കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മേളയെ പറിച്ചു നടരുത്‌';ഐഎഫ്‌എഫ്‌കെ നാല്‌ മേഖലകളിലായി നടത്തുന്നതിനെതിരെ ശബരിനാഥന്‍ എംഎല്‍എ

Google Oneindia Malayalam News

തിരുവനന്തപുരം; കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള നാല്‌ മേഖലകളിലായി നടത്തുന്നതിനെതിരെ കെഎസ്‌ ശബരിനാഥന്‍ എംഎല്‍എ രംഗത്ത്‌ . 25 വര്‍ഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത്‌ വളര്‍ത്തിയെടുത്ത തിരുവനന്തപുരം ബ്രാന്‍ഡിനെ പുതിയ തീരുമാനം തകര്‍ക്കുമെന്ന്‌ ശബരിനാഥ്‌ ആരോപിച്ചു. സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കാന്‍ തയാറാവണമെന്നും ശബരിനാഥ്‌ എംഎല്‍എ ആവശ്യപ്പെട്ടു.

കൊവിഡ്‌ പശ്ചാത്തലത്തിലാണ്‌ ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരത്ത്‌ വെച്ച്‌ നടത്തപ്പെടുന്ന അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം നാല്‌ മേഖലകളിലായി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. തിരുവനന്തപുരം, എറണാകുളം, പാലക്കാട്‌, തലശ്ശേരി എന്നിവിടങ്ങളിലായാണ്‌ മേള നടത്തുക. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലും അല്ലാതെയും ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.

sabarinathan mla

ഇത്രേറെ ജനസമ്മതിയും അന്താരാഷ്ട്ര പ്രശസ്‌തിയുമുള്ള ഐഎഫ്‌എഫ്‌കെ പോലുള്ള മേള ഒഴിവാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ്‌ നാല്‌ മേഖലകളിലായി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന്‌ സാസംകാരിക മന്ത്രി എകെ ബാലന്‍ വ്യക്തമാക്കിയിരുന്നു. കര്‍ശന കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌ മേള സംഘടിപ്പിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌.

കാന്‍, ബെര്‍ലിന്‍ ഫെസ്റ്റിവെലുകളുടെ ഐഡന്റിറ്റി ആ നഗരങ്ങള്‍ കൂടിയാണെന്ന്‌ ശബരിനാഥ്‌ തന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റില്‍ ചൂണ്ടിക്കാണിക്കുന്നു. തിരുവനന്തപുരം മേളക്ക്‌ ലോക സിനിമ ഭൂപടത്തില്‍ വലിയ സ്ഥാനമുണ്ട്‌ മികച്ച തിയറ്ററുകളും അടിസ്ഥാന സൗകര്യങ്ങളുമാണ്‌ മേളയുടെ വിജയത്തിന്‌ കാരണം. ഡിസംബറില്‍ തീര്‍ഥാടനം പോലെ എത്തുന്ന സിനിമ ആസ്വാദകര്‍ക്ക്‌ തിരുവനന്തപുരം നഗരം ഒരു വികാരമാണ്‌. കൊച്ചിയിലെ ബിനാലെയാണ്‌ ആ ആത്മബന്ധമെന്നും ശബരിനാഥ്‌ പറയുന്നു.
ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണ രൂപം

ലോകത്തിലെ ഏറ്റവും വിഖ്യാതമായിട്ടുള്ള ഫിലിം ഫെസ്റ്റിവലുകളായി അറിയപ്പെടുന്നത് ബെർലിൻ (Berlin) ഫിലിം ഫെസ്റ്റിവൽ, വെനീസ് (Venice) ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പിന്നെ കാൻസ്(Cannes) ഫിലിം ഫെസ്റ്റിവലാണ്. ഈ ഫെസ്റ്റിവലുകളുടെ ഐഡന്റിറ്റി ഈ മൂന്നു നഗരങ്ങളാണ്. മേളകളിലൂടെ ലക്ഷകണക്കിന് സിനിമാസ്വാദകർക്ക് ഈ നഗരങ്ങൾ സുപരിചിതമാണ്.

1996ൽ തുടങ്ങിയ IFFKയിലൂടെ തിരുവനന്തപുരത്തിന് ലോക സിനിമാഭൂപടത്തിൽ ഒരു പ്രഥമസ്‌ഥാനമുണ്ട് . തിരുവനന്തപുരത്തെ മികച്ച തിയേറ്ററുകളും മികച്ച അടിസ്ഥാനസൗകര്യങ്ങളുമാണ് IFFKയുടെ വിജയത്തിന്റെ പ്രധാന അടിത്തറ.
ഒരു തീർഥാടനം പോലെ ഡിസംബർ മാസത്തിൽ തിരുവനന്തപുരത്തേക്ക് വരുന്ന സിനിമാസ്വാദകാർക്ക് ഈ നഗരം ഒരു വികാരമാണ്. ഇതിനു സമാനമാണ് കൊച്ചിയിലേക്ക് ബിനാലെ ക്ക്‌ ‌ (Kochi Biennale)‌ വരുന്നവർക്കുള്ള കൊച്ചിയുമായിട്ടുള്ള ആത്മബന്ധം.

സർക്കാർ ഈ വർഷം മുതൽ IFFK പൂർണ്ണമായി തിരുവനന്തപുരത്ത് നടത്താതെ പകരം നാല് ജില്ലകളിൽ ഭാഗികമായി നടത്തുന്നത് നിർഭാഗ്യകരമാണ്. 25 വർഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് നമ്മൾ വളർത്തിയെടുത്ത "തിരുവനന്തപുരം" എന്ന ബ്രാൻഡിനെ ഈ തീരുമാനം തകർക്കും. ഭാവിയിൽ IFFK അപ്രസക്തമാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മുന്നോട്ടുപോകും.

സർക്കാർ ഈ തീരുമാനം പുനപ്പരിശോധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

Recommended Video

cmsvideo
Kerala theatres will not open in january five

English summary
KS sabarinathan MLA against government new decision about IFFK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X