കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ക്കലയിലെ വിവാദ ഭൂമി കൈമാറ്റം; എംഎല്‍എമാര്‍ കൊമ്പുകോര്‍ക്കുന്നു!! ദുരൂഹതയുണ്ടെന്ന് ശബരീനാഥന്‍

എന്നാല്‍ ഇവിടെ സ്വന്തം രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയധര്‍മ്മമല്ല.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: കയ്യേറ്റ ഭൂമിയെന്ന് കണ്ട് റവന്യൂ വകുപ്പ് ഏറ്റെടുത്ത 27 സെന്റ് സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത സബ്കളക്ടറുടെ നടപടി വിവാദമായിരിക്കെ, വിശദീകരണവുമായി ശബരീനാഥന്‍ എംഎല്‍എ. തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരാണ് നേരത്തെ റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറി ഉത്തരവിറക്കിയത്.
അയിരൂര്‍ പോലീസ് സ്‌റ്റേഷന്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ഭൂമിയാണ് വിവാദമായ കൈമാറ്റത്തിന് വിധേയമായിരിക്കുന്നത്. നടപടി ക്രമങ്ങള്‍ പാലിച്ചാണ് ഭൂമി കൈമാറിയതെന്ന് സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചിരുന്നു. എന്നാല്‍ സംഭവം വിവാദമായിരിക്കെ സബ് കളക്ടറുടെ ഭര്‍ത്താവും എംഎല്‍എയുമായ ശബരീനാഥന്‍ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ്. വര്‍ക്കല എംഎല്‍എ വിഷയം തന്നോട് പറഞ്ഞതും തിരിച്ചുപറഞ്ഞ മറുപടിയുമെല്ലാം വിശദീകരിക്കുന്ന എംഎല്‍എ, സ്വകാര്യ ജീവിതത്തില്‍ കളങ്കമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും പറയുന്നു...

 റെയില്‍ പാളത്തില്‍ വിടവ്; ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം നിര്‍ത്തിവച്ചു റെയില്‍ പാളത്തില്‍ വിടവ്; ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം നിര്‍ത്തിവച്ചു

ഏറ്റെടുത്ത സ്ഥലം

ഏറ്റെടുത്ത സ്ഥലം

വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലുള്ള റോഡിനോട് ചേര്‍ന്ന ഭൂമിയാണ് സബ് കളക്ടര്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയിരിക്കുന്നത്. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണിതെന്ന് വര്‍ക്കല തഹസില്‍ദാറിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തുകയും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തിരിച്ചുപിടിക്കുകയും ചെയ്തതാണ് ഈ സ്ഥലം. നിയമപ്രകാരം നോട്ടീസ് നല്‍കിയാണ് ഏറ്റെടുത്തത്. ഇതിനെതിരെ സ്ഥലമുമടമ ജെ ലിജി ഹൈക്കോടിതിയെ സമീപിക്കുകയും വിഷയം വിശദമായി പരിശോധിക്കാന്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറായ സബ് കളക്ടറെ കോടതി ചുമതലപ്പെടുത്തുകയുമായിരുന്നു.

ഹൈക്കോടതി നിര്‍ദേശത്തിന് ശേഷം

ഹൈക്കോടതി നിര്‍ദേശത്തിന് ശേഷം

തങ്ങള്‍ക്ക് പറയാനുള്ള കേള്‍ക്കാതെയാണ് ഭൂമി ഏറ്റെടുത്തത് എന്നായിരുന്നു സ്ഥലമുടമയുടെ വാദം. തുടര്‍ന്നാണ് അവരുടെ നിലപാട് അറിയാന്‍ കോടതി നിര്‍ദേശിച്ചത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ അടുത്ത ബന്ധുവാണ് സ്ഥലമുടമ. കോടതി നിര്‍ദേശം ലഭിച്ച സബ് കളക്ടര്‍ തഹസില്‍ദാറിന്റെ നടപടി റദ്ദാക്കി. ഭൂമി അളന്ന് തിരികെ നല്‍കണമെന്നും ഉത്തരവിട്ടു. ഇതാണ് വിവാദമായത്. വിഷയം ദിവസങ്ങള്‍ക്ക് മുമ്പ് വര്‍ക്കല എംഎല്‍എ വി ജോയ് തന്നോട് സംസാരിച്ചപ്പോഴാണ് ആദ്യമായി അറിയുന്നതെന്ന് സബ് കളക്ടറുടെ ഭര്‍ത്താവും എംഎല്‍എയുമായ ശബരീനാഥന്‍ പറയുന്നു.

ദുരൂഹതയുണ്ടെന്ന് ശബരീനാഥന്‍

ദുരൂഹതയുണ്ടെന്ന് ശബരീനാഥന്‍

വിഷയത്തില്‍ താന്‍ തെറ്റായി ഇടപെട്ടുവെന്ന് ജോയ് എംഎല്‍എ തന്നെ വകുപ്പ് മന്ത്രിക്ക് പരാതി കൊടുത്തതില്‍ ദുരൂഹതയുണ്ടെന്നും ശബരീനാഥന്‍ ആരോപിക്കുന്നു. അദ്ദേഹത്തിന്റെ വിശദീകരണം ഇങ്ങനെ- ഇന്നലെ രാവിലെ മുതല്‍ നവമാധ്യമങ്ങളിലും പത്രത്തിലും വര്‍ക്കലയിലെ ഒരു ഭൂമിഇടപാടുമായി ബന്ധപെട്ടു എന്റെയും ദിവ്യയുടെയും പേര് വലിച്ചിഴക്കുന്നത് കണ്ടു. ഈ വിഷയത്തെക്കുറിച്ചു ഞാന്‍ ആദ്യം അറിയുന്നത് കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് വര്‍ക്കല എംഎല്‍എ ശ്രീ വി.ജോയ് തന്നെ സ്വകാര്യ സംഭാഷണത്തില്‍ എന്നോട് പറയുമ്പോഴാണ്.

വീട്ടില്‍ ചര്‍ച്ചചെയ്യാറില്ല

വീട്ടില്‍ ചര്‍ച്ചചെയ്യാറില്ല

ഈ വിഷയം അറിയില്ല, നമ്മള്‍ ഇതൊന്നും വീട്ടില്‍ ചര്‍ച്ചചെയ്യാറില്ല എന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് ബോധ്യപ്പെട്ടതുമാണ്. അതിനുശേഷം ശ്രീ ജോയ് തന്നെ, ഞാന്‍ ഈ കേസില്‍ തെറ്റായി ഇടപെട്ടു എന്നു ബഹുമാനപെട്ട മന്ത്രി സമക്ഷം പരാതികൊടുത്തതില്‍ ദുരൂഹതയുണ്ട്.സര്‍ക്കാരിന്റെ ഭാഗമായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥ കോടതിവിധിയെയും തെളിവുകളെയും ആസ്പദമാക്കി എടുത്ത തീരുമാനത്തിനെതിരെ ആക്ഷേപമുണ്ടെങ്കില്‍ അതിനു നിയമപരമായി മുന്നോട്ടുപോകുന്നത് സാധാരണയാണ്.

സ്വന്തം രാഷ്ട്രീയലാഭം

എന്നാല്‍ ഇവിടെ സ്വന്തം രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയധര്‍മ്മമല്ല. വിവാഹസമയത്തു നമ്മള്‍ ഇരുവരും പറഞ്ഞതുപോലെ ഔദ്യോഗികവൃത്തിയില്‍ പരസ്പരം ഇടപെടാറില്ല. പദവികള്‍ ഉപയോഗിച്ച് ജനങ്ങളെ സേവിക്കാന്‍ മാത്രം ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ സല്‍പ്പേര് താറുമാറാക്കാന്‍ പരിശ്രമിക്കുന്നവര്‍ക്കു ഇതില്‍ ആനന്ദം ലഭിക്കുന്നുണ്ടെങ്കില്‍ തെറ്റിപോയി. പൊതുജനങ്ങള്‍ക്കു ഞങ്ങളില്‍ വിശ്വാസമുണ്ട്, അത് നമ്മള്‍ ഭദ്രമായി കാത്തുസൂക്ഷിക്കുമെന്നും ശബരീനാഥന്‍ എംഎല്‍എ വിശദീകരിക്കുന്നു.

വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം; മലയാളി യുവതി ഉൾപ്പെടെ നാല് ഐടി ജീവനക്കാർ മരിച്ചു...വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം; മലയാളി യുവതി ഉൾപ്പെടെ നാല് ഐടി ജീവനക്കാർ മരിച്ചു...

മോദി മുക്ത ഭാരതത്തിന് വേണ്ടി ഒന്നിക്കണം: പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് രാജ് താക്കറെയുടെ ആഹ്വാനം മോദി മുക്ത ഭാരതത്തിന് വേണ്ടി ഒന്നിക്കണം: പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് രാജ് താക്കറെയുടെ ആഹ്വാനം

English summary
Sub Collector Divya S Ayyar Land Controversy: KS Shabarinathan MLA Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X