• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂര്‍ തരംഗം ഉറപ്പിച്ചു!! പുകഴ്ത്തി യുവനേതാക്കള്‍, ഗോള്‍ അടിക്കുന്നവരാണ് സ്റ്റാര്‍ എന്ന് കുഴല്‍നാടന്‍

Google Oneindia Malayalam News

കൊച്ചി: ശശി തരൂര്‍ എംപിയുടെ മലബാര്‍ പര്യടനത്തിന് പിന്നാലെ സംസ്ഥാന നേതൃത്വം തലപുകഞ്ഞ് നില്‍ക്കവെ വേറിട്ട നീക്കവുമായി യുവ നേതാക്കള്‍. ശശി തരൂരിനെ പുകഴ്ത്തിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തുവന്നിരിക്കുന്നത്. ശശി തരൂര്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പും മുഖ്യമന്ത്രി പദവും ലക്ഷ്യമിട്ടാണ് നീങ്ങുന്നത് എന്ന സംസാരം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുണ്ട്.

ശക്തമായ ജനപിന്തുണയുള്ള നേതാവ് മുന്നില്‍ നില്‍ക്കണമെന്ന് ദേശീയ നേതൃത്വവും കരുതുന്നു. ഈ സാഹചര്യത്തിലാണ് തരൂരിന്റെ മലബാര്‍ പര്യടനം നടന്നത്. തൊട്ടുപിന്നാലെ കൊച്ചിയില്‍ പ്രൊഫഷനല്‍ കോണ്‍ഗ്രസ് വേദിയില്‍ തരൂരിനെ അനുകൂലിച്ച് ഉയര്‍ന്ന ശബ്ദങ്ങള്‍ നേതൃത്വത്തെ ആശങ്കയിലാക്കിയേക്കും. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ശശി തരൂര്‍ നടത്തുന്ന പുതിയ നീക്കത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളില്‍ ചില ഇടപെടലുകള്‍ നടന്നത്. വിഡി സതീശനും ശശി തരൂരും ഒരു വിമാനത്തില്‍ യാത്ര ചെയ്‌തെങ്കിലും കാര്യമായി സംസാരിച്ചില്ല എന്ന ആരോപണവും ഇതോട് ചേര്‍ത്താണ് വായിക്കപ്പെടുന്നത്.

2

തനിക്ക് ആരോടും എതിര്‍പ്പില്ലെന്നും എന്നെ ആരും ഭയക്കേണ്ടതില്ലെന്നും ശശി തരൂര്‍ ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിച്ചു. പാര്‍ട്ടി പരിപാടികളുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ പോകുമ്പോള്‍ ഡിസിസി നേതൃത്വത്തെ അറിയിക്കാറുണ്ട്. അതേസമയം, സ്വകാര്യ ചടങ്ങിന് പോകുമ്പോള്‍ അറിയിക്കാറില്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു. തനിക്ക് യാതൊരു വിലക്കില്ലെന്നും തരൂര്‍ പറഞ്ഞു.

3

ഇതിനിടെയാണ് ഇന്ന് കൊച്ചിയില്‍ പ്രൊഫഷനല്‍ കോണ്‍ഗ്രസിന്റെ പരിപാടി നടന്നത്. വേദിയില്‍ സംസാരിച്ച പ്രമുഖ യുവ നേതാക്കളെല്ലാം തരൂരിനെ അനുകൂലിച്ച് രംഗത്തുവന്നു. ഹൈബി ഈഡന്‍ എംപി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, മുന്‍ എംഎല്‍എ ശബരീനാഥന്‍ എന്നിവരെല്ലാം തരൂരിനെ ഒഴിച്ചുനിര്‍ത്തി മുന്നോട്ട് പോകാനാകില്ലെന്ന് സൂചിപ്പിച്ചു.

4

കോണ്‍ഗ്രസിന്റെ യഥാര്‍ഥ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ് ശശി തരൂര്‍ എംപി എന്ന് ഹൈബി ഈഡന്‍ പറഞ്ഞു. തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തരൂരിനെ കേള്‍ക്കാന്‍ നിരവധി പേര്‍ കാത്തിരിക്കുന്ന സമയമാണിതെന്നും ഹൈബി ഈഡന്‍ പറഞ്ഞു. തരൂര്‍ പങ്കെടുക്കേണ്ട കോഴിക്കോട്ടെ പരിപാടി വിലക്കി എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായിരിക്കെയാണ് ഹൈബിയുടെ പ്രതികരണം.

5

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആരെയും സൈഡ് ബെഞ്ചില്‍ ഇരുത്തരുത് എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് ശബരീനാഥന്‍ അഭിപ്രായപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്രുവിനെയും ബാബാ സാഹിബ് അംബേദ്കറെയും കുറിച്ച് പുസ്തകമെഴുതിയ ഏക നേതാവ് തരൂര്‍ ആണ്. തരൂരിനെ കുറിച്ച് ജനങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും ശബരീനാഥന്‍ പറഞ്ഞു.

6

ഫുട്‌ബോളില്‍ ഗോള്‍ അടിക്കുന്നവരാണ് എന്നും സ്റ്റാര്‍ എന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. ഫോര്‍വേഡ് കളിക്കാന്‍ പറ്റുന്നവര്‍ കോണ്‍ഗ്രസില്‍ നിരവധി പേരുണ്ട്. എന്നാല്‍ ഗോളി ശരിയല്ലെങ്കില്‍ തോറ്റുപോകും. പാര്‍ട്ടി പ്രവര്‍ത്തകരാണ് നമ്മുടെ ഗോളി. അവരെ നിരാശപ്പെടുത്തരുത്. ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

ദിലീപ് നല്ല പയ്യനാണ്... ഒരുപാട് തമാശ പറയും, എനിക്ക് ഉള്‍ക്കൊള്ളാനേ പറ്റുന്നില്ല; നടി സുബ്ബലക്ഷ്മിദിലീപ് നല്ല പയ്യനാണ്... ഒരുപാട് തമാശ പറയും, എനിക്ക് ഉള്‍ക്കൊള്ളാനേ പറ്റുന്നില്ല; നടി സുബ്ബലക്ഷ്മി

7

രാഷ്ട്രീയ രംഗത്ത് പ്രൊഫഷണലുകളെ ആവശ്യമുള്ള സമയമാണിതെന്ന് ശശി തരൂര്‍ പറഞ്ഞു. ചുവപ്പുനാട അഴിക്കണം. നാടിനെ രക്ഷിക്കണം. വന്‍ അപകടത്തിലാണ് സംസ്ഥാന സര്‍ക്കാരുകള്‍. തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം. ഇത് മറികടക്കാന്‍ പ്രൊഫഷണല്‍ സമീപനം വേണമെന്നും ശശി തരൂര്‍ പറഞ്ഞു. പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനായിരുന്നു. സമാപന സെഷനില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുക്കും.

സ്ത്രീകളെ അടിച്ചമര്‍ത്തുന്നു എന്ന ടോപ്പിക്കില്‍ പറയാനില്ല; രാവിലെ ഭര്‍ത്താവിന്റെ കാലില്‍ തൊഴുമെന്ന് സ്വാസികസ്ത്രീകളെ അടിച്ചമര്‍ത്തുന്നു എന്ന ടോപ്പിക്കില്‍ പറയാനില്ല; രാവിലെ ഭര്‍ത്താവിന്റെ കാലില്‍ തൊഴുമെന്ന് സ്വാസിക

English summary
KS Sabarinathan, Hibi Eaden And Mathew Kuzhalnada Supports Shashi Tharoor MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X