മദം പൊട്ടിയ കാട്ടാനയെ തളച്ച കൃഷ്ണൻകുട്ടിയെ ഊതിപ്പറത്താമെന്ന് വിചാരിച്ച യൂണിയന് തെറ്റി: സലീം മടവൂർ
തിരുവനന്തപുരം: കെഎസ്ഇബിയിലെ വിവാദങ്ങളില്‍ ചെയർമാനേയും മന്ത്രിയേയും പിന്തുണച്ച് എല്‍ജെഡി നേതാവ് സലീം മടവൂർ. യൂണിയനുകള്‍ക്കെതിരായ വിമർശനവും ഇടത ഘടകക്ഷി നേതാവ് ഉയർത്തുന്നുണ്ട്. വൈദ്യുതി ബോർഡിൽ നേരത്തേ യൂണിയനുകളായിരുന്നു ഫലത്തിൽ ഭരണവും ശമ്പള നിർണയവും സ്വയം നടത്തിക്കൊണ്ടിരുന്നത്. കെ.കൃഷണൻകുട്ടിയെന്ന പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരൻ മന്ത്രി സ്ഥാനത്തും ബി അശോക് ചെയർമാൻ സ്ഥാനത്തും വന്നതോടെ ഇതിന് ചില മാറ്റങ്ങൾ വന്നു തുടങ്ങിയെന്നും സലീം മടവൂർ ഫേസ്ബുക്കില്‍ കുറിക്കുന്നു. നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
പറയാതെ വയ്യ
വൈദ്യുതി ബോർഡിൽ നേരത്തേ യൂണിയനുകളായിരുന്നു ഫലത്തിൽ ഭരണവും ശമ്പള നിർണയവും സ്വയം നടത്തിക്കൊണ്ടിരുന്നത്. മന്ത്രിമാർക്കും ബോർഡ് ചെയർമാൻമാർക്കും അതിൽ മേലൊപ്പ് വെക്കുന്ന പണിയേ ഉണ്ടായിരുന്നുള്ളൂ. യൂണിയനുകൾ തിരിഞ്ഞു നിന്നാൽ പിന്നെ മന്ത്രിയും ചെയർമാനും അപ്രസക്തരായി.

വൈദ്യുതി ബോർഡിലെ ഡ്രൈവറുടെ ശമ്പളം 80000 രൂപയാണ്. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർമാർ രണ്ടര ലക്ഷത്തിന് മുകളിൽ ശമ്പളം പറ്റുന്നു. ഇത് ഐ.എ.എസ്സുകാരെക്കാൾ ഉയർന്ന ശമ്പളമാണ്. പണ്ട് മുതലേ ഇവരുടെ മുൻഗാമികൾ ട്രാൻസ്ഫോർമറിൽ ഉപ്പ് വാരിയിട്ടും ലൈനുകൾ മുറിച്ചും മറ്റും കേരളത്തെ ഇരുട്ടിൽ മുൾമുനയിൽ നിറുത്തി അന്യായ സമരങ്ങളിലൂടെ പിടിച്ചെടുത്തതാണ് ഈ ഉയർന്ന ശമ്പളങ്ങൾ. മറ്റ് ആനുകൂല്യങ്ങൾ ഇതിന് പുറമേയാണ്.
ഷോർട്സില്‍ തിളങ്ങി മംമ്തയും: പൊളിച്ചെന്ന് ആരാധകർ
കെ.കൃഷണൻകുട്ടിയെന്ന പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരൻ മന്ത്രി സ്ഥാനത്തും ബി അശോക് ചെയർമാൻ സ്ഥാനത്തും വന്നതോടെ ഇതിന് ചില മാറ്റങ്ങൾ വന്നു തുടങ്ങി.തൻ്റെ യൗവനകാലത്ത് വണ്ടിത്താവളത്ത് കാട്ടാനയിറങ്ങി പരാക്രമം കാട്ടിയപ്പോൾ, ഫോറസ്റ്റുകാരും മൃഗസംരക്ഷണ വകുപ്പുകാരും പോലീസുകാരും പരിഭ്രമിച്ച് നിന്നപ്പോൾ, അവരുടെ തോക്ക് പിടിച്ചു വാങ്ങി മദം പൊട്ടിയ കാട്ടാനയെ നേർക്കുനേർ നിന്ന് മയക്കുവെടി വെച്ച് തളച്ച കൃഷ്ണൻകുട്ടിയെ ഊതിപ്പറത്താമെന്നു കരുതിയ യൂണിയൻ കാർക്കാണ് തെറ്റിയത്.
ഇതേവരേ കൊതുമ്പിന് മുകളിലായിരുന്ന കൊച്ചങ്ങമാരെ (മച്ചിങ്ങ ) കൊതുമ്പിന് താഴെയാക്കാൻ അദ്ദേഹം ധൈര്യം കാണിച്ചു. കൊതുമ്പിന് താഴെ ശരിയായ സ്ഥാനത്ത് നിൽക്കുന്ന കൊച്ചങ്ങ (മച്ചിങ്ങ)മാരുടെ കലിപ്പാണ് ഇപ്പോൾ കാണുന്ന സംഭവ വികാസങ്ങൾ. അനധികൃത ശമ്പളങ്ങളും ആനുകൂല്യങ്ങളും കവർന്നെടുത്ത് 14000 കോടി നഷ്ടത്തിലാക്കിയ ബോർഡിനെ രക്ഷപ്പെടുത്തിയേ മതിയാകൂ. അല്ലെങ്കിൽ ഈ വെളളാനയെ തീറ്റിപ്പോറ്റാൻ വൈദ്യുതി നിരക്കുകൾ വീണ്ടും വർധിപ്പിക്കേണ്ടി വരും. ഉപഭോക്താവിൻ്റെ തലയിൽ അമിതഭാരം കെട്ടിവെച്ച് ഈ വെളളാനയെ മേയാൻ വിടരുത്.
വയസ്സുകാലത്ത് ഇന വെള്ളാനയെ നിലക്കു നിർത്താൻ പഴയ തോക്കെടുത്ത കൃഷ്ണൻകുട്ടിയാണ് ശരി. എടുത്ത തോക്ക്, യൂണിയൻ നേതാവ് പറഞ്ഞത് പോലെ അദ്ദേഹത്തിൻ്റെ തിട്ടൂരത്തിനനുസരിച്ച് 'ഇട്ടിട്ടു പോകുന്ന' ചരിത്രമല്ല കൃഷ്ണൻകുട്ടിയുടേത്. കാഞ്ചി വലിക്കാൻ കൈകൾ വിറച്ച ഉദ്യോഗസ്ഥരോട് അത് പിടിച്ചുവാങ്ങി കാഞ്ചി വലിച്ച ചരിത്രമാണ് അദ്ദേഹത്തിൻ്റേത്. അതു കൊണ്ട് കൊച്ചങ്ങമാർ നിൽക്കേണ്ട സ്ഥാനത്ത് (കൊതുമ്പിന് താഴെ) തന്നെ നിന്നാൽ മതി.












Click it and Unblock the Notifications