കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ വാനമ്പാടിയും പ്രതികരിച്ചു; നടി മാത്രമല്ല, എത്രയോ കേസുകള്‍... വിദേശത്ത് നിയമം ശക്തം

ചീത്തപ്പേര് ഉണ്ടാവുമെന്ന ഭയം മൂലം വെളിയില്‍ പറയാതെ മൂടിവയ്ക്കുന്നവരുമുണ്ടെന്ന് ചിത്ര പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചിയില്‍ യുവ നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച കേസില്‍ പ്രതികരണവുമായി ഗായിക കെഎസ് ചിത്ര. ഒരു നടിയുടെ കേസ് മാത്രമല്ല, സമാനമായ എത്രയോ കേസുകള്‍ കേരളത്തില്‍ നടക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ വലിയ ചോദ്യചിഹ്നമായി നില്‍ക്കുന്ന കാലഘട്ടമാണിതെന്നും അവര്‍ മാതൃഭൂമിയോട് പ്രതികരിച്ചു.

എത്രയോ കേസുകള്‍ ഇത്തരത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍ മാനഹാനിയും ഭാവിയും ഓര്‍ത്ത് ആരും ഇത് പുറത്തു പറയുന്നില്ല. ചീത്തപ്പേര് ഉണ്ടാവുമെന്ന ഭയം മൂലം വെളിയില്‍ പറയാതെ മൂടിവയ്ക്കുന്നവരുമുണ്ടെന്ന് ചിത്ര പറഞ്ഞു.

ചിന്താഗതി മാറിപ്പോയി

പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് ജോലി ചെയ്യുന്ന കാലഘട്ടമാണിത്. വീട്ടില്‍ അമ്മയും പെങ്ങളുമുള്ള ആരും ഇത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല. പക്ഷേ, എന്നാല്‍ പോലും എല്ലാവരുടെയും ചിന്താഗതി മാറിപ്പോയെന്ന് തോന്നുന്നുവെന്നും ചിത്ര പറഞ്ഞു.

വിദേശത്തുള്ളവര്‍ പറയുന്നത്

നൂറ് ശതമാനം സാക്ഷരതയുള്ള നമ്മുടെ നാട്ടിലാണ് ഏറ്റവും മോശപ്പെട്ട കാര്യങ്ങള്‍ നടക്കുന്നത്. വിദേശരാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ അവര്‍ കേരളത്തെ പറ്റിപ്പറയുന്നത് കേട്ടാല്‍ വിഷമം തോന്നും. കുട്ടികളെന്താണ് ഇങ്ങനെ മാറിപ്പോവുന്നതെന്നും ചിത്ര ചോദിച്ചു.

സെലിബ്രിറ്റിയെ കടത്താനുള്ള ധൈര്യം

പുതിയ തലമുറ ഇങ്ങനെ വഴിമാറി പോകുന്നത് എന്തുകൊണ്ടാണെന്ന് ഒരുപാട് ചിന്തിച്ചിട്ടുണ്ട്. ഒരു സെലിബ്രിറ്റിയെ കടത്തുക്കൊണ്ടു പോവാനുള്ള ധൈര്യം ഉണ്ടാവുന്നു. സെലിബ്രിറ്റിയെ എടുത്തുപറഞ്ഞുവെന്നേയുള്ളൂവെന്നും അവര്‍ പറഞ്ഞു.

വിദേശരാജ്യങ്ങളിലുള്ളവര്‍ ഇത്ര ക്രൂരത കാണിക്കുന്നില്ല

സെലിബ്രിറ്റി മാത്രമല്ല, എല്ലാ സ്ത്രീകളൈയും കുറിച്ചാണ് ഞാന്‍ പറയുന്നത്. നമ്മുടെ നിയമത്തില്‍ ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ വകുപ്പില്ലാത്തതു മൂലമാണ് ഇങ്ങനെയൊക്കെ നടക്കുന്നത് എന്നാണ് എല്ലാവരും പറയുന്നത്. ഇന്ത്യ വിട്ട് പോയി ജീവിക്കുന്നവര്‍ ഇത്രയും വലിയ കുറ്റങ്ങള്‍ ചെയ്യാറില്ലെന്നും ചിത്ര വിശദീകരിച്ചു.

വിദേശത്ത് നിയമങ്ങള്‍ ശക്തമാണ്

വിദേശത്തുള്ളവര്‍ ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യാന്‍ മടിക്കുന്നത് ആ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന കടുത്ത ശിക്ഷാ രീതികളാണ്. ഇങ്ങനെ ചെയ്യുന്നവരോട് ഒന്നേ പറയാനുള്ളൂ. ചെയ്യുന്നതിന് മുമ്പ് വീട്ടിലുള്ള അമ്മയെയും പെങ്ങളെയും ഓര്‍ക്കുക. സ്ത്രീകള്‍ക്കും ഈ ലോകത്ത് ജീവിക്കണ്ടേ- ചിത്ര ആശങ്ക പങ്കുവച്ചു.

ആവര്‍ത്തിക്കാതിരിക്കട്ടെ...

ഇന്നത്തെ കാലത്ത് ഭാര്യയും ഭര്‍ത്താവും ഒരുപോലെ ജോലിചെയ്താല്‍ മാത്രമേ കുടുംബം പോറ്റാനാവൂ. അതുകൊണ്ട് ഇത്തരത്തിലുള്ള തെറ്റുകള്‍ ആരും ആവര്‍ത്തിക്കാതിരിക്കട്ടെയെന്നും ചിത്ര പറഞ്ഞു.

English summary
Kerala’s own nightingale KS Chithra has responded on the recent abduction and assault of a prominent actress. This is not the case of one particular actress. Many such incidents are happening. But many women do not make it public fearing dishonour or thinking or thinking about their future. In present times, girls and boys work together. I do not think those who have a mother and sister in their homes willdo such acts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X