ബാല്യവും കൗമാരവും യൗവ്വനവും ജന്മിക്ക് വിതച്ച കൃഷ്‌ണനും കുടുംബവും വിളയിച്ചെടുത്തത് നൂറു മേനി

  • Posted By:
Subscribe to Oneindia Malayalam

ഫറോക്ക്:ഫറോക്ക് മുന്നിലാo പാടത്ത് ​കരുപ്പറമ്പത്ത് കൃഷ്‌ണനും കുടുംബവും കരനെല്ല് കൃഷിയിൽ വിളയിച്ചെടുത്തത് നൂറുമേനി.

സൗദി: സ്ത്രീകളെയും അവര്‍ വെറുതെ വിട്ടില്ല, രാജകുമാരിയും അറസ്റ്റില്‍, ഗൂഢനീക്കങ്ങള്‍ക്ക് പിന്നില്‍!

ഫറോക്ക് വയൽക്കരയിൽ പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷ്‌ണൻ നൂറു മേനി വിളയിച്ചെടുത്തത്. തന്റെ ബാല്യവും കൗമാരവും യൗവ്വനവും ജന്മി മാരുടെ പാടത്ത് നിവരാനും,കുനിയാനും നേരമില്ലാതെ ചെലവഴിച്ച കൃഷ്ണന് സ്വന്തമായി നെല്ല് വിളയിക്കണമെന്ന അതിയായ ആഗ്രഹത്തെ തുടർന്ന് കൃഷി വകുപ്പിന്റെയും കിസാൻ സഭയുടെയും നാട്ടുകാരുടെയും പ്രോത്സാഹനം മാത്രം മുതൽ കൂട്ടാക്കിയാണ് കൃഷ്ണൻ കൃഷിക്കിറങ്ങിയത്.

faroke

കഴിഞ്ഞ ജൂൺ 30 നായിരുന്നു ഞാറു നട്ടത്.ഫറോക്കിലെ നിരവധി രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇന്നലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടേങ്ങാട്ട് നെല്ല് കൊയ്തു ഉദ്‌ഘാടനം നിർവ്വഹിച്ചു.

ഫറോക്ക് നഗര സഭ കൗൺസിലർ പി.എൽ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ ടി.ചന്ദ്രമതി,ഗീത,കൃഷി ഓഫീസർ പ്രശാന്ത്,പി.മുരളീധരൻ,പട്ടാഞ്ചേരി രാജൻ,പാറോൽ വിജയൻ,കെ.ഷാജി,പി.സുരേഷ് കുമാർ,വിജയ കുമാർ എന്നിവർ സംസാരിച്ചു

English summary
krishnan and his family harvest crops in rented land

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്