'ഈ ദുരവസ്ഥയുടെ കാരണവും നിങ്ങൾ തന്നെ, കണക്കുകളുടെ പൊള്ളത്തരങ്ങൾ', ആരോഗ്യമന്ത്രിക്കെതിരെ ശബരീനാഥൻ
തിരുവനന്തപുരം: തലസ്ഥാനത്തെ മെഡിക്കല്‍ കോളേജിലെ പ്രതിസന്ധിയെ കുറിച്ച് യൂറോളജി വിഭാഗം തലവന്‍ ഡോ. ഹാരിസ് ചിറക്കല്‍ സോഷ്യല്‍ മീഡിയയില്‍ തുറന്ന് പറഞ്ഞത് ആരോഗ്യവകുപ്പിനെതിരെ വലിയ വിമര്‍ശനത്തിനാണ് വഴി തുറന്നിരിക്കുന്നത്. വിഷയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുക്കുകയും ആരോഗ്യവകുപ്പ് പരാജയമാണെന്ന ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിന് പിന്നാലെ ഇടത് ഭരണകാലത്ത് ആരോഗ്യരംഗത്തുണ്ടായ നേട്ടങ്ങള്‍ വിശദീകരിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് രംഗത്ത് എത്തി.
യുഡിഫിന്‍റെ പൂജ്യങ്ങളില്‍ നിന്നും മോശം ആരോഗ്യ സൂചകങ്ങളിൽ നിന്നും കേരളത്തിന്‍റെ ആരോഗ്യ മേഖലയെ എൽ ഡി എഫ് എങ്ങനെ മികച്ചതാക്കിയെന്ന് മനസിലാക്കാന്‍ ഒരു കമ്മീഷന്‍ വച്ച് പഠിക്കുന്നത് നല്ലതാണ് എന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വീണാ ജോർജ് പ്രതിപക്ഷത്തെ പരിഹസിക്കുകയും ചെയ്യുന്നു. ഇതോടെ മന്ത്രിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് കെഎസ് ശബരീനാഥൻ രംഗത്ത് വന്നിരിക്കുകയാണ്.
'' ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് എഴുതിയ പോസ്റ്റ് കണ്ടു. യുഡിഎഫ് കാലത്തെ പൂജ്യത്തിൽ നിന്നും എൽഡിഎഫ് ആരോഗ്യരംഗത്ത് കുറെയേറെ മുന്നോട്ടു പോയി എന്നുള്ള ചില കണക്കുകൾ അവർ ഉദ്ധരിച്ചു. കുറച്ചു കാലം മന്ത്രി തന്നെ ഉന്നയിച്ച ആരോഗ്യപരിപാലനം,മാതൃ-ശിശു ആരോഗ്യം തുടങ്ങിയ ചില മേഖലകളിൽ ചെറിയരീതിയിൽ പ്രവർത്തിച്ചത് കൊണ്ട് ഈ കണക്കുകളുടെ പൊള്ളത്തരങ്ങൾ പറയാതിരിക്കാൻ വയ്യ.

1. കേരളത്തിന്റെ മാതൃനിരണനിരക്ക്, ശിശുമരണനിരക്ക്, നവജാതുശിശുമരണനിരക്ക് എത്രയോ കാലമായി യൂറോപ്യൻ രാജ്യങ്ങകൾക്ക് തുല്യമാണ്. ഞാൻ 2011-2015 കാലഘട്ടത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുമ്പോൾ പ്രധാന ചർച്ചവിഷയം കേരളത്തിന്റെ അന്താരാഷ്ട്ര മാതൃകയായിരുന്നു. കേരളത്തിൽ മാത്രമല്ല ഈ നിരക്കുകൾ കഴിഞ്ഞ വർഷങ്ങളിൽ കുറഞ്ഞത്. കുറച്ചു കണക്കുകൾ പരിശോധിക്കാം.
-ഇന്ത്യയുടെ മാതൃമരണ നിരക്ക് (MMR) 2015 ൽ 130 ആയിരുന്നുവെങ്കിൽ ഇന്ന് 90 ആയി. ഇന്ത്യയുടെ കണക്കുകൾ നോക്കുമ്പോൾ തന്നെ മാതൃമരണനിരക്ക് കഴിഞ്ഞ 33 വർഷത്തിൽ ഏകദേശം 86% കുറഞ്ഞു.
-ഏറ്റവും മോശപ്പെട്ട നിരക്കുള്ള ആസാമിന്റെ MMR 237 (2015) നിന്ന് 2023ൽ 200 എത്തി. തെലുങ്കാനയുടെ MMR 81 നിന്ന് 50കളിൽ എത്തി.
-കേരളത്തിന്റെ MMR 43ൽ നിന്ന് 19 എന്ന നിലയിൽ എത്തി. ചുരുക്കിപറഞ്ഞാൽ കേരളം ഈ നിരക്കിൽ എത്രയോ വർഷമായി മുന്നിലാണ്,സ്വീഡൻ തുടങ്ങിയ രാജ്യങ്ങളെക്കാൾ മുകളിലാണ്. നമ്മൾ അതു നിലനിർത്തുന്നു. അല്ലാതെ വീണ ജോർജ് മന്ത്രിയായപ്പോൾ തുടങ്ങിയതല്ല.
2. ഇതിന് സമാനമാണ് ശിശുമരണനിരക്ക് (IMR).നവജാത ശിശു മരണനിരക്ക്(NMR).ഈ കണക്കുകളിലും കേരളം യൂറോപ്യൻ രാജ്യങ്ങളെപ്പോലെ വർഷങ്ങളായി മുന്നിലാണ് . പിന്നെ ഈ കണക്കുകൾക്ക് ക്രെഡിറ്റ് കൊടുക്കണമെങ്കിൽ മഴയത്തും വെയിലത്തും കോവിഡ് സമയത്തും വീട്ടിൽ വന്നു മരുന്നും പ്രതിരോധകുത്തിവെപ്പും നടത്തുന്ന ആശാ വർക്കറുമാർക്ക് ആദ്യം ക്രെഡിറ്റ് നൽകണം. അവരുടെ കരങ്ങളിലാണ് കേരളത്തിന്റെ ഒന്നാം റാങ്ക് നിലനിൽക്കുന്നത്!
3. പിന്നെ ഏറ്റവും വലിയ കോമഡി മന്ത്രി ചില പദ്ധതികളിൽ UDF പൂജ്യം എന്നു പറയുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ഇടതു സർക്കാർ 2017ൽ പേര് മാറ്റി കുടുംബാരോഗ്യ കേന്ദ്രമെന്നും ജനകീയ ആരോഗ്യകേന്ദ്രമെന്നും പേര് മാറ്റുമ്പോൾ സ്വഭാവികമായി യുഡിഫ് കാലത്ത് കണക്ക് പൂജ്യമാകുമല്ലോ ! യുഡിഫ് കാലത്ത് തതുല്യമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉണ്ടെന്നുള്ളത് മറച്ചുവച്ചാണ് ഈ കള്ളകണക്ക്.
4. ഇനി നിങ്ങൾ പറയുന്ന ഡയാലിസിസ് കേന്ദ്രങ്ങൾ,അർബൻ സെന്ററുകൾ എല്ലാം കാലത്തിന്റെ മാറ്റങ്ങളാണ്.ഈ കാലഘട്ടത്തിന്റെ ആവശ്യം നടപ്പിലാക്കി, നല്ല കാര്യം.യുഡിഫ് സർക്കാരിന്റെ കാലത്തും ഇതിന്റെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.
5. യുഡിഫ് ഭരണകാലത്ത് ആരംഭിച്ച കാരുണ്യ പദ്ധതിയുടെ ഗുണഗണങ്ങൾ കേരള കോൺഗ്രസ് (മാണി) വിഭാഗത്തോട് ചോദിച്ചാൽമതി. 2011-16 കാലത്ത് ലക്ഷക്കണക്കിന് എത്രയോ മലയാളികൾക്ക് നേരിട്ട് സർജറിക്കു മുമ്പും പിമ്പും സാമ്പത്തിക സഹായം എത്തിയിട്ടുണ്ട്. എന്നാൽ എൽഡിഎഫ് വന്ന് യുഡിഎഫ് ഭരണകാലത്തെ പദ്ധതികളെ അട്ടിമറിച്ചു ഇൻഷുറൻസ് സ്കീം ആക്കിയപ്പോൾ ബുദ്ധിമുട്ടുകൾ വർദ്ധിച്ചു.
6. നിയമസഭാ രേഖപ്രകാരം KASP പദ്ധതിയിൽ 1500 കോടി രൂപ കുടിശ്ശിക നൽകാനുണ്ട്. ഇതിൽ 1203 കോടി സർക്കാർ ആശുപത്രികൾക്ക് നൽകാനുള്ള തുകയാണ്.(23/01/2025 unstared question 211). ഈ തുക നൽകാത്തതുകൊണ്ട് പാവപെട്ടവർക്ക് ചികിത്സസൗകര്യങ്ങൾ കുറയുന്നു. ഇതു തന്നെയാണ് ഡോക്ടർ ഹാരിസ് ഫേസ്ബുക്കിൽ കുറിച്ചതിന്റെ ഇതിവൃത്തം.
അതുപോലെ മരുന്ന് കമ്പനികൾക്ക് 693 കോടി രൂപ കുടിശ്ശിക നൽകാനുണ്ട്. (23/01/2025 unstared question 164) . ഇതുകാരണം മരുന്നുകൾ സർക്കാർആശുപത്രിയിൽ ലഭ്യമല്ല. പാവങ്ങൾ കടം വാങ്ങിച്ചുകൊണ്ട് മെഡിക്കൽ ഷോപ്പിൽ പോയി മരുന്ന് വാങ്ങുന്നു.
7. മന്ത്രി പറയാത്ത ഒരു ദേശിയ കണക്ക് കൂടി പറയാം. National Health Accounts (NHA) ഡാറ്റാ പ്രകാരം ഏറ്റവുംകൂടുതൽ out-of-pocket expenditure (OOPE) ,അതായത് ഏറ്റവും കൂടുതൽ പണം സ്വന്തം കീശയിൽ നിന്ന് ചികിത്സക്ക് ചിലവാക്കുന്നതിന്റെ റെക്കോർഡ് കേരളത്തിലാണ്. നമ്മുടെ OOPE ₹7,889 per person ആണ്. സർക്കാർ സൗകര്യം ലഭിക്കാതെയാകുമ്പോൾ പാവങ്ങൾ കടം വാങ്ങിച്ചു സ്വകാര്യ ആശുപത്രിയിൽ പോകുന്നത് കൊണ്ടാണ് ഈ വൻ വർധനവ്.
8. ഒരു കാര്യം കൂടി പറഞ്ഞു നിർത്താം. തിരുവനന്തപുരം നഗരത്തിലെ രണ്ടാമത്തെ മെഡിക്കൽ കോളേജിന് എല്ലാ അനുമതിയും ഉമ്മൻ ചാണ്ടി സർക്കാരിന്റ കാലത്ത് ലഭിച്ചു. നൂറോളം വിദ്യാർത്ഥികൾക്ക് സർക്കാർ ഫീസിൽ പഠിക്കാനുള്ള ഇന്ദിരാ ഗാന്ധി മെഡിക്കൽ കോളേജിന് MCI അനുമതി ലഭിച്ചു. ഈ പദ്ധതി LDF അട്ടിമറിച്ചു. എന്നിട്ട് തിരുവനന്തപുരം ജനറൽ ആശുപത്രിയെ 500 കോടി രൂപ ഉപയോഗിച്ച് മികച്ചതാകും എന്നു പറഞ്ഞിട്ട് വർഷം എത്രയായി ? ഇപ്പോൾ അറിയുന്നത് പഴയ ബജറ്റിന്റെ നാലിലൊന്ന് പോലും ചിലവാക്കാൻ കഴിയാത്ത ഒരു ബിൽഡിംഗ് നിർമിക്കാൻ പോകുന്നുവെന്ന് ! തിരുവനന്തപുരത്തിന്റെ ഈ ദുരവസ്ഥയുടെ കാരണവും നിങ്ങൾ തന്നെയാണ്.
ബഹുമാനപെട്ട മന്ത്രിയോട് ഒരു അഭ്യർത്ഥന മാത്രം- ആശുപത്രിയിൽ യഥാസമയം മരുന്നും ക്യാപ്സുളും എത്തിക്കണം ,അല്ലാതെ ദഹിക്കാൻ കഴിയാത്ത ചില വ്യാജ ക്യാപ്സുളുകൾ സഹപ്രവർത്തകർക്ക് നൽകി അങ്ങയുടെ വിലപ്പെട്ട സമയം കളയരുത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന്‍ ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications