പികെ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം;നെഹ്റു കോളേജില്‍ പ്രവേശിക്കരുത്...സര്‍ക്കാരിന്‍റെ വീഴ്ച?
കൃഷ്ണദാസിനെതിരെ പ്രേരണാക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.
കൊച്ചി: നെഹ്റു കോളേജ് ചെയര്‍മാന്‍ പികെ കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി തള്ളി.കൃഷ്ണദാസിനെതിരെ പ്രേരണാക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.

എന്നാല്‍ കൃഷ്ണദാസ് നെഹ്റു കോളേജില്‍ പ്രവേശിക്കരുതെന്നും, അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി. കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ കാണിച്ച അലംഭാവം കാരണമാണ് പികെ കൃഷ്ണദാസിന് ജാമ്യം ലഭിച്ചതെന്ന് ജിഷ്ണുവിന്‍റെ അമ്മാവന്‍ ശ്രീജിത്ത് പ്രതികരിച്ചു.
കൃഷ്ണദാസിനെ കേസുമായി ബന്ധപ്പെടുത്താന്‍ തെളിവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൃഷ്ണദാസിനെതിരെ പ്രേരണാക്കുറ്റം ചുമത്താന്‍ കഴിയില്ലെന്നും കോടതി വിലയിരുത്തി. സംഭവദിവസം കൃഷ്ണദാസ് കോളേജില്‍ ഇല്ലായിരുന്നില്ലെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു.
ജിഷ്ണുവിനെ കൃഷ്ണദാസ് പീഡിപ്പിച്ചുവെന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും കൃഷ്ണദാസിനെ നെഹ്‌റു കോളേജില്‍ പ്രവേശിക്കുന്നതില്‍ നിന്നും കോടതി വിലക്കിയിട്ടുണ്ട്. അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും, പാസ്‌പോര്‍ട്ട് ഹാജരക്കാണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജാമ്യം നല്‍കരുതെന്ന് വാദിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സിപി ഉദയഭാനുവിന്റെ വാദം തള്ളിയ കോടതി അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുമ്പോള്‍ ഹാജകരാകണമെന്നും കൃഷ്ണദാസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications