'ജയിച്ചാൽ കൃഷ്ണകുമാർ കേന്ദ്രമന്ത്രി, ജയിക്കാതെ തന്നെ 2 മന്ത്രിമാരെ തന്നിട്ടില്ലേ'; കെ സുരേന്ദ്രൻ
കൊല്ലം ലോക്സഭ മണ്ഡലത്തിൽ നിന്നും കൃഷ്ണകുമാർ ജയിച്ചാൽ അദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആരും തിരഞ്ഞെടുപ്പിൽ ജയിക്കാതെ തന്നെ കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാർ ഉണ്ടായിരുന്നു. ഇത്തവണ കേരളത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
'കൃഷ്ണകുമാർ ജയിച്ചാൽ കേന്ദ്രമന്ത്രിയാകും. ജയിക്കാതെ തന്നെ 2 മന്ത്രിമാരെ തന്നില്ലേ? പിന്നെന്താണ്? മോദിയുടെ ഗ്യാരണ്ടിയാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ഞങ്ങൾ വോട്ട് ചോദിക്കുന്നത് പ്രധാനമന്ത്രിക്കാണ്. ഓരോ വോട്ടും മോദിജിക്കും താമരക്കുമാണ്.

എൽ ഡി എഫ് നേതാക്കൾ ഇവിടെ പ്രചരണത്തിന് വരില്ലെന്ന് നേരേത്ത പറഞ്ഞിരുന്നു. അവർ വന്നാൽ തന്നെ ആർക്കെതിരെയാണ് പ്രചരണം നടത്തുക? വയനാട്ടിൽ ആനി രാജയാണ് സി പി ഐക്ക് വേണ്ടി മത്സരിക്കുന്നത്. ഡി രാജ അവിടെ പ്രചരണത്തിന് വരില്ല. കാരണം രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ഡൽഹിയിൽ പറയുന്നയാളാണ് അദ്ദേഹം. ഇക്കാര്യമാണ് ഇവിടെ ചർച്ചയാകേണ്ടത്. ഞങ്ങൾക്ക് ഒരു നേതാവേയുള്ളൂ.ആ നേതാവിനെ മുൻനിർത്തിയാണ് ഞങ്ങളുടെ പ്രചരണം. ഇവരുടെ നേതാവ് ആരാണ്? രാഹുൽ ഗാന്ധിയാണോ? യെച്ചൂരിയാണോ? അല്ല മമതോ? ലാലുവോ?
പൊളിഞ്ഞ് പാളീസായ മുന്നണിയാണ് ഇന്ത്യ മുന്നണി. അതിന് കേരളത്തിൽ ഓക്സിജൻ കൊടുക്കേണ്ട. ക്രോസ് വോട്ടിങ്ങിനെ അതിജീവിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. എല്ലാതവണയും ക്രോസ് വോട്ട് ചെയ്ത് ഞങ്ങളെ തോൽപ്പിക്കാമെന്ന് വിചാരിക്കേണ്ട. എന്‍ ഡി എ മുന്നേറ്റത്തില്‍ എല്‍ ഡി എഫും യു ഡി എഫും വെപ്രാളത്തിലാണ്. ഇത്തവണ എൻ ഡി എ ഇവിടെ രണ്ടക്കം കടക്കും', സുരേന്ദ്രൻ പറഞ്ഞു.
സുരേഷ് ഗോപി തൃശൂരിൽ ജയിച്ചാൽ അദ്ദേഹത്തേയും കേന്ദ്രമന്ത്രിയാക്കുമെന്ന് നേരത്തേ ബി ജെ പി നേതാക്കൾ പറഞ്ഞിരുന്നു. തൃശൂരിനൊരു കേന്ദ്രമന്ത്രി എന്ന പേരിൽ സുരേഷ് ഗോപിയുടെ പേരിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഞാന്‍ തൃശൂരിന്റെ മാത്രം എംപിയായിരിക്കില്ല. ജയിച്കേചാല്ത്തിൽ ന്റെ മുഴുവന്‍ കാര്യങ്ങളും നോക്കുന്ന എംപിയായിരിക്കും എന്ന തരത്തിൽ മുൻപ് സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. ഇതോടെ അദ്ദേഹം കേന്ദ്രമന്ത്രിയാകുമെന്ന സൂചനയാണ് ഇതിലൂടെ നൽകിയതെന്നായിരുന്നു ബി ജെ പി പ്രവർത്തകർ പറഞ്ഞത്.
എന്തായാലും ഇക്കുറി തൃശൂരിൽ സുരേഷ് ഗോപിയിലൂടെ താമരവിരിയുമെന്ന് തന്നെയാണ് ബി ജെ പിയുടെ പ്രതീക്ഷ. എന്നാൽ അഭിപ്രായ സർവ്വേകൾ എല്ലാം തന്നെ ഇത്തവണയും ബി ജെ പി സംപൂജ്യരാകും എന്നാണ് പ്രവചിച്ചത്.












Click it and Unblock the Notifications