India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂൾ വിദ്യാഭ്യാസ മികവിൽ കേരളം ഒന്നാമതോ? ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നത് ധാർമ്മികമല്ലെന്ന് ശബരിനാഥാൻ

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്കൂളുകളുടെ മികവ് അളക്കുന്ന പെർഫോമൻസ് ഗ്രേഡ് ഇൻഡെക്സിലാണ് (പിജിഐ) പ്രസിദ്ധീകരിച്ചത്. ഇതിൽ കേരളം എ പ്ലസ് പ്ലസ് വിഭാഗത്തിൽ ഇടം നേടിയിരുന്നു. എന്നാൽ സ്‌കൂളുകളുടെ റാങ്കിങ്ങില്‍ കേരളത്തിന് ഒന്നാം റാങ്ക് എന്നത് തെറ്റായ അവകാശ വാദമെന്ന് മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കെഎസ് ശബരീനാഥന്‍.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഈ വര്‍ഷത്തെ സൂചിക പ്രകാരം ഒന്നാം സ്ഥാനം പഞ്ചാബിനാണെന്നും കേരളം നാലാം സ്ഥാനത്താണെന്നും കെഎസ് ശബരീനാഥ് ഫെയ്സ്ബുക്കിൽ കുറിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കേരളം ഒന്നാമതാണെന്നാണ് പറയുന്നതെന്നും മുൻ വിദ്യാഭ്യാസ മന്ത്രിയും ഇത് തന്നെയാണ് പറയുന്നതെന്നും തെറ്റ് തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് ശബരീനാഥിന്റെ പോസ്റ്റ്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ...

"ഇന്ത്യയിലെ സ്‌കൂളുകളുടെ റാങ്കിങ്ങില്‍(Performance Grading Index) കേരളത്തിന് ഒന്നാം സ്ഥാനമോ നാലാം സ്ഥാനമോ??

കേരളത്തിലെ വിദ്യാഭ്യാസ മേഖല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെയധികം മുന്നിലാണ് എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. രാഷ്ട്രീയ ഭേദമന്യേ വര്‍ഷങ്ങളായി പൊതു വിദ്യാഭ്യാസത്തില്‍ നടത്തിയിട്ടുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ കാരണമാണ് വിദ്യാഭ്യാസ മേഖലയില്‍ കേരളം മുന്നില്‍ നില്‍ക്കുന്നത്. ഞാന്‍ ഇപ്പോള്‍ ഈ പോസ്റ്റ് എഴുതുന്നതിന് ആധാരം ബഹു : വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒരു പോസ്റ്റാണ്. "സ്കൂൾ വിദ്യാഭ്യാസം മികവിന്റെ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്‌" എന്നാണ് തലക്കെട്ട്. മുൻ വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ പോയപ്പോഴും ഇതേ വാർത്ത തന്നെ കാണുന്നു.

എന്നാൽ, ഇംഗ്ലീഷ് പത്രങ്ങളുടെ തലക്കെട്ടുകളിൽ പഞ്ചാബിന്റെ പേരാണല്ലോ കണ്ടത് എന്ന ആശയക്കുഴപ്പത്തിലാണ് ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ്‌ സൂചികയിൽ (PGI ) 70 മാനദണ്ഡങ്ങളാണ് വിലയിരുത്തുന്നത്. പല വിഷയങ്ങളിലും ബൃഹത്തായ പഠനം നടത്തിയാണ് ഈ സൂചിക തയ്യാറാക്കിയത്.ഈ വർഷത്തെ സൂചിക പ്രകാരം ഒന്നാം സ്ഥാനം പഞ്ചാബിനാണ്, ടോട്ടൽ സ്കോർ 929. ആദ്യ അഞ്ച് റാങ്ക് ലഭിച്ച സംസ്‌ഥാനം/ UT പട്ടിക താഴെ
1) പഞ്ചാബ് (929)
2) ചണ്ഡിഗഡ് (912)
3) തമിഴ്നാട് (906)
4) കേരളം (901)
5) ആൻഡമാൻ നിക്കോബാർ (901)

ഈ പട്ടികയിൽ മികച്ച ഗ്രേഡുള്ള പ്രദേശങ്ങളിൽ ഒന്നായി ഈ വർഷവും കേരളത്തിന് സ്ഥാനം നിലനിർത്താൻ കഴിഞ്ഞത് അഭിനന്ദനീയം തന്നെ. എന്നാൽ നാലാം സ്ഥാനത്തു നിൽക്കുന്ന കേരളത്തിന്‌ ഒന്നാം സ്ഥാനം ലഭിച്ചു എന്ന് പറഞ്ഞു ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നത് ധാർമ്മികം അല്ല.എന്തു മാതൃകയാണ് ഇതിലൂടെ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നത്?

ബഹുമാനപ്പെട്ട മന്ത്രി ശരിയായ വസ്തുതകൾ ജനസമക്ഷം അവതരിപ്പിക്കും; പോസ്റ്റ്‌ തിരുത്തും എന്ന് വിശ്വസിക്കുന്നുവെന്നും ശബരീനാഥൻ ഫെയ്സ്ബുക്കിൽ എഴുതി.

cmsvideo
  V Sivankutty about the education system in Kerala

  സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

  70 മാനദണ്ഡങ്ങൾ പ്രകാരമാണ് സംസ്ഥാനങ്ങളുടെ മികവ് നിർണയിക്കുന്നത്. പരമാവധി 1000 പോയിന്റുകൾ നിശ്ചയിച്ചാണ് വിലയിരുത്തുന്നത്. ഇതിൽ 950 - 1000 വിഭാഗത്തിൽ ആരും ഇടം കണ്ടെത്തിയില്ല. 929 പോയിന്റുമായാണ് പഞ്ചാബ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 769 പോയിന്റിൽ നിന്നുമാണ് പഞ്ചാബിന്റെ ഈ വളർച്ച. കഴിഞ്ഞ രണ്ട് വർഷവും ഒന്നാമതായിരുന്ന ചണ്ഡിഗഡ് 912 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 906 പോയിന്റ് നേടിയ തമിഴ്നാട് കേരളത്തെ മറികടന്നു. സംസ്ഥാനത്തിന് 901 പോയി്ന്റാണ് ലഭിച്ചത്.

  ഫിറ്റ് ഇൻ ഫിറ്റ്നസ്; അനന്യയുടെ ഗ്ലാമറസ് ചിത്രങ്ങൾ കാണാം

  എം ബി രാജേഷ്
  Know all about
  എം ബി രാജേഷ്
  English summary
  KS Sabarinathan MLA against Education minister on false statement about PGI
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X