ബന്ധു ഏല്‍പ്പിച്ച പൊതിയില്‍ രണ്ട് കിലോ കഞ്ചാവ്; തെരുവത്ത് സ്വദേശി ഖത്തര്‍ ജയിലില്‍
കാസര്‍കോട്: സുഹൃത്തിന് നല്‍കാന്‍ പൂക്കളെന്ന് പറഞ്ഞ് ബന്ധു ഏല്‍പ്പിച്ച പൊതിയില്‍ രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് തെരുവത്ത് സ്വദേശിയായ യുവാവിനെ ഖത്തര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് നല്‍കിയ യുവാവിനെ തെരുവത്ത് സ്വദേശിയുടെ സുഹൃത്തുക്കള്‍ മുംബൈയില്‍ വെച്ച് പിടികൂടി കാസര്‍കോട്ടേക്ക് കൊണ്ടുവരുന്നു. തെരുവത്ത് കോയാസ് ലൈനിലെ നിഷാദ് (26)ആണ് ഖത്തറിലെ ജയിലില്‍ കഴിയുന്നത്.
വിഷപ്പാമ്പുകളെ പിടിക്കാൻ പോകുന്നതിന് മുമ്പ്... 8 ലക്ഷം പേർ ഷെയർ ചെയ്ത വൈറൽ പോസ്റ്റിലെ അബദ്ധം കാണൂ!!
പത്ത് ദിവസം മുമ്പാണ് നിഷാദ് ബംഗളൂരുവില്‍ നിന്ന് ഖത്തറിലേക്ക് പോയത്. ബംഗളൂരുവില്‍ വെച്ച് ബന്ധുവായ കാഞ്ഞങ്ങാട് കൊളവയലില്‍ താമസിക്കുന്ന റബീല്‍ എന്ന ഫൈസലാണ് (22) നിഷാദിന് പൊതി കൈമാറിയതെന്ന് പറയുന്നു. വിലപിടിപ്പുള്ള പൂക്കളാണെന്നും ഖത്തറില്‍ എത്തുമ്പോള്‍ തന്റെ സുഹൃത്ത് വന്ന് പൊതി വാങ്ങുമെന്നുമാണ് ഫൈസല്‍ നിഷാദിനോട് പറഞ്ഞതത്രെ. നിഷാദ് താമസസ്ഥലത്തെത്തിയപ്പോഴാണ് ഖത്തര്‍ പൊലീസ് പരിശോധനക്കെത്തിയത്. പൊതിയില്‍ കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് നിഷാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് നിഷാദ് ജയിലില്‍ കഴിയുന്നതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. നിഷാദ് ബംഗളൂരുവില്‍ ഫാന്‍സി കട നടത്തിവരികയായിരുന്നു. അതിനിടെയാണ് ജോലി ആവശ്യാര്‍ത്ഥം ഖത്തറിലേക്ക് പോയത്. നിഷാദിന് കഞ്ചാവ് നല്‍കി ചതിയില്‍ കുടുക്കിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടു. കോയാസ് ലൈനിലെ അബൂബക്കര്‍-ഹാജറ ദമ്പതികളുടെ മകനാണ് നിഷാദ്. ഇവരുടെ മൂത്തമകന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കറന്തക്കാട്ടുണ്ടായ വാഹനാപകടത്തില്‍ മരിച്ചിരുന്നു.
ഏക ആശ്രയമായ നിഷാദ് ചതിയില്‍ കുടുങ്ങി ഖത്തറിലെ ജയിലിലായതോടെ കുടുംബം ദുരിതത്തിലായി. അതിനിടെയാണ് കഞ്ചാവ് നല്‍കിയ യുവാവിനെ നിഷാദിന്റെ സുഹൃത്തുക്കള്‍ മുംബൈയില്‍ വെച്ച് പിടിച്ചത്. യുവാവിനെ കാസര്‍കോട് പൊലീസിന് കൈമാറി നിഷാദിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഒരുങ്ങുകയാണ് സുഹൃത്തുക്കളും കുടുംബവും.












Click it and Unblock the Notifications