Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ് ബ്രിഗേഡ് സമാന്തര സംഘടനയാവുന്നു: ആഞ്ഞടിച്ച് വിഎം സുധീരന്‍, പട്ടികയില്‍ അര്‍ഹതയില്ലാത്തവരും

തിരുവനന്തപുരം: കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് വിഎം സുധീരന്‍. പാര്‍ട്ടിയില്‍ പുതുതായി രൂപ്പെട്ടിരിക്കുന്ന 'കെഎസ് ബ്രിഗേഡ്' സമാന്തര സംഘടനയാണ്, ചര്‍ച്ചകള്‍ക്കായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന്റെ സന്ദര്‍ശനം മുടക്കാന്‍ സുധാകരന്‍ ശ്രമിച്ചു എന്ന് തുടങ്ങിയുള്ള ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.

മനോരമ ഓണ്‍ലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കെ പി സി സി ഭരാവി പട്ടികയിലെ അസംതൃപ്തിയും മുന്‍ അധ്യക്ഷന്‍ പരസ്യമായി വ്യക്തമാക്കുന്നുണ്ട്.

അര്‍ഹതിയില്ലാത്ത ചിലര്‍ കെ പി സി സി ഭാരവാഹി പട്ടികയില്‍

അര്‍ഹതിയില്ലാത്ത ചിലര്‍ കെ പി സി സി ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിഎം സുധീരന്‍ തുറന്നടിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അന്ന് കെ പി സി സി പ്രസിഡന്റായിരുന്ന ഞാന്‍ പരസ്യമായി ശാസിച്ച ഒരാള്‍ പോലും പട്ടികയില്‍ കടന്ന് കൂടിയിട്ടുണ്ട്. പേര് ഞാന്‍ പരസ്യമായി വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ഒരിക്കലെങ്കിലും ഇതിനുള്ള സാഹചര്യം ഉണ്ടാക്കേണ്ടതായിരുന്നു.

മികച്ചവര്‍ ഉള്‍പ്പെട്ടില്ല എന്ന് പറയുന്നില്ല. പക്ഷെ കഴിവുള്ള പല നേതാക്കളും പുറത്തുണ്ട്. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പട്ടികയാക്കി മാറ്റാന്‍ കഴിയുന്ന സാധ്യത പുതിയ നേതൃത്വം ഇല്ലാതാക്കി. വളരെ പ്രധാനപ്പെട്ട കാര്യമായിട്ട് ചര്‍ച്ചകള്‍ നടന്നില്ല. ഒരിക്കലെങ്കിലും ഇതിനുള്ള സാഹചര്യം ഉണ്ടാക്കേണ്ടതായിരുന്നു. പട്ടികയുമായി ബന്ധപ്പെട്ട് താനുമായി ഒരു വിധത്തിലുള്ള ചര്‍ച്ചയും നടന്നിട്ടില്ല. കെ സുധാകരും സതീശനും വീട്ടില്‍ വന്ന് പോയിരുന്നു. അതിനപ്പുറം ഒന്നും സംഭവിച്ചിട്ടില്ല.

മുന്‍ കെ പി സി സി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എംഎം ഹസന്‍


എന്നോട് മാത്രമല്ല മുന്‍ കെ പി സി സി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എംഎം ഹസന്‍ എന്നിവരുമായും ആരും സംസാരിച്ചിട്ടില്ല. മുരളീധരനോട് ആരുടെയെങ്കിലും പേര് പറയാനുണ്ടോ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ അദ്ദേഹത്തോടും ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ചകള്‍ നടന്നാല്‍ മാത്രമേ നമ്മുടെ അഭിപ്രായങ്ങല്‍ വ്യക്തമാക്കാന്‍ കഴിയു. പുതിയ കെ പി സി സി പ്രസിഡന്റായി സുധാകരന്‍ വന്നപ്പോള്‍ വലിയ പ്രതീക്ഷയും ആവേശവുമായിരുന്നു.

എന്നാല്‍ അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും

എന്നാല്‍ അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും അവര്‍ക്ക് വീഴ്ച സംഭവിച്ചു. ആദ്യ രാഷ്ട്രീയകാര്യസമിത്ത് മുന്‍പുള്ള യോഗത്തില്‍ തന്നെ അവര്‍ക്ക് പിഴച്ചു. പലരേയും യോഗത്തിലേക്ക് വിളിച്ചില്ല. മുരളീധരന്‍ അതൃപ്തി പരസ്യമാക്കിയെങ്കിലും ആദ്യത്തെ യോഗമായതു കൊണ്ട്, അവർക്ക് ഉണ്ടായ ഒരു പിഴവാണെന്ന് കരുതി ഞാൻ പ്രതിഷേധത്തിനു തുനിഞ്ഞില്ല. വിയോജിപ്പ് രാഷ്ട്രീയ കാര്യ സമിതിയില് പറ‍ഞ്ഞിരുന്നു. എന്നാല്‍ വൈകീട്ടത്തെ വാര്‍ത്താ സമ്മേളനത്തിലാണ് ഞങ്ങലെ വിളിക്കാതിരുന്നത് ബോധവൂര്‍വ്വമാണെന്ന് മനസ്സിലായതെന്നും അദ്ദേഹം പറയുന്നു.

പുതിയ ഡി സി സി പ്രസിഡന്റുമാരുടെ പട്ടിക

നേരത്തെ രണ്ടു ഗ്രൂപ്പുകൾ എല്ലാം പങ്കിട്ട് എടുക്കുന്ന രീതി ആയിരുന്നു. പുതിയ ഡി സി സി പ്രസിഡന്റുമാരുടെ പട്ടിക കണ്ടപ്പോൾ തോന്നിയത് ഗ്രൂപ്പുകൾക്ക് പകരം നാലോ അഞ്ചോ പേർ പങ്കിട്ടെടുക്കുന്നുവെന്നാണ്. വളരെ വേദനയോടെയാണ് രാഷ്ട്രീയകാര്യസമിതിയിൽ നിന്നു രാജിവച്ചത്. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഒന്നുമായിരുന്നില്ല രാജിക്ക് കാരണം. കേരളത്തിലെ കാര്യങ്ങളില്‍ ദേശീയ നേതൃത്വം വേണ്ട പോലെ ഇടപെടാതിരുന്നതിനാലാണ് എഐസിസി അംഗത്വവും രാജിവെച്ചത്.

‘കെഎസ് ബ്രിഗേഡ്’ എന്ന പേരിൽ അദ്ദേഹത്തിന്റെ പേരിൽതന്നെ

പാര്‍ട്ടിയില്‍ പരസ്പരം കുറ്റപ്പെടത്തലുകള്‍ പാടില്ലെന്ന് കെ സുധാകരന്‍ തന്നെ പറയുന്നുണ്ട്. ക്ഷേ ഏറ്റവും വലിയ ട്രാജഡി 'കെഎസ് ബ്രിഗേഡ്' എന്ന പേരിൽ അദ്ദേഹത്തിന്റെ പേരിൽതന്നെ ഒരു പ്രസ്ഥാനം പ്രവർത്തിക്കുന്നുവെന്നാണ്. പാര്‍ട്ടിയില്‍ അതൊരു സമാന്തര സംഘടനയായി വളര്‍ന്നു കഴിഞ്ഞു. ആരെ വേണമെങ്കിലും അവർക്ക് പ്രകീർത്തിക്കാം,വാനോളം പുകഴ്ത്താം. അതിന് ഞാൻ എതിരല്ല. എന്നാല്‍ വിയോജിപ്പ് പറഞ്ഞാല്‍ തേജോവധം ചെയ്യുന്ന രീതി സമീപകാലത്ത് മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.

ദിലീപ് സിനിമാ ലൊക്കേഷനില്‍ ജോജുവിന് പിറന്നാള്‍ ആഘോഷം: വൈറലായി ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+