ഒടുവില്‍ കുറ്റസമ്മതം നടത്തിയല്ലേ..മോഹന്‍ലാലിനോട് മാപ്പ് പറഞ്ഞ് കെആര്‍കെ..!! മാപ്പല്ല കോപ്പെന്ന്..!!
മുംബൈ: മലയാളികളുടെ പ്രിയനടന് മോഹന്‍ലാലിനെ തുടര്‍ച്ചയായി അപമാനിച്ച ബോളിവുഡ് നടനും നിരൂപകനുമായ കെആര്‍കെ ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി. മോഹന്‍ലാലിനെ ഛോട്ടാഭീമിനോട് ഉപമിച്ച് പരിഹസിച്ചതിന് മാപ്പുപറയുന്നതായി കെആര്‍കെ ട്വീറ്റ് ചെയ്തു. മോഹന്‍ലാലിന്റെ താരമൂല്യം തനിക്കറിയാമായിരുന്നില്ലെന്നും അദ്ദേഹം മലയാളത്തിലെ സൂപ്പര്‍സ്റ്റാറാണെന്ന് പിന്നീട് മനസ്സിലായെന്നും കെആര്‍കെ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ മലയാളികള്‍ കെആര്‍കെയുടെ മാപ്പ് അംഗീകരിച്ച മട്ടില്ല.
Read Also: ട്രെയിനില്‍ ഒറ്റയ്ക്ക് യാത്രചെയ്ത പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം..!! കിട്ടിയത് അഡാറ് പണി..!!
Read Also: ഇവർ ആര്‍ത്തവ രക്തദാഹികള്‍..! കറുത്ത കുര്‍ബാന..! ആസ്ട്രല്‍ പ്രൊജക്ഷൻ ഞെട്ടിക്കും..!!

ബിഗ്ബജറ്റ് ചിത്രമായ മഹാഭാരത്തില്‍ ഭീമനായി എത്തുന്ന മോഹന്‍ലാലിനെ ഛോട്ടാഭീമിനോട് ഉപമിച്ചാണ് കെആര്‍കെ വിവാദത്തിലാവുന്നത്. തുടര്‍ന്ന് ലാല്‍ ആരാധകരും മലയാളികളൊന്നാകെയും പൊങ്കാലയുമായി രംഗത്തെത്തി. എന്നാല്‍ ഇയാള്‍ മോഹന്‍ലാലിനേയും മലയാളികളേയും അധിക്ഷേപിക്കുന്നത് തുടര്‍ന്നു.

രാംഗോപാല്‍ വര്‍മ്മയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ കോമാളിയെപ്പോലെയാണെന്നും മറ്റുമായി അധിക്ഷേപം. ഫേസ്ബുക്ക് ഉപയോഗിക്കുന്ന മോഹന്‍ലാല്‍ വിവരമില്ലാത്തവനും പഴഞ്ചനുമാണെന്നും അധിക്ഷേപിച്ചു.

മഹാഭാരതത്തിന്റെ നിര്‍മ്മാതാവ് ബിആര്‍ ഷെട്ടിയുമായി താന്‍ സംസാരിച്ചുവെന്നും മഹാഭാരതം നിര്‍മ്മിക്കാന്‍ ഉദ്ദേശമില്ലെന്ന് അദ്ദേഹം പറഞ്ഞതായും കൈആര്കെ ട്വിറ്ററില്‍ പോസ്റ്റിട്ടു. മാത്രമല്ല ഷെട്ടിയുടെ പേര് മഹാഭാരതവുമായി ചേര്‍ത്ത് മോഹന്‍ലാല്‍ ഉപയോഗിക്കുകയാണെന്നും വരെ ഇയാള്‍ ആരോപിച്ചു.

മലയാളികള്‍ കൂട്ടമായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇയാളുടെ പോസ്റ്റ് ഫേസ്ബുക്ക് റിമൂവ് ചെയ്തു. മാത്രമല്ല മലയാളികളായ സൈബര്‍ ഹാക്കര്‍മാര്‍ ഇയാളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങളും തുടങ്ങി. ഇതിലൊന്നും കുലുങ്ങാതെ തുടര്‍ച്ചായി ഇയാള്‍ അധിക്ഷേപം തുടര്‍ന്നു.

ഇയാളുടെ ഗൂഗിള്‍ വഴിയുള്ള വരുമാനം ഹാക്ക് ചെയ്ത് പൂട്ടിക്കുമെന്ന് മല്ലു ഹാക്കര്‍മാര്‍ ഭീഷണി മുഴക്കിയിരുന്നു. മലയാളികള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും പച്ചത്തെറി അടക്കം വിളിച്ചു. കൂട്ടായ സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് ഒടുവില്‍ മാപ്പെന്നാണ് കരുതുന്നത്.

എന്നാലിയാളുടെ മാപ്പ് അപേക്ഷയോടെ മലയാളികള്‍ ആക്രമണം നിര്‍ത്തുന്നില്ല. തങ്ങളേയും പ്രിയപ്പെട്ട താരത്തേയും ഇത്രയും അധികം അപമാനിച്ച ശേഷം മാപ്പ് പറഞ്ഞ് തടിയൂരാമെന്ന് കരുതേണ്ടെന്നും ഹാക്കിംഗ് അടക്കമുള്ളവ തുടരുമെന്നാണ് മലയാളികളുടെ ഭീഷണി.

തുടര്‍ച്ചയായി വളരെയധികം പോസ്റ്റുകളാണ് ട്വിറ്ററില്‍ കെആര്കെയുടേയതായി പ്രത്യക്ഷപ്പെട്ടത്.. മലയാളികളോടുള്ള പുച്ഛം ഇയാളുടെ പോസ്റ്റുകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് കാണാം. . മോഹന്‍ലാല്‍ മാത്രമല്ല അദ്ദേഹത്തിന്റെ ആരാധകരും വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ്. അതുകൊണ്ടാണേ്രത ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. ബുദ്ധിയുള്ളവരും വിദ്യാഭ്യാസമുള്ളവരും മോഡേണുമായുള്ള ആളുകള്‍ ട്വിറ്ററാണത്രേ ഉപയോഗിക്കുക.

മലയാളികള്‍ തരംതാണവരെന്നും പണിയില്ലാത്തവരെന്നും പലതവണ ഇയാള്‍ അധിക്ഷേപിക്കുന്നുണ്ട്. മോഹന്‍ലാലിനെ പരിഹസിച്ചതിലൂടെ തനിക്ക് ട്വിറ്ററില്‍ ഫോളോവേഴ്സ് കൂടിയെന്നും ഇയാള്‍ അവകാശപ്പെടുന്നു.ട്വിറ്ററില്‍ ഇയാള്‍ക്ക് 3.7 മില്യണ്‍ ഫോളോവേഴ്സുണ്ട്. അതായത് 37 ലക്ഷം പേര്. മാഹന്‍ലാലിനെ പരിഹസിച്ചത് വഴി അന്‍പതിനായിരം മലയാളികള്‍ കൂടി ഇയാളുടെ ഫോളോവേഴ്സ് ആയി മാറിയത്രേ. അതും ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍.

ആത്മീയ നേതാവ് ഗുര്‍മീത് രാം റഹീം സിംഗുമായി മോഹന്‍ലാലിനെ താരതമ്യം ചെയ്യുന്ന ട്വീറ്റും പിറകേ വന്നു. ഗുര്‍മീത് രാം റഹീം സിംഗ് നടനും സംവിധായകനും കൂടിയാണ്. അയാള്‍ക്കുള്ള കഴിവും താരപദവിയും മാത്രമേ മോഹന്ലാലിനുമുള്ളൂ എന്നാണ് പരിഹാസം.മോഹന്‍ലാലിനെ അറിയുമോ എന്നു ചോദിച്ചുള്ള അഭിപ്രായ വോട്ടെടുപ്പും ഇയാളുടെ വകയായിട്ടുണ്ട്. 67 ശതമാനം പേരും അറിയും എന്നാണ് വോട്ട് ചെയ്തിരിക്കുന്നത്. 22 ശതമാനം പേര് ഇല്ലെന്നും 11 ശതമാനം പേര് പേരുപോലും കേട്ടിട്ടില്ലെന്നും വോട്ട് ചെയ്തിരിക്കുന്നു.

ഇയാളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ മലയാളി ഹാക്കര്‍ ഗ്രൂപ്പുകള്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ തന്റെ അക്കൗണ്ട് ആര്‍ക്കും ഹാക്ക് ചെയ്യാനാവില്ലെന്നായിരുന്നു ഇയാളുടെ വെല്ലുവിളി. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ്ശ്രമിക്കുന്നവര് മണ്ടന്മാരെന്നും പരിഹസിച്ചിരുന്നു ഇയാള്‍.മോഹന്‍ലാല്‍ ആരാധകരുടെയും മലയാളികളുടേയും തെറിവിളി താന്‍ ആസ്വദിക്കുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു. ഒരു പെട്ടിയില്‍ നാണയം ഇട്ട് കിലുക്കുന്നത് പോലെയാണ് തനിക്കതെന്നും കെആര്‍കെ പറഞ്ഞിരുന്നു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications