'കൊഞ്ഞാണന്മാരിൽ' ഉടക്കി ശബരീനാഥൻ, ബൽറാമിന് പിറകെ ബെന്യാമിന് എംഎൽഎയുടെ മറുപടി!
തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരൻ ബെന്യാമിൻ യുഡിഎഫ് എംഎൽഎമാർക്കെതിരെ എടുത്തിട്ട കൊഞ്ഞാണന്മാർ പ്രയോഗം സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രതിദിന കൊവിഡ് വാർത്താ സമ്മേളനം ഒന്നിടവിട്ട ദിവസങ്ങളിലേക്ക് മാറ്റിയതിനെ യുഡിഎഫ് എംഎൽഎമാർ പരിഹസിച്ചിരുന്നു.
നാളെ മുതൽ ആറുമണിത്തളള് ഇല്ലേ എന്നായിരുന്നു വിടി ബൽറാമിന്റെ പരിഹാസം. നാളെ വൈകുന്നേരം 6 പിഎം മുതൽ കടമുടക്കം എന്ന് കെഎസ് ശബരീനാഥൻ പരിഹസിച്ചു. കോൺഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കയ്യിൽ ഭദ്രമാണല്ലോ എന്നോർക്കുമ്പോഴാണ് ഒരു ഇത് എന്നാണ് ബെന്യാമിൻ ഇതിനോട് പ്രതികരിച്ചത്. തുടർന്ന് ബെന്യാമിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ശബരീനാഥൻ എംഎൽഎ.

വിമർശിച്ചതിൽ എനിക്ക് വിഷമം ഇല്ല
ശബരീനാഥൻ എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: '' കേരളത്തിലെ ചില ബുദ്ധിജീവികളും സാംസ്‌കാരിക പ്രവർത്തകരും കഴിഞ്ഞ ദിവസങ്ങളിൽ ഞാനടക്കമുള്ള UDF പ്രവർത്തകരെ ആക്രമിക്കുകയാണ്. മുഖ്യമന്ത്രി പത്രസമ്മേളനം നിർത്തിയെതിനെ നമ്മൾ ട്രോൾ ചെയ്തതും പിന്നെ sprinkler വിവാദവുമാണ് അവർ നമുക്കെതിരെ നിരത്തുന്നത്. വിമർശിച്ചതിൽ എനിക്ക് വിഷമം ഇല്ല, അത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്.

സാമാന്യതകളില്ലാത്ത ഒരു അഴിമതി
എന്തായാലും കോവിഡ് കാലം കഴിഞ്ഞു MC റോഡിൽ കുളനട ജംക്ഷനെത്തുമ്പോൾ കൃത്യമായി എന്നത്തേയും പോലെ ഒരു ഫോൺ വിളി അങ്ങോട്ട് വരും. അതവിടെ നിൽക്കട്ടെ, നിങ്ങൾ രാവിലെ പത്രം കണ്ടുകാണുമല്ലോ. Sprinklr കരാർ ഒപ്പിടുന്നതിനു ഒരാഴ്ച മുൻപുതന്നെ ജനങ്ങളുടെ രേഖകൾ സർക്കാർ Sprinklr കമ്പനിക്ക് കൊടുത്തു. എന്നുവച്ചാൽ, ഒരു ഉടമ്പടിയും ഇല്ലാതെ പാവപ്പെട്ടവരുടെ ആരോഗ്യം രഹസ്യങ്ങൾ വിൽപ്പനചരക്കായി മാറി. സാമാന്യതകളില്ലാത്ത ഒരു അഴിമതിയിലേക്കാണ് ഈ കേസ് മാറുന്നത്.

ഗൗരവമുള്ള വിഷയം
യുഡിഎഫുകാർ മുഖ്യമന്ത്രിയെ ട്രോളിയെതിനേക്കാളും ഗൗരവമുള്ള വിഷയമാണ് ഇത്. മരുഭൂമിയിൽ കിടന്നു ആടുജീവിതം നയിക്കുന്ന ലക്ഷക്കണക്കിന് നജീബുമാരുടെയും കുടുംബാംഗങ്ങളുടെയും രേഖകളാണ് അവരുടെ അനുവാദമില്ലാതെ കൈമാറ്റം ചെയ്യപ്പെടുന്നത്. ഒരു വലിയ മനുഷ്യാവകാശ ലംഘനമാണ് നിങ്ങളുടെ മുന്നിൽ ഇപ്പോൾ നടക്കുന്നത്. അതുകൊണ്ടു നിങ്ങൾ ഈ വിഷയത്തിൽ ഒന്ന് പ്രതികരിക്കണം.
Recommended Video

ആസ്ഥാനകവി എന്ന പട്ടം
"കൊഞ്ഞാണൻമാർ" എന്ന് ഞങ്ങളെ വിളിച്ചതുപോലെ ഭരണപക്ഷത്തെ നിങ്ങൾ അഭിസംബോധന ചെയ്യണം എന്ന് ഞാൻ ഒരിക്കലും പറയില്ല, കാരണം അത് എന്റെ സംസ്കാരമല്ല. പക്ഷേ ഈ തട്ടിപ്പിനെതിരെ ഈ സമയത്തു ഒന്നും നിങ്ങൾ പ്രതികരിച്ചില്ലെങ്കിൽ, ചരിത്രം നിങ്ങൾക്ക് ചാർത്താൻ പോകുന്നത് "ആസ്ഥാനകവി" എന്ന പേരായിരിക്കും. ജനാധിപത്യ കാലത്ത് ചിലരെ വാഴ്ത്താൻ വേണ്ടി സെലെക്ടിവായി പേന ചലിപ്പിക്കുന്ന ആസ്ഥാനകവി എന്ന പട്ടം ആർക്കും ഭൂഷണമല്ല.












Click it and Unblock the Notifications