Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിവ്യ എസ് അയ്യരുമായുള്ള പ്രണയം ആദ്യം വെളിപ്പെടുത്തിയത് തൊഴിലുറപ്പ് തൊഴിലാളികളോട്!ട്വിസ്റ്റ്?

ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ്(ഐഎന്‍ടിയുസി) അരുവിക്കര മണ്ഡലം സമരപ്രഖ്യാപന കണ്‍വെന്‍ഷനിലെ മുഖ്യപ്രഭാഷകന്‍ ശബരീനാഥായിരുന്നു.

തിരുവനന്തപുരം: കെഎസ് ശബരീനാഥന്‍ എംഎല്‍എ തന്റെ വിവാഹക്കാര്യം ആദ്യമായി ഒരു പൊതുവേദിയില്‍ വെളിപ്പെടുത്തിയത് മണ്ഡലത്തിലെ സ്ത്രീ തൊഴിലാളികളോട്. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ സാക്ഷിനിര്‍ത്തിയായിരുന്നു അദ്ദേഹം വിവാഹക്കാര്യം പൊതുവേദിയിലും വെളിപ്പെടുത്തിയത്.

ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ്(ഐഎന്‍ടിയുസി) അരുവിക്കര മണ്ഡലം സമരപ്രഖ്യാപന കണ്‍വെന്‍ഷനിലെ മുഖ്യപ്രഭാഷകന്‍ ശബരീനാഥായിരുന്നു. പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയാണ് ശബരീനാഥന്‍ തന്റെ വിവാഹക്കാര്യത്തെ സംബന്ധിച്ചും പറഞ്ഞത്. ശബരിയുടെ വാക്കുകളെ വന്‍ കരഘോഷത്തോടെയാണ് സദസിലുണ്ടായിരുന്നവര്‍ സ്വീകരിച്ചത്.

കല്ല്യാണത്തെ കുറിച്ച്...

കല്ല്യാണത്തെ കുറിച്ച്...

തൊഴിലുറപ്പ് സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് എന്ന് പറഞ്ഞായിരുന്നു ശബരി കാര്യത്തിലേക്ക് കടന്നത്. തൊഴിലുറപ്പ് സ്ഥലങ്ങളില്‍ പോകുമ്പോള്‍ എല്ലാവരും ചോദിക്കുന്നത് കല്ല്യാണത്തെക്കുറിച്ചാണെന്നും ശബരി പറഞ്ഞു.

താന്‍ വിവാഹിതനാകാന്‍ പോകുന്നു...

താന്‍ വിവാഹിതനാകാന്‍ പോകുന്നു...

തന്നെ ഏറെ സ്‌നേഹിക്കുന്ന മണ്ഡലത്തിലെ അമ്മമാരുടെയും കോണ്‍ഗ്രസ് നേതാക്കന്മാരുടെയും മുന്നില്‍ വെച്ച് പറയുകയാണ് എന്ന് പറഞ്ഞതിന് ശേഷമാണ് താന്‍ വിവാഹിതനാകാന്‍ പോകുന്നു എന്ന് ശബരി സദസിലുള്ളവരോട് വ്യക്തമാക്കിയത്.

എല്ലാം പിന്നീട് അറിയിക്കാം...

എല്ലാം പിന്നീട് അറിയിക്കാം...

മണ്ഡലത്തിലെ സ്‌നേഹമുള്ള അമ്മമാരോടും നേതാക്കളോടും പ്രവര്‍ത്തകരോടും പറഞ്ഞിട്ട് മതി ബാക്കിയുള്ളവരോട് പറയാന്‍ എന്ന് തീരുമാനിച്ചതിനാലാണ് ഈ കാര്യം ഇപ്പോള്‍ പറഞ്ഞതെന്നും ശബരിനാഥന്‍ വ്യക്തമാക്കി. വിവാഹ തീയതിയും മറ്റു കാര്യങ്ങളും പിന്നാലെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പരിചയപ്പെട്ടത് ആറുമാസം മുന്‍പ്...

പരിചയപ്പെട്ടത് ആറുമാസം മുന്‍പ്...

ആറു മാസം മുന്‍പ് പരിചയപ്പെട്ട ഡോക്ടറും ഐഎഎസ് ഉദ്യോഗസ്ഥയും തിരുവനന്തപുരം സബ്കളക്ടറുമായ ദിവ്യ എസ് അയ്യരാണ് വധു എന്ന് ശബരി വെളിപ്പെടുത്തിയപ്പോള്‍ വന്‍ കരഘോഷമാണ് സദസില്‍ നിന്നുമുയര്‍ന്നത്.

ജി കാര്‍ത്തികേയന്റെ മകന്‍...

ജി കാര്‍ത്തികേയന്റെ മകന്‍...

കോണ്‍ഗ്രസിന്റെ ജനകീയ നേതാവായിരുന്ന ജി കാര്‍ത്തികേയന്റെ മകനാണ് കെഎസ് ശബരീനാഥന്‍. പിതാവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ നിന്ന് മത്സരിച്ചാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് 2016ലെ തിരഞ്ഞെടുപ്പിലും വിജയിച്ചു.

മെഡിക്കല്‍ ബിരുദധാരി...

മെഡിക്കല്‍ ബിരുദധാരി...

മെഡിക്കല്‍ ബിരുദം സ്വന്തമാക്കിയ ശേഷമാണ് ദിവ്യ എസ് അയ്യര്‍ ഐഎഎസിലേക്ക് തിരിയുന്നത്. മുന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായ ശേഷ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളായ ദിവ്യ, 2000ലെ എസ്എസ്എല്‍സി പരീക്ഷയില്‍ മൂന്നാം റാങ്കും, ഐഎഎസ് പരീക്ഷയില്‍ 48ാം റാങ്കും നേടിയിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം സബ് കളക്ടറാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+