കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂരിന് വേണ്ടി സംസാരിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്; കൊടിക്കുന്നിലിനെ തള്ളി ശബരീനാഥന്‍

Google Oneindia Malayalam News

തിരുവനന്തപുരം: നേതൃമാറ്റത്തെ ചൊല്ലി കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ക്കിടയില്‍ തുടങ്ങിയ തര്‍ക്കം കേരളത്തിലേക്കും. സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളില്‍ ഉള്‍പ്പെട്ട ശശിതരൂരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കൊടിക്കുന്നില്‍ സുരേഷ് എംപി നടത്തിയത്. വിശ്വ പൗരൻ ആണെന്ന് കരുതി എന്തും പറയരുതെന്നും സംഘടനക്ക് അകത്ത് നിന്ന് പ്രവര്‍ത്തിക്കാൻ തരൂരിന് കഴിയണമെന്നും കൊടിക്കുന്നിൽ പറഞ്ഞു.

ഗസ്റ്റ് ആക്ടറുടെ റോളിലാണ് തരൂര്‍ കോണ്‍ഗ്രസില്‍ വന്നത്. അദ്ദേഹം ഇപ്പോഴും ആ റോളിലാണെന്നും തരൂര്‍ പറഞ്ഞു. എന്നാല്‍ തരൂരിനെ അനുകൂലിച്ച് കെഎസ് ശബരീനാഥൻ എംഎൽഎ അടക്കമുള്ളവര്‍ രംഗത്തെത്തിയതോടെ കേരളത്തിലും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ രണ്ട് തട്ടിലാണെന്ന കാര്യം ഉറപ്പായിരിക്കുകയാണ്..

വിശ്വപൗരൻ ആയതുകൊണ്ടാണ്

വിശ്വപൗരൻ ആയതുകൊണ്ടാണ്

തരൂര്‍ ഒരു വിശ്വപൗരൻ ആയതുകൊണ്ടാണ് കോവിഡ് കാലത്ത് കേന്ദ്രസർക്കാർ എംപി ഫണ്ടുകൾ നിർത്തലാക്കിയപ്പോൾ ബന്ധങ്ങൾ ഉപയോഗിച്ചുകൊണ്ട് തിരുവനന്തപുരത്തിനു വേണ്ടി മാതൃകയായ പല കോവിഡ് പ്രവർത്തനങ്ങളും നടത്തുവാൻ കഴിഞ്ഞിട്ടുള്ളതെന്നാണ് ശബരിനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

Recommended Video

cmsvideo
Shashi Tharoor thanked Nirmala Sitaraman
പൊതു സമൂഹത്തിലുള്ള മതിപ്പ്

പൊതു സമൂഹത്തിലുള്ള മതിപ്പ്

ഡോക്ടർ ശശിതരൂരിന് ഇന്ത്യയുടെ പൊതു സമൂഹത്തിലുള്ള മതിപ്പ് എന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് ജനങ്ങളെ ധരിപ്പിക്കേണ്ട ആവശ്യമില്ല.
രാജ്യത്തെ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ- പൗരത്വ ഭേദഗതി നിയമം, ദേശീയ വിദ്യാഭ്യാസ നയം, മതേതരത്വ കാഴ്ചപ്പാടുകൾ, നെഹ്‌റുവിയൻ ആശയങ്ങൾ, ഭാവി ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ,യുവാക്കളുടെ സ്പന്ദങ്ങൾ, ദേശീയതയുടെ ശരിയായ നിർവചനം ,ഇതെല്ലാം പൊതുസമൂഹത്തിന്, പ്രത്യേകിച്ചു യുവാക്കൾക്ക് ഏറ്റവും വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത് ഡോക്ടർ ശശി തരൂരിലൂടെയാണ്.

മൂന്നാം തവണയും

മൂന്നാം തവണയും

അദ്ദേഹം ഒരു വിശ്വപൗരൻ ആയതുകൊണ്ടാണ് കോവിഡ് കാലത്ത് കേന്ദ്രസർക്കാർ എംപി ഫണ്ടുകൾ നിർത്തലാക്കിയപ്പോൾ ബന്ധങ്ങൾ ഉപയോഗിച്ചുകൊണ്ട് തിരുവനന്തപുരത്തിനു വേണ്ടി മാതൃകയായ പല കോവിഡ് പ്രവർത്തനങ്ങളും നടത്തുവാൻ കഴിഞ്ഞിട്ടുള്ളത്. ഈ പ്രവർത്തനങ്ങൾ കാരണമാണ് തിരുവനന്തപുരത്തുക്കാർ മഹാ ഭൂരിപക്ഷം നൽകി അദ്ദേഹത്തെ മൂന്നാം തവണയും ലോക്സഭയിലേക്ക് അയച്ചത്.

ഞാൻ ആഗ്രഹിക്കുന്നത്

ഞാൻ ആഗ്രഹിക്കുന്നത്

ഇന്ത്യൻ ജനാധിപത്യത്തിന്റെ ബഹുസ്വരതയ്ക്കും കോൺഗ്രസ് പാർട്ടിയുടെ വിശാല കാഴ്ചപ്പാടിനും എന്നും ഒരു മുതൽക്കൂട്ടാണ് ഡോ:തരൂർ.അതിൽ ഒരു തിരുവനന്തപുരത്തുകാരനായ എനിക്ക് യാതൊരു സംശയമില്ല. എയർപോർട്ട് വിഷയത്തിലും മറ്റും അദ്ദേഹത്തിന് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകാം, MP എന്ന നിലയിൽ അത് പാർട്ടിയുമായി ചർച്ച ചെയ്തുകൊണ്ട് നിലപാട് രൂപീകരിക്കാൻ മുൻകൈ എടുക്കണം. പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങൾ നടത്തുമ്പോൾ, അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

 കൊവിഡ് തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള ഒരു കാരണമല്ലെന്ന് സുപ്രീംകോടതി,എല്ലാം കമ്മീഷന്‍ തീരുമാനിക്കും കൊവിഡ് തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള ഒരു കാരണമല്ലെന്ന് സുപ്രീംകോടതി,എല്ലാം കമ്മീഷന്‍ തീരുമാനിക്കും

 2 മാസം ക്ഷമയോടെ കാത്തിരിക്കുക, കൊവിഡ് വാക്സിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നല്‍കാം: ആധാര്‍ പുനവല്ല 2 മാസം ക്ഷമയോടെ കാത്തിരിക്കുക, കൊവിഡ് വാക്സിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നല്‍കാം: ആധാര്‍ പുനവല്ല

English summary
ks sabarinathan support shashi tharoor on congress leadership crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X