• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഉപ്പാപ്പയുടെ വംശഹത്യയും കൊച്ചുമോന്റെ കള്ളക്കടത്തും,ഉപ്പാപ്പക്ക് ഭാര്യമാർ രണ്ട് ഉണ്ടായിരുന്നു'

മന്ത്രി കെടി ജലീലിനെതിരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ കെ എസ് രാധാകൃഷ്ണൻ. ജലീലുമായി ജോൺ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിന്റെ പശ്ചാത്തലത്തിലാണ് രാധാകൃഷ്ണന്റെ പോസ്റ്റ്. ഉപ്പാപ്പ ഖുർആന്റെ വിശുദ്ധി സംരക്ഷിക്കുന്നതിനാണ് ഹിന്ദു വംശഹത്യ നടത്തിയത് എങ്കിൽ കൊച്ചുമകനായ മന്ത്രി ഖുർആൻ മറയാക്കി സ്വർണക്കടത്ത് നടത്തുന്നു. രണ്ട്‌ പേരും ഖുർആനെ മുൻനിർത്തിയാണ് മനുഷ്യദ്രോഹവും രാജ്യദ്രോഹവും നടത്തുന്നതെന്ന് രാധാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

ഉപ്പാപ്പക്ക് ഭാര്യമാർ രണ്ടുണ്ടായിരുന്നു

ഉപ്പാപ്പക്ക് ഭാര്യമാർ രണ്ടുണ്ടായിരുന്നു

ഉപ്പാപ്പയുടെ വംശഹത്യയും കൊച്ചുമോന്റെ കള്ളക്കടത്തും.തന്റെ പരമ്പരയുടെ മഹത്വം ഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒരു യോദ്ധാവിന്റെ രക്തം തന്റെ സിരകളിൽ ഓടുന്നുണ്ട് എന്ന് മന്ത്രി ജലീൽ വെളിവാക്കിയത്. തന്റെ ഉപ്പാപ്പ പന്ത്രണ്ട് കൊല്ലം ബല്ലാരി ജയിലിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്ന് മന്ത്രി ജലീൽ അവകാശപ്പെട്ടു. ഉപ്പാപ്പക്ക് ഭാര്യമാർ രണ്ട് ഉണ്ടായിരുന്നു.

ക്ഷേത്ര ബിംബങ്ങളിൽ പശുവിനെ കൊന്ന് കുടൽമാല ചാർത്തി

ക്ഷേത്ര ബിംബങ്ങളിൽ പശുവിനെ കൊന്ന് കുടൽമാല ചാർത്തി

ഉപ്പാപ്പ ജയിലിൽ പോയത് 1921ലെ മാപ്പിള കലാപത്തിൽ പങ്കെടുത്തതു കൊണ്ടാണ്. അദ്ദേഹത്തിൽ ആരോപിക്കപ്പെട്ടിരുന്ന കുറ്റങ്ങളിൽ ഒന്ന് ഹിന്ദു വംശഹത്യയും ആയിരുന്നു. മാപ്പിള ലഹളയിൽ ആയിരക്കണക്കിന് ഹിന്ദുക്കൾ കൊല്ലപ്പെട്ടു; ഭീഷണിയിലൂടെ മതം മറ്റപ്പെട്ടു; സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു; ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു; കൊള്ളയടിക്കപ്പെട്ടു; ക്ഷേത്ര ബിംബങ്ങളിൽ പശുവിനെ കൊന്ന് കുടൽമാല ചാർത്തി.

ബ്രിട്ടാസിന്റെ ഹിന്ദു വിരോധം പ്രസിദ്ധവുമാണ്

ബ്രിട്ടാസിന്റെ ഹിന്ദു വിരോധം പ്രസിദ്ധവുമാണ്

ഈ മഹൽകൃത്യങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് ജലീലിന്റെ ഉപ്പാപ്പയെ ജീവപര്യന്തം ശിക്ഷിച്ച് ജയിലിൽ അടച്ചത്. ഒരു ഇടതുപക്ഷ സെക്യൂലർ സർക്കാരിനെ അഭിമാനപൂർവ്വം ആഘോഷിക്കാവുന്ന മഹത്വം തന്നെയാണിത്. മന്ത്രി ജലീലുമായി അഭിമുഖം നടത്തിയ ജോൺ ബ്രിട്ടാസിന്റെ ഹിന്ദു വിരോധം പ്രസിദ്ധവുമാണ്. രണ്ട് ഹൈന്ദവ വിരോധികൾ പാർട്ടി ചാനൽ ഒരുമിച്ച് അവസരം നൽകി.

സിമി ബന്ധം ഉപേക്ഷിച്ച് ലീഗിൽ

സിമി ബന്ധം ഉപേക്ഷിച്ച് ലീഗിൽ

മന്ത്രി ജലീൽ ചരിത്ര അധ്യാപകനാണ് എന്നാണ് എന്റെ ഓർമ്മ. അദ്ദേഹം പഠിപ്പിച്ചിരുന്ന കോളേജിൽ ഒരിക്കൽ ഞാൻ പോയിട്ടുണ്ട്. അക്കാലത്ത് സിമി ബന്ധം ഉപേക്ഷിച്ച് ലീഗിൽ അദ്ദേഹം ചേക്കേറിയിരുന്നു. ജലീലിന്റെ ഡോക്ടറേറ്റ് ഗവേഷണ വിഷയം '1921ലെ കലാപത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും, ആലി മുസ്ലിയാരുടെയും പങ്ക്' എന്നതായിരുന്നു.

മനുഷ്യദ്രോഹവും രാജ്യദ്രോഹവും

മനുഷ്യദ്രോഹവും രാജ്യദ്രോഹവും

ഹിന്ദു വംശഹത്യയ്ക്ക് ശിക്ഷിക്കപ്പെട്ട ഉപ്പാപ്പയുടെ ചെറുമകൻ ആ വംശഹത്യയ്ക്ക് നേതൃത്വം നൽകിയ വാരിയംകുന്നനെയും ആലി മുസ്ലിയാരേയും മഹന്മാരാക്കി അവതരിപ്പിച്ച് തന്റെ പിതൃപരമ്പരയ്ക്ക് ശ്രാദ്ധം ഊട്ടി.തന്റെ ഉപ്പാപ്പ ഖുർആന്റെ വിശുദ്ധി സംരക്ഷിക്കുന്നതിനാണ് ഹിന്ദു വംശഹത്യ നടത്തിയത് എങ്കിൽ കൊച്ചുമകനായ മന്ത്രി ഖുർആൻ മറയാക്കി സ്വർണക്കടത്ത് നടത്തുന്നു. രണ്ട്‌ പേരും ഖുർആനെ മുൻനിർത്തിയാണ് മനുഷ്യദ്രോഹവും രാജ്യദ്രോഹവും നടത്തുന്നത്.

രംഗത്തിറങ്ങുക തന്നെ വേണം

രംഗത്തിറങ്ങുക തന്നെ വേണം

മുസ്ലീം തീവ്രവാദികളുടെ പ്രീണനം പാർട്ടി നയമായതുകൊണ്ട്, എല്ലാ പാർട്ടി സഖാക്കളും ഹിന്ദു വംശഹത്യയിൽ അഭിമാനം കൊണ്ട ഉപ്പാപ്പയുടെ കൊച്ചുമകനും സിമി എന്ന തീവ്രവാദ സംഘടനയിലെ മുൻ അംഗവുമായ ജലീലിന് കവചമൊരുക്കാൻ രംഗത്തിറങ്ങുക തന്നെ വേണം.

കള്ളക്കടത്ത് സംരക്ഷണ പാർട്ടി

കള്ളക്കടത്ത് സംരക്ഷണ പാർട്ടി

ഇനി, മുഖ്യമന്ത്രിയെ ജനാബ് ജലീൽ ഏതെങ്കിലും ഊരാക്കുടുക്കിൽപ്പെടുത്തിയിട്ടുണ്ടോ? പാർട്ടി സെക്രട്ടറിയുടെ മകൻ, സംസ്ഥാന മന്ത്രിയുടെ മകൻ, ഒന്നിലേറെ മന്ത്രിമാർ എല്ലാം അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന മാർക്‌സിസ്റ്റ് പാർട്ടി ഇന്ത്യയിലെ ആദ്യത്തെ കള്ളക്കടത്ത് സംരക്ഷണ പാർട്ടി കൂടിയാണ്.

ദില്ലി നിയമസഭ തിരഞ്ഞെടുപ്പ്; ഫേസ്ബുക്കിനെതിരെ പുതിയ വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരി

'മധ്യപ്രദേശിൽ 27 ൽ 22 സീറ്റും കോൺഗ്രസിനെന്ന്, ആർഎസ്എസ് സർവ്വേ ആയുധമാക്കി കോൺഗ്രസ്

'പത്രമുത്തശ്ശിക്ക് ഉത്കണ്ഠ';സർക്കാരിനെ അട്ടിമറിക്കാമെന്നത് വ്യാമോഹം, മനോരമയെ 'എടുത്തുടുത്ത്' മന്ത്രി

English summary
KS Radhakrishnan mocks KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X