Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉത്തരം കിട്ടി,പണത്തിനു മീതെ ഒരു പോളിറ്റ് ബ്യൂറോയും പറക്കില്ല';യെച്ചൂരിക്കെതിരെ ശബരീനാഥൻ

തിരുവനന്തപുരം; കെ-റെയിൽ പോലുള്ള പദ്ധതികൾ കേരളത്തിന് അതാവശ്യമാണെന്ന സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണത്തെ വിമർശിച്ച് മുൻ എംഎൽഎ കെ എസ് ശബരീനാഥൻ. മികച്ച പ്രഭാഷകനും പരിസ്ഥിതി പ്രവർത്തകനും ചിന്തകനുമായ സീതാറാം യെച്ചൂരി എന്തിനിങ്ങനെ ന്യായീകരണ തൊഴിലാളികളുടെ അവസ്ഥയിലേക്ക് താഴുന്നു എന്ന് താൻ പലവട്ടം ആലോചിച്ചെന്നും പണത്തിനു മീതെ ഒരു പോളിറ്റ് ബ്യൂറോയും പറക്കില്ലെന്ന ഉത്തരമാണ് തനിക്ക് കിട്ടിയതെന്നും ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.ബുള്ളറ്റ് ട്രെയിനെ എന്തുകൊണ്ട് എതിർക്കുന്നു എന്നത് സംബന്ധിച്ച് പിബി അംഗമായ അശോക് ധവാലെയുടെ വാദങ്ങൾ പങ്കുവെച്ചാണ് ശബരീനാഥന്റെ പോസ്റ്റ്. ഇതിൽ ഏത് വാദങ്ങളാണ് കേരളത്തിലെ സാഹചര്യത്തിലെ സാഹചര്യത്തിൽ നിലനിൽക്കാത്തതെന്നും ശബരീനാഥൻ ചോദിക്കുന്നു.

sabarinath-1649669362.jpg

പോസ്റ്റിന്റെ പൂർണരൂപം- "പണത്തിനുമീതെ പോളിറ്റ് ബ്യൂറോയും പറക്കില്ല"കെ-റെയിൽ ഗംഭീരം , ബുള്ളറ്റ് ട്രെയിൻ മോശം എന്നാണ് സഖാവ് യെച്ചുരി പറയുന്നത് .ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ എതിർക്കുന്നതിന് പല കാരണങ്ങളുണ്ട് എന്നാൽ ഈ കാരണങ്ങൾ കെ-റെയിൽ പദ്ധതിക്ക് ബാധകമല്ല എന്നാണ് അദ്ദേഹം പറയുന്നത്.ബുള്ളറ്റ് ട്രെയിൻ സമരത്തെക്കുറിച്ച് 2018ൽ യെച്ചുരിയുടെ സഹപ്രവർത്തകൻ, പോളിറ്റ്അ ബ്യൂറോയിലെ പുതിയ അംഗം അശോക് ധവാലെ എഴുതിയത് ഞാൻ ഒന്ന് പരിശോധിച്ചു. ബുള്ളറ്റ് ട്രെയിനിനെ എതിർക്കാൻ അദ്ദേഹം നിരത്തുന്ന വാദങ്ങൾ ഇതാണ്.

1. പദ്ധതിക്ക് വമ്പൻ പാരിസ്ഥിതിക ആഖാതങ്ങളുണ്ട്. അതോടൊപ്പം ധാരാളം കർഷകർ, ആദിവാസികൾ ഉൾപ്പെടെയുള്ളവർക്ക് അവരുടെ ഭൂമി നഷ്ടപ്പെടും.
2. ഒരു ലക്ഷത്തി പതിനായിരം കോടി രൂപയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ 88 ലക്ഷം കോടി രൂപ ജപ്പാന്റെ കടമാണ്. ഇത് പലിശ സഹിതം തിരിച്ചടയ്ക്കുന്നത് ബുദ്ധിമുട്ടാണ്. മഹാരാഷ്ട്രയിലെ ആരോഗ്യ ബഡ്ജറ്റിന്റെ മൂന്നിരട്ടിയാണ് ഈ തുക. താങ്ങുവാൻ കഴിയുന്നതല്ല ഈ ഭാരം.

3. മുംബൈ അഹ്‌മദാബാദ് വിമാനനിരക്ക് 2000 രൂപയാണ് പക്ഷേ ബുള്ളറ്റ് ട്രെയിൻ നിരക്ക് 3000 രൂപയാണ്. കൂടുതൽ പഠനങ്ങൾ പറയുന്നത് പദ്ധതി തുടങ്ങുമ്പോൾ നിരക്ക് 5000 രൂപയിൽ എത്തും. ഇതെങ്ങനെ സാധാരണക്കാരെ സഹായിക്കും?
4. ജപ്പാനിൽ നിന്നുള്ള കമ്പനികൾക്കും കോർപ്പറേറ്റുകൾക്കും സർക്കാരിനും അഴിമതി കാട്ടുവാനുള്ള അവസരമാണിത്. കമ്മീഷനടിക്കാൻ വേണ്ടിയാണു ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.5.ബുള്ളറ്റ് ട്രെയിൻ പദ്ധതി അതിവരേണ്യ വർഗ്ഗത്തിന് വേണ്ടിയുള്ള മാത്രമുള്ളതാണ്. ഭരണകർത്താക്കൾക്ക്‌ പൊങ്ങച്ചം കാണിക്കുവാൻ വേണ്ടി പാവങ്ങളെ ബലിയാടാക്കുന്നു.ഇനി നിങ്ങൾ പറയൂ ഇതിൽ ഏതു വാദമാണ് കേരളത്തിന്റെ സാഹചര്യത്തിൽ നിലനിൽക്കാത്തത്.

- കേരളത്തിലുണ്ടാകാൻ പോകുന്ന പരിസ്ഥിതി ആഘാതത്തിന്റെ ആഴം ശാസ്ത്ര സാഹിത്യ പരിഷത്ത് തന്നെ എഴുതിയതല്ലേ?
- കേരളത്തിന്റെ ഒരു വർഷത്തെ റവന്യൂ ചെലവിനേക്കാൾ കൂടുതലല്ലേ കെ-റെയിൽ നിർമ്മാണതുക ?
കേരളത്തിൽ ആരോഗ്യ ബജറ്റിന്റെ പതിന്മടങ്ങല്ലേ കെ-റെയിൽ ചിലവ്?
-കെ-റെയിൽ പൂർത്തിയാകുമ്പോൾ യാത്രനിരക്കുകൾ കൂടും എന്ന് DPR തന്നെ സൂചിപ്പിക്കുന്നില്ലേ?
- ജൈക്ക, ജപ്പാൻ സർക്കാർ, കേന്ദ്ര സർക്കാർ,കേരള സർക്കാർ, ഇടനിലക്കാർ എല്ലാവരും ചേർന്ന അഴിമതിയുടെ ഒരു മഴവിൽ അച്ചുതണ്ട് തന്നെയല്ലേ ഈ പദ്ധതി ആവിഷ്കരിക്കുന്നത്?

മികച്ച പ്രഭാഷകനും പരിസ്ഥിതി പ്രവർത്തകനും ചിന്തകനുമായ സീതാറാം യെച്ചൂരി എന്തിനിങ്ങനെ ന്യായീകരണ തൊഴിലാളികളുടെ അവസ്ഥയിലേക്ക് താഴുന്നു എന്ന് പലവട്ടം ആലോചിച്ചു. എന്തായാലും ഉത്തരം കിട്ടി- പണത്തിനു മീതെ ഒരു പോളിറ്റ് ബ്യൂറോയും പറക്കില്ല' പോസ്റ്റിൽ പറയുന്നു.

കെ റിയിൽ കേരളത്തിന്റെ വികസനത്തിന് ആവശ്യമായ പദ്ധതിയാണെന്നായിരുന്നി സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതുയും കേരളത്തിലെ കെ റെയിൽ പദ്ധതിയും തമ്മിൽ വ്യത്യാസമുണ്ട്.
ബുള്ളറ്റ് ട്രെയിനിനെതിരേയുള്ള സിപിഎം സമരം മതിയായ നഷ്പരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കുന്നത് കൊണ്ടാണ്. എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

'ഭാവന, എങ്ങനെയാണ് ഇങ്ങനെ സുന്ദരിയായിട്ടിരിക്കാൻ കഴിയുന്നത്';കിടിലൻ ചിത്രങ്ങളുമായി നടി,വൻ വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+