• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സഭയില്‍ ഏറ്റവും കൂടുതൽ സന്തോഷം നൽകിയിട്ടുള്ളത് ഇക്കാര്യങ്ങളില്‍: കുറിപ്പുമായി കെഎസ് ശബരീനാഥന്‍

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ഭാമയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതൽ സന്തോഷം നൽകിയിട്ടുള്ളത് മലയാളികൾ നേരിടുന്ന പുതിയ കാലഘട്ടത്തിന്റെ വിഷയങ്ങൾ സഭയിൽ ഉന്നയിക്കുവാൻ കഴിഞ്ഞു എന്നുള്ളതാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരിനാഥന്‍. വനിതാ ജീവനക്കാർക്ക് വേണ്ടിയുള്ള ആർത്തവ അവധി, വിഷാദരോഗം കേരളത്തിൽ ഉണ്ടാകുന്ന പ്രതിസന്ധി, അംഗൻവാടികളെ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത , എസ് ബി ടി ബാങ്ക് ലയനത്തിനെതിരെ പ്രമേയം ,ഐടി മേഖലയിലെ തൊഴിൽ നയങ്ങളുടെ പരിഷ്കരണം , ഓൺലൈൻ വായ്പാ തട്ടിപ്പ് എന്നിവയെ കുറിച്ചുള്ള ചർച്ചകൾ കേരളത്തിലെ നിയമസഭയിൽ അവതരിപ്പിച്ചത് അഭിമാനത്തോടെയാണ് ഞാൻ കാണുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പതിനാലാം കേരള നിയമസഭയുടെ സമ്മേളനം ഇന്നലെ വൈകുന്നേരം സമാപിച്ചു. ഒരു നിയമസഭാ സാമാജികൻ എന്ന നിലയിൽ ചാരിതാർത്ഥ്യത്തോടെ കൂടിയാണ് കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെ നോക്കിക്കാണുന്നത്. 232 ദിവസങ്ങൾ കേരള നിയമസഭ ചേർന്നപ്പോൾ ഒരുദിവസം ഒഴികെ പൂർണ്ണമായും പങ്കെടുക്കാൻ കഴിഞ്ഞു. കൃത്യമായ കണക്കുകളും രേഖകളും വരും ദിവസങ്ങളിൽ അറിയിക്കാം,എങ്കിലും ഓർമ്മയിൽ നിന്ന് കുറച്ചുകാര്യങൾ കുറിക്കുന്നു.

അരുവിക്കര നിയോജകമണ്ഡലത്തിലെ പ്രധാന വിഷയങ്ങൾ ഉന്നയിക്കുവാൻ എല്ലാ അവസരങ്ങളും ഉപയോഗിച്ചിട്ടുണ്ട്.

സഭയിലെ എല്ലാ സെഷനുകളിലും ചോദ്യങ്ങളും ഉപചോദ്യങ്ങളും ശ്രദ്ധക്ഷണിക്കലും സബ്‌മിഷനുകളും മുഖേന മണ്ഡലത്തിലെ വിവിധ ജീവൽപ്രശ്നങ്ങൾ ഉന്നയിച്ചു. നിയമസഭയിൽ മന്ത്രിമാരിൽ നിന്നും ഇവയ്ക്ക് ലഭിച്ച മറുപടികൾ പ്രവർത്തനങ്ങൾക്ക് ഗുണമായിട്ടുണ്ട്.

യുവജനകാര്യസമിതി അംഗം എന്ന നിലയിൽ ഏറ്റവും പ്രാധാന്യം കൊടുത്തത് പിഎസ് സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾക്ക് വേണ്ടിയുള്ള പോരാട്ടം സഭയ്ക്കകത്തും കൊണ്ടുവരിക എന്നതിലാണ് . ഇതിന്റെ ഭാഗമായിട്ടാണ് വിവിധ റാങ്ക് ലിസ്റ്റുകളിൽ പെടുന്ന ഉദ്യോഗാർഥികൾക്ക് സമിതിയുടെ മുമ്പിൽ മുഖാമുഖമായി അവരുടെ പരാതികൾ ഉന്നയിക്കാൻ കഴിഞ്ഞത്. തുടർ നടപടികൾ നടന്നുവരുകയാണ്.

cmsvideo
  Pinarayi vijayan government will continue for next five years says survey

  ഏറ്റവും കൂടുതൽ സന്തോഷം നൽകിയിട്ടുള്ളത് മലയാളികൾ നേരിടുന്ന പുതിയ കാലഘട്ടത്തിന്റെ വിഷയങ്ങൾ സഭയിൽ ഉന്നയിക്കുവാൻ കഴിഞ്ഞു എന്നുള്ളതാണ്. വനിതാ ജീവനക്കാർക്ക് വേണ്ടിയുള്ള ആർത്തവ അവധി, വിഷാദരോഗം കേരളത്തിൽ ഉണ്ടാകുന്ന പ്രതിസന്ധി, അംഗൻവാടികളെ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത , SBT ബാങ്ക് ലയനത്തിനെതിരെ പ്രമേയം ,IT മേഖലയിലെ തൊഴിൽ നയങ്ങളുടെ പരിഷ്കരണം , ഓൺലൈൻ വായ്പാ തട്ടിപ്പ് എന്നിവയെ കുറിച്ചുള്ള ചർച്ചകൾ കേരളത്തിലെ നിയമസഭയിൽ അവതരിപ്പിച്ചത് അഭിമാനത്തോടെയാണ് ഞാൻ കാണുന്നത്. അതോടൊപ്പം പ്രതിപക്ഷം ഉന്നയിക്കുന്ന പല രാഷ്ട്രീയ വിഷയങ്ങളും സഭയിൽ അടിയന്തര പ്രമേയങ്ങളായും ചർച്ചകളായും കൊണ്ടുവന്നിട്ടുണ്ട്.

  ഒരു നിയമസഭാംഗം എന്നാൽ നിയമ നിർമ്മാണത്തിൽ പങ്കെടുക്കുക എന്നുള്ള കർത്തവ്യം പ്രധാനമാണ് എന്ന് അച്ഛൻ പറയുന്നത് മനസ്സിൽ ഓർത്തു കൊണ്ടാണ് സഭയിൽ പ്രവർത്തിച്ചിട്ടുള്ളത്. നിയമസഭയുടെ അന്തസ്സും ആഭിജാത്യവും ഒരിക്കലും കെടുത്തരുത് എന്നുള്ള സീനിയർ ആയിട്ടുള്ള സാമാജികരുടെ വാക്കുകളും വലിയ ഊർജമാണ് പകർന്നിട്ടുള്ളത്. നിയമസഭാ പ്രവർത്തനങ്ങളിൽ കൂടെനിന്ന എല്ലാവർക്കും പ്രത്യേകം നന്ദി.

  English summary
  KS Sabrinathan on the experiences of the 14th Kerala Legislative Assembly
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X