Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി ബോർഡിൽ ധൂർത്ത്? ഡ്രൈവറുടെ ശമ്പളം 60000 രൂപ, മീറ്റർ റീഡർ തസ്തികയിൽ നിയമനം വേണ്ടെന്ന്...

തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ ഇപ്പോൾ നടക്കുന്നത് വൻ ധൂർത്തെന്ന് ഫടന റിപ്പോർട്ട്. വൈദ്യുതി ബോർഡിന്റെ നവീകരണം സംബന്ധിച്ച പഠന റിപ്പോർട്ടിലാണു വൈദ്യുതി ബോർഡിന്റെ ധൂർത്തിനെയും കെടുകാര്യസ്തതയെയും കുറിച്ച് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് തുറന്ന് കാട്ടുന്നത്. വൈദ്യുതി ബോർഡിലെ സീനിയർ ഡ്രൈവറുടെ ശമ്പളം 60,000 രൂപ, ശുചീകരണ ജീവനക്കാരുടേത് 25,309 രൂപയുമാണ്.

ഇത്രയും ധൂർത്തിന്റെ ആവശ്യമുണ്ടോ എന്നാണ് ഐഐഎം ചോദിക്കുന്നത്. കരാർ അടിസ്ഥാനത്തിൽ ഡ്രൈവറെയും ശുചീകരണത്തൊഴിലാളിയെയും നിയമിക്കണമെന്നാണ് ഐഐഎം ശുപാർശ. അല്ലെങ്കിൽ ഏതെങ്കിലും ഏജൻസിക്ക് പുറം കരാർ നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. വൈദ്യുതി ബോർഡിലെ 'അനാവശ്യ' ജോലികൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും ശുപാർശയുണ്ട്.

സാങ്കേതികവിദ്യ അറിഞ്ഞിരിക്കണം

സാങ്കേതികവിദ്യ അറിഞ്ഞിരിക്കണം

ജീവനക്കാർ സാങ്കേതികവിദ്യ കൂടുതലായി മനസിലാക്കണമെന്നും ശുപാർശയുണ്ട്. പേപ്പർ ഫയലുകൾ ഒഴിവാക്കണം. കമ്പ്യൂട്ടറിൽ മാത്രമേ ഫയലുകൾ തീർപ്പാക്കാവൂ എന്നും റിപ്പോർട്ടിൽ പറയുന്നു.

പുന പരിശോധന ഒഴിവാക്കാണം.

പുന പരിശോധന ഒഴിവാക്കാണം.

പരിശോധിച്ച ഫയലുകൾതന്നെ വീണ്ടും പരിശോധിക്കുന്നതും ഫയലുകൾ തർജമ ചെയ്യുന്നതും അടക്കമുള്ള ജോലികൾ അവസാനിപ്പിക്കണം.

വിപരീത ഫലം

വിപരീത ഫലം

തെറ്റ് ഒഴിവാക്കാനാണ് പരിശോധിച്ച ഫയൽ തന്നെ വീണ്ടും പരിശോധിക്കുന്നത്. എന്നാൽ ഇത്തരം പ്രവർത്തികൾസ വിപരീത ഫലമാണ് ഉണ്ടാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആശ്രിത നിയമനം വേണ്ട

ആശ്രിത നിയമനം വേണ്ട

ആശ്രിത നിയമനം ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.. ഇതു ജോലിയുടെ ഗുണമേന്മയെ ബാധിക്കുന്നു. ആശ്രിതനിയമനത്തിനു പകരം ഇൻഷുറൻസ് പദ്ദതി നടപ്പിലാക്കണമെന്നും റിപ്പോർട്ടിലുണ്ട്.

നിയമനം വേണ്ട

നിയമനം വേണ്ട

മീറ്റർ റീഡർ തസ്തികയിൽ നിയമനം വേണ്ട. നിലവിലുള്ള 876 തസ്തികകൾ നികത്താതിരുന്നാൽ 2,40,90,000 രൂപ ലാഭിക്കാനാകും എന്നും കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+