Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുസ്ലിം ലീഗ് അതും വിറ്റു; രാജ്യസഭയിലെത്തുക പ്രവാസി മുതലാളി'... കെഎസ് ഹംസ പറയുന്നത്

മലപ്പുറം: മുസ്ലിം ലീഗിനെതിരെ ഗുരുതര ആരോപണവുമായി പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെഎസ് ഹംസ. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന ഹംസയെ പാര്‍ട്ടി പുറത്താക്കിയ ശേഷമാണ് പൊന്നാനിയില്‍ ഇടതു സ്ഥാനാര്‍ഥിയായത്. മുസ്ലിം ലീഗിന്റെ പല രഹസ്യങ്ങളും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തുവരുമെന്ന് ഹംസ പറയുന്നു.

മുസ്ലിം ലീഗ് സമുദായത്തെ വിറ്റ് കാശാക്കുകയാണ് ചെയ്യുന്നത് എന്നാണ് ഹംസയുടെ ആരോപണം. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ധാരണ, ഇനി ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാമെന്നാണ് എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ സീറ്റ് സംബന്ധിച്ചാണ് കെഎസ് ഹംസ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ks-hamza-pk-kunhalikutty

''കിട്ടാനുള്ള രാജ്യസഭാ സീറ്റ് യൂത്ത് ലീഗിന് കൊടുക്കുമെന്നാണ് അവരോട് ലീഗ് നേതൃത്വം പറഞ്ഞിട്ടുള്ളത്. വനിതാ ലീഗിനോടും തരാമെന്ന് പറഞ്ഞിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനോടും രാജ്യസഭാ സീറ്റ് തരാമെന്ന് പറഞ്ഞു. പ്രവാസി സംഘടനയോട് പറഞ്ഞിട്ടുള്ളത് അവര്‍ക്ക് നല്‍കാമെന്നാണ്. ആകെ ഒരു സീറ്റ് മാത്രമേ കിട്ടാനുള്ളൂവെന്നും'' കെഎസ് ഹംസ പരിഹസിച്ചു.

രാജ്യസഭാ സീറ്റ് ഒരു പ്രവാസി മുതലാളിക്ക് വിറ്റു എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഹംസ പറയുന്നു. വിദേശ വ്യവസായിക്കാണ് സീറ്റ് വിറ്റിരിക്കുന്നത്. കാശും വാങ്ങിയിട്ടുണ്ട്. ദിവസങ്ങള്‍ക്കകം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരും. ആര്‍ക്കാണ് സീറ്റ് വിറ്റിട്ടുള്ളത്. എന്താണ് ഇടപാട് എന്നെല്ലാം അറിയാമെന്നും കെഎസ് ഹംസ മീഡിയവണ്ണിനോട് പറഞ്ഞു.

എംപി സ്ഥാനം കിട്ടാന്‍ പോകുന്ന പ്രവാസി മുതലാളിയെ ഇനി പാര്‍ട്ടിയുടെ സുപ്രധാനമായ പദവിയില്‍ കൊണ്ടിരുത്തും. ഇതിന് ശേഷം സീറ്റ് നല്‍കുകയും ചെയ്യും. കെഎംസിസിയുടെ പ്രസിഡന്റ് പദവിയോ മറ്റോ കൊടുത്ത ശേഷമാകും സീറ്റ് നല്‍കുക. ഒരു ആദര്‍ശവുമില്ല ഇവര്‍ക്ക്. എല്ലാം വില്‍ക്കുകയാണ്. സമുദായത്തെ പണയം വെക്കുകയാണ് ചെയ്യുന്നതെന്നും'' കെഎസ് ഹംസ പറഞ്ഞു.

പൊന്നാനിയില്‍ അപ്രതീക്ഷിതമായിട്ടാണ് ഹംസ ഇടതു സ്ഥാനാര്‍ഥിയായി എത്തിയത്. കെടി ജലീല്‍ ഉള്‍പ്പെടെയുള്ള പേരുകളാണ് ആദ്യം പറഞ്ഞുകേട്ടിരുന്നത്. മുസ്ലിം ലീഗിന്റെ രഹസ്യങ്ങള്‍ അറിയാവുന്ന, സംസ്ഥാന സെക്രട്ടറി പദവിയില്‍ ഇരുന്ന നേതാവിനെ ഇറക്കിയതിലൂടെ ലീഗ് വോട്ടില്‍ വിള്ളലുണ്ടാക്കാമെന്ന് സിപിഎം കരുതുന്നു. പാര്‍ട്ടി ചിഹ്നത്തിലാണ് ഹംസ മല്‍സരിക്കുന്നത് എന്നതും എടുത്തു പറയണം.

ഇകെ വിഭാഗം സമസ്തയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന നേതാവാണ് ഹംസ. എപി, ഇകെ സമസ്തകളുടെ വോട്ട് നേടാന്‍ ഹംസയ്ക്ക് സാധിക്കുമെന്നും സിപിഎം വിലയിരുത്തുന്നു. എന്നാല്‍ 2019ല്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടി ഇടി മുഹമ്മദ് ബഷീര്‍ ജയിച്ച മണ്ഡലമാണ് പൊന്നാനി. അതു മറികടന്ന് വിജയിക്കാന്‍ ഹംസയ്ക്ക് സാധിക്കില്ല എന്നാണ് മുസ്ലിം ലീഗിന്റെ വിശ്വാസം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+