'മാപ്പ് എന്ന രണ്ടക്ഷരങ്ങൾ രണ്ടു മനസ്സുകളെ മോചിപ്പിക്കുന്നു'; മറുപടിയുമായി ശബരീനാഥൻ എംഎൽഎയും
തിരുവനന്തപുരം; കെഎസ് ശബരീനാഥന് എംഎല്‍എയോട് ഖേദപ്രകടനവുമായി എഴുത്തുകാരന് ബെന്യാമിന് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരിന്നു. മുൻപ് ഇരുവരും തമ്മിലുണ്ടായ വാക്പോരിൽ ബെന്യാമനിൻ ശബരീനാഥനെ പരിഹസിക്കാൻ ഉപയോഗിച്ച പദം വ്യാപകമായി ഉപയോഗിപ്പെടുന്നതിൽ വിഷമം ഉണ്ടെന്നും ഇതിൽ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു ബെന്യാമിൻ കുറിച്ചത്. ഇപ്പോഴിതാ ഇതിന് മറുപടിയുമായി ശബരീനാഥനും രംഗത്തെത്തിയിരിക്കുകയാണ്.
കുറച്ചു മാസങ്ങൾക്ക് മുൻപു ഒരു രാഷ്ട്രീയവിവാദത്തിൽ അനുചിതമായ ചില വാക്കുക്കൾ അദ്ദേഹത്തിൽ നിന്ന് വന്നപ്പോൾ അത് തന്നെ ഉലച്ചിരുന്നുവെന്നുംഇന്ന് ആ ഓർമ്മകൾ മായ്ച്ചു കളയുവാൻ നടത്തിയ ശ്രമത്തിൽ താനും ആത്മാർത്ഥമായി പങ്കു ചേരുന്നു. മാപ്പ് എന്ന രണ്ടക്ഷരങ്ങൾ രണ്ടു മനസ്സുകളെ മോചിപ്പിക്കുന്നു എന്നല്ലേ പറയാറുള്ളതല്ലേയെന്നും ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
"When one forgives, two souls are set free..."ബെന്യാമിന്റെ ഫേസ്ബുക് കുറിപ്പ് കണ്ടു. മനസ്സുതുറന്ന് എഴുതിയതിൽ അതിയായ സന്തോഷമുണ്ട്.കുറച്ചു മാസങ്ങൾക്ക് മുൻപു ഒരു രാഷ്ട്രീയവിവാദത്തിൽ അനുചിതമായ ചില വാക്കുക്കൾ അദ്ദേഹത്തിൽ നിന്ന് വന്നപ്പോൾ അത് എന്നെ ഉലച്ചിരുന്നു. വളരെ സവിശേഷമായി നിലകൊണ്ടിരുന്ന ഞങ്ങൾ തമ്മിലുള്ള വ്യക്തിബന്ധത്തെയും അതു സാരമായി ബാധിച്ചു.
ബെന്യാമിന്റെ അടുത്ത സുഹൃത്തായ ദിവ്യയ്ക്കും വിഷമമായി. അന്നത്തെ എന്റെ പ്രതികരണം വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദമുണ്ട്.ഇന്ന് ആ ഓർമ്മകൾ മായ്ച്ചു കളയുവാൻ നടത്തിയ ശ്രമത്തിൽ ഞാനും ആത്മാർത്ഥമായി പങ്കു ചേരുന്നു. മാപ്പ് എന്ന രണ്ടക്ഷരങ്ങൾ രണ്ടു മനസ്സുകളെ മോചിപ്പിക്കുന്നു എന്നല്ലേ പറയാറുള്ളത്.എല്ലാ നന്മകളും നേരുന്നു.
Pic: 2018ൽ ബെന്യാമിന്റെ കുടുംബത്തോടൊപ്പം കുളനടയിലെ വീട്ടിൽ (ബെന്യാമിൻ പകർത്തിയ ഫോട്ടോ), എന്നായിരുന്നു പോസ്റ്റിലെ വരികൾ.
മുഖ്യമന്ത്രിയുടെ കൊവിഡ് പ്രതിദിന വാർത്താസമ്മേളനങ്ങളെ ആറ് മണി തള്ളി എന്ന് ശബരീനാഥൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബെന്യാമിൻ ശബരീനാഥനെതിരെ രംഗത്തെത്തിയത്. തക്കുടുക്കുട്ടാ എന്നും തരത്തില്‍ പോയി കളിക്ക് എന്നതടക്കമുള്ള പ്രയോഗങ്ങൾ ബെന്യാമനിൻ ശബരീനാഥനെതിരെ നടത്തിയിരുന്നു.
'ആ കളിപ്പേര് വിളിക്കരുതായിരുന്നു', ശബരീനാഥന് എംഎല്‍എയോട് മാപ്പ് ചോദിച്ച് ബെന്യാമിൻ
ചെറിയാൻ ഫിലിപ്പ് എൽഡിഎഫ് സ്ഥാനാർത്ഥിയാകും? ഉറച്ച് സീറ്റ് തേടി സിപിഎം