• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജീവനക്കാരെ പറ്റിച്ച് കെഎസ്ഇബി; പ്രളയ സമാഹരണത്തിൽ നിന്ന് കെഎസ്ഇബി മുക്കിയത് 126 കോടി, സംഭവം ഇങ്ങനെ..

തിരുവനന്തപുരം: കഴിഞ്ഞ വർഷം പ്രളയ സമാഹകരണത്തിന്റെ ഭാഗമായി കെഎസ്ഇബി ജീവനക്കാരുടെ സാലറി ചലഞ്ച് മുക്കി കെഎസ്ഇബി. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പിരിച്ച കോടിയിൽ ഒരു വർശമായിട്ടും ദുരിതാശ്വാസ നിധിയിലേക്ക് അടച്ചില്ലെന്ന് ആരോപണം. സാലറി ചലഞ്ച് രൂപേണ കഴിഞ്ഞ വർഷം 136 കോടി രൂപയാണ് കേരള ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരിൽ നിന്ന് പിരിച്ചെടുത്തത്.

ശ്രീറാം വിഷയത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ ഒത്തുകളി; ലൈസൻസ് സസ്പെന്റ് ചെയ്തില്ല, വിചിത്ര വാദം!

ശബരിമല വിഷയം; സർക്കാർ തിടുക്കം കാട്ടി, നേതാക്കൾക്ക് ധാർഷ്ട്യം, ശൈലി മാന്യമാക്കണമെന്നും സിപിഎം !

ഒരു വർഷം കൊണ്ടാണ് സാലറി ചലഞ്ചിന്റെ ഭാഗമായി 136 കോടി പിരിച്ചെടുത്തത്. എന്നാൽ ഇതിൽ നിന്ന് 126 കോടി രൂപലഇതുവരെയും ദുരിതാശ്വാസ നിധിയിലേക്ക് അടച്ചില്ലെന്നാണ് ആരോപണം ഉയരുന്നത്. ജീവനക്കാർ തങ്ങളുടെ സ്വന്തം ശമ്പളത്തിൽ നിന്ന് നൽകിയ തുകയുടെ 95 ശതമാനവും ദുരിതാശ്വസ നിധിയിലേക്ക് എത്തിയില്ല. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം എന്ന രീതിയിൽ 10 മാസംകൊണ്ടാണ് തുക പിടിച്ചത്.

10.23 കോടി മാത്രം

10.23 കോടി മാത്രം

സാലറി ചാലഞ്ചിന്റെ ഭാഗമായി കെഎസ്ഇബി പിരച്ചെടുത്ത തുകയിൽ നി്ന് 10.23 കോടി മാത്രമാണ് ദുരിതാശ്വ നിധിയിലേക്ക് നൽകിത്. ഓരോ മാസവും ശമ്പളത്തില്‍നിന്ന് പിടിക്കുന്ന തുക അതാത് മാസം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുക എന്നതാണ് സാധാരണയുള്ള രീതി. എന്നാല്‍ കെഎസ്ഇബി അത് പാലിച്ചിട്ടില്ലെന്നാണ് ആരോപണം.

സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധിയാണ് കാശ് ദുരിതാശ്വാസ നിധിയിലേക്ക് അടക്കുന്നതിന് തടസ്സമാകുന്നതെന്നാണ് കെഎസ്ഇബി ചെയർമാൻ പറയുന്നത്. സാലറി ചലഞ്ചിന് മുന്‍പുതന്നെ 50 കോടി രൂപ കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയിരുന്നതായും എന്‍എസ് പിള്ള പറഞ്ഞു. വാട്ടര്‍ അതോറിറ്റി കെഎസ്ഇബിക്ക് 1500 കോടി രൂപ നല്‍കാനുണ്ട്. ഇത് നാല് ഗഡുക്കളായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ തുകയിൽ നിന്ന് തട്ടിക്കിഴിക്കാനാണ് കെഎസ്ഇബി ഇപ്പോൾ ശ്രമിക്കുന്നത്.

എല്ലാത്തിനും മറുപടിയുണ്ട്

എല്ലാത്തിനും മറുപടിയുണ്ട്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു വാർത്ത പുറത്ത് വരുന്നത്. ദുരിതശ്വാസ നിധിയെല ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്നായിരുന്നു പ്രധാനമായും വന്ന ആരോപണം. എന്നാൽ ഇതിന് വിശദീകരണവുമായി റീ ബിൽഡ് കേരള തലവൻ ഡോ. വേണു ഐഎഎസ് രംഗത്ത് വരികയുെ ചെയ്തു. ദുരിതാശ്വാസ ഫണ്ടിനെ കുറിച്ചുള്ള ആരോപണങ്ങൾക്കെല്ലാം വ്യക്തമായ മറുപടിയാണ് വേണു ഐഎഎസ് നൽകിയത്.

ആരോപണം തെറ്റ്

ആരോപണം തെറ്റ്

ഫണ്ട് വകമാറ്റി ചിലവഴിച്ചു എന്ന ആരോപണം തെറ്റാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നത് പല അടരുകളുള്ള ഒരു ഫണ്ട് ആണെന്നും പറഞ്ഞ അദ്ദേഹം ഏത് ദുരന്തത്തിനും ദുരിതത്തിനും ജനസഹായം നല്‍കുവാനുള്ളതാണു അതെന്നും വ്യക്തമാക്കി. 'എന്ത് തരം ദുരിത/ദുരന്തങ്ങള്‍ക്കും അപേക്ഷയുടെ യോഗ്യതയനുസരിച്ച്/ എലിജിബിളാണെന്നുറപ്പ് വരുത്തി സഹായധനം നല്‍കും. ഏത് കേരളീയനും അതില്‍ അപേക്ഷ വെയ്ക്കാം. കഴിഞ്ഞ വര്‍ഷം പ്രളയത്തോട് അനുബന്ധിച്ച് ആരംഭിച്ചതല്ല അതെ്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

cmsvideo
  കർശ്ശന നിർദ്ദേശങ്ങളുമായി KSEB | Oneindia Malayalam
  ആരോപണവുമായി പ്രപതിപക്ഷം

  ആരോപണവുമായി പ്രപതിപക്ഷം

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് അതിന്റെ ചിലവുകളെ കുറിച്ചും പ്രതിപക്ഷ നേതാക്കളും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ എല്ലാം സുതാര്യമാണെന്ന മറുപടിയാണ് അധികൃതർ നൽകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യവും ആര്‍ക്കും പരിശോധിക്കാവുന്ന കണക്കുകള്‍ ഉള്ളതും ആണ്. അതിന്റെ പ്രയോജനം ലഭിക്കുന്നത് അര്‍ഹതയുള്ളവര്‍ക്കു മാത്രമേ ലഭിക്കൂ. അതുകൊണ്ടാണ് അതിനു ആരൊക്കെ ദുഷ്പ്രചാരണം നടത്തിയിട്ടും അതിലേക്കു സംഭാവന നല്‍കാന്‍ ജനങ്ങള്‍ തയ്യാറാകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

  English summary
  KSEB failed to handover flood relief amount
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X