയുന്നത് വെറുതെയാണ്. അങ്ങനെയുള്ള പദവിയില്‍ ഒന്നുമല്ലല്ലോ താന്‍ ഇരിക്കുന്നത്. അതൊക്കെ ഏതെങ്കിലും നടീ നടന്‍മാര്‍ക്കൊക്കെ കിട്ടിയേക്കും. ഇനി എനിക്ക് സീരിയലിനൊന്നും ദേശീയ തലത്തില്‍ നിന്നും അവാര്‍ഡ് കിട്ടാനൊന്നുമില്ലല്ലോ എന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

ബിജെപി അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്ന കൃഷ്ണകുമാര്‍ നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം കര്‍ഷക സമരത്തിനെതിരെയും കൃഷ്ണകുമാര്‍ രംഗത്ത് വന്നിരുന്നു. സമരം ചെയ്യുന്നത് ഡമ്മി കര്‍ഷകരാണെന്നും, യഥാര്‍ത്ഥ കര്‍ഷകര്‍ സന്തുഷ്ടരും അവരുടെ കൃഷിയിടങ്ങളിലാണെന്നുമായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം. ഇതുവരെ കേള്‍ക്കാത്ത സെലിബ്രിറ്റികള്‍ വരെ ഇന്ത്യക്കെതിരെ രംഗത്ത് വന്നു. കുത്തിത്തിരിപ്പിനായി ചില വ്യാജ പ്രചാരണങ്ങളുമായി അവര്‍ പണിത് നോക്കിയെന്നും, സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേതൃത്വത്തില്‍ ആഞ്ഞടിച്ചപ്പോള്‍ വിദേശിപ്പട ഗ്രൗണ്ടിന് പുറത്തായെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.

Recommended Video

cmsvideo
Actor krishnakumar joins bjp

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് കൃഷ്ണകുമാറിനെ മത്സരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് അദ്ദേഹം ബിജെപിയില്‍ ഔദ്യോഗികമായി അംഗത്വമെടുത്തത്. അധികാര സ്ഥാനത്ത് നിന്ന് താന്‍ മാറി നില്‍ക്കില്ലെന്നും, ജനസേവനത്തിന് പദവികള്‍ സഹായകമാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം കിട്ടിയാല്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ തലസ്ഥാനത്ത് അദ്ദേഹം മത്സരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാല്‍ നേതൃത്വത്തിന് അദ്ദേഹത്തിന്റെ വിജയസാധ്യതയില്‍ സംശയമുണ്ട്.

English summary
krishna kumar says he is a hardcore bjp activist since college days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X