വീട്ടില്‍ കറന്റ് ഇല്ലെങ്കില്‍ ടെന്‍ഷന്‍ വേണ്ട! ടോള്‍ഫ്രീ നമ്പറുമായി കെഎസ്ഇബി; വിളിക്കാം പരാതി പറയാം
തിരുവനന്തപുരം: ഇപ്പോൾ എല്ലാ വീടുകളിലേയും പ്രധാന പ്രശ്നം കറന്റ് ഇല്ലാത്തതാണ്. മഴയും കാറ്റും കാരണം ഇടയ്ക്കിടെ കറന്റ് പോക്കാണ്. ശക്തമായ കാറ്റിൽ പോസ്റ്റും മരവും ഒടിഞ്ഞ് വീണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നത് സാധാരണം ആണ്.
എന്നാൽ പരാതി പറയാൻ വിളിച്ചാലോ.. കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ച് വിളിച്ച് മടുത്തിരിക്കുന്നവരായിരിക്കും പലരും. എത്ര വിളിച്ചാലും ഫോണെടുക്കുന്നില്ല എന്ന പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നൽകാൻ ട്രോൾ ഫ്രീ നമ്പർ അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ഇബി

വൈദ്യുതി സംബന്ധമായ പരാതി നൽകാൻ ഉടൻ തന്നെ ടോൾ ഫ്രീ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് കെഎസ്ഇബി അറിയിച്ചത്.
'വൈദ്യുതി സംബന്ധമായ പരാതി രേഖപ്പെടുത്താനും വിവരങ്ങൾ അറിയാനും അതത് സെക്ഷൻ ഓഫീസിലോ 1912 എന്ന 24/7 ടോൾഫ്രീ നമ്പറിലോ വിളിക്കാം. 9496001912 എന്ന നമ്പറിലേക്ക് വിളിച്ചോ വാട്‌സാപ് വഴിയോ തികച്ചും അനായാസം പരാതി രേഖപ്പെടുത്താനും വാതിൽപ്പടി സേവനങ്ങൾ നേടാനും കഴിയും'- കെഎസ്ഇബിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ പരാതികളാണ് ഉപഭോക്താക്കൾ കമന്റകളായി ഇട്ടിരിക്കുന്നത്. ഓഫീസ് നമ്പറിൽ വിളിച്ചാൽ ഒരിക്കലും ഫോണെടുക്കില്ലെന്നും. ഇവർക്ക് നൽകിയ നമ്പറുകളിൽ രാത്രിയിൽ വിളിച്ചാൽ ആരും എടുക്കില്ലെന്നും ചിലർ പരാതി പറയുന്നു.
പരാതി പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ലല്ലോ, എന്നാണ് ആ പരാതി പരിഹരിക്കാൻ നിങ്ങൾ വരിക എന്നതാണ് ഞങ്ങൾ ചോദിക്കുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. എന്നാൽ കെഎസ്ഇബിയുടെ ഈ പദ്ധതിക്ക് അഭിനന്ദനം അറയിച്ചും കമന്റ് ഇടുന്നുണ്ട്.












Click it and Unblock the Notifications