Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ അല്ലേ, സോഷ്യല്‍ മീഡിയയില്‍ പരിഹാസം; ചുട്ടമറുപടി നല്‍കി ദിയ കൃഷ്ണ

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് മത്സരിച്ച നടന്‍ കൃഷ്ണകുമാര്‍ പരാജയമാണ് ഏറ്റുവാങ്ങിയത്.

കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം

കന്നി അംഗത്തിലെ പരാജയം അംഗീകരിക്കുന്നെന്നും മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ എനിക്ക് തന്ന സ്‌നേഹത്തിനും എന്നിലര്‍പ്പിച്ച വിശ്വാസത്തിനും നന്ദി അറിയിച്ചും കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാല്‍ കൃഷ്ണകുമാറിന്റെ തിരഞ്ഞെടുുപ്പ് ഫലവുമായി ബന്ധപ്പെട്ട് പരിഹാസിക്കാനെത്തിയവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മകള്‍ ദിയ കൃഷ്ണ.

കമന്റ് ഇങ്ങനെ

കമന്റ് ഇങ്ങനെ

ദിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയ്ക്ക് താഴെയാണ് പരിഹാസ രൂപേണ കമന്റ് എത്തിയത്. അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ അല്ലേ എന്നായിരുന്നു ഒരാള്‍ പോസ്റ്റ് ചെയ്ത കമന്റ്. ഈ കമന്റിനാണ് ദിയ കിടിലം മറുപടി കൊടുത്തത്.

വീട്ടില്‍ സുരക്ഷിതമായിരിക്കുക

വീട്ടില്‍ സുരക്ഷിതമായിരിക്കുക

ഒരു തിരഞ്ഞെടുപ്പിന് ആളെ കൊല്ലുകയില്ല, പക്ഷേ, കൊറോണയ്ക്ക് അതിന് കഴിയും വീട്ടില്‍ സുരക്ഷിതമായി തുടരുക എന്നായിരുന്നു ചോദ്യത്തിന് ദിയ മറുപടി നല്‍കിയത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ താരത്തിന്റെയും മക്കളുടെയും സോഷ്യല്‍ മീഡിയയിലും വിമര്‍ശനങ്ങളും പരിഹാസ കമന്റുകളും നിറയുകയാണ്.

അഹാനയുടെ പേജിലും

അഹാനയുടെ പേജിലും

നടി അഹാന കൃഷ്ണയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലും പരിഹാസ കമ്ന്റുകളും ട്രോളുകളും നിറയുന്നുണ്ട്. കൃഷ്ണ കുമാറിന്റെ പരാജയത്തിന് പിന്നാലെ പ്രതികരിച്ച് സിന്ധു കൃഷ്ണയും രംഗത്തെത്തിയിരുന്നു. കൃഷ്ണകുമാര്‍ കഴിവിന്റെ പരമാവധി ശ്രമിച്ചെന്നും അദ്ദേഹത്തെ ഓര്‍ത്തു അഭിമാനിക്കുന്നെന്നുമാണ് സിന്ധു കൃഷ്ണ പ്രതികരിച്ചത്. തിരുവനന്തപുരം മണ്ഡലം കൃഷ്ണകുമാറിനെ അര്‍ഹിക്കുന്നില്ലെന്നും സിന്ധു പറഞ്ഞിരുന്നു.

 കൃഷ്ണകുമാറിന്റെ പ്രതികരണം

കൃഷ്ണകുമാറിന്റെ പ്രതികരണം

ഫലം വന്നതിന് പിന്നാലെയാണ് കൃഷ്ണകുമാര്‍ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് കുറിപ്പ് പങ്കുവച്ചത്. കുരിപ്പ് ഇങ്ങനെ, വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ എനിക്ക് തന്ന സ്‌നേഹത്തിനും എന്നിലര്‍പ്പിച്ച വിശ്വാസത്തിനും നന്ദി.

 അഭിനന്ദനങ്ങള്‍

അഭിനന്ദനങ്ങള്‍

എന്നോടൊപ്പം പ്രവര്‍ത്തിച്ച പാര്‍ട്ടിപ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്കും ഒരായിരം നന്ദി.. ഇലക്ഷന്‍ സമയത്തു എനിക്ക് വേണ്ട സഹായങ്ങള്‍ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി.. നിയുക്ത തിരുവനന്തപുരം എംഎല്‍എ ശ്രി ആന്റണി രാജുവിനും, ശ്രി പിണറായി വിജയന്‍ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങള്‍.

വെള്ള വസ്ത്രത്തില്‍ മാലാഖയെ പോലെ തിളങ്ങി ആലിയ ബട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+