ശബരിനാഥിന്റെ അറസ്റ്റ്: 'സര്‍ക്കാരിന് തിരിച്ചടി പോലീസിന് നാണക്കേട്'; പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം : വിമാനത്താവളത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെ എസ് ശബരിനാഥനെ അറസ്റ്റ് ചെയ്തതിനോട് പ്രതികരിച്ച് മുതിർന്ന കോണഗ്രസ്സ നേതാവ് ഉമ്മൻ ചാണ്ടി. സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരേ കൂടുതല്‍ കരുത്തോടെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പോരാടുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഇതുകൊണ്ടൊന്നും ജനാധിപത്യ വിശ്വാസികളെ തകര്‍ക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കള്ളക്കേസില്‍ കുടുക്കി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥനെ ജയിലിടയ്ക്കാനുള്ള ശ്രമം കോടതി പരാജയപ്പെടുത്തിയത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്.

സര്‍ക്കാരിന്റെ ആയുധമായി മാറിയ പോലീസിന് കനത്ത നാണക്കേടാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പോലീസിനെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്ന നിരവധി സംഭവങ്ങളാണ് സമീപകാലത്ത് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, അറസ്റ്റിനെ ഒന്നും കോൺഗ്രസ് പേടിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചത്. അധികാരം ദുർവിനിയോഗം ചെയ്താണ് ശബരിയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്തത് നിയമ വിധേയമല്ല. ഇത്തരത്തിൽ അറസ്റ്റ് ചെയ്ത് ഞങ്ങളെ തളർത്താം എന്ന് വിചാരിക്കുന്നത് പടുവിഡ്ഢിത്തമാണ്. പൊലീസ് കോടതിയെ കളവു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ കൂട്ടുനിന്ന പോലീസ് ജീവനക്കാർക്കും സർക്കാർ അഭിഭാഷകനെതിരെയും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിയെ അറസ്റ്റ് ചെയ്ത സർക്കാർ നടപടിയെ കോൺഗ്രസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്.
നിങ്ങൾ വിചാരിക്കുന്ന കോൺഗ്രസുകാർ ഇത്തരം ഉമ്മാക്കി കാട്ടിയാല്‍ പേടിച്ച് ഓടുന്നവരല്ല. മുഖ്യമന്ത്രി പിണറായി അദ്ദേഹത്തിന് വേണ്ടി വിടുപണിയെടുക്കുന്ന പൊലീസ് ഏമാന്‍മാരും ഓര്‍ക്കുന്നത് നല്ലതാണെന്നും കെ പി സി സി പ്രസിഡന്‍റ് മുന്നറിയിപ്പ് നൽകി.












Click it and Unblock the Notifications