Get Updates
Get notified of breaking news, exclusive insights, and must-see stories!

പവര്‍കട്ടോ ലോഡ് ഷെഡിംഗോ വേണ്ടി വന്നേക്കുമെന്ന് മന്ത്രി; വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡില്‍

തിരുവനന്തപുരം: വേനല്‍ച്ചൂട് കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വകാല റെക്കോഡ് ഭേദിച്ചു. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആണ് ഉപയോഗിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗമാണ് ഇത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും ഉപഭോഗത്തിന്റെ കണക്ക് റെക്കോഡ് പിന്നിട്ടിട്ടുണ്ട്.

ശുക്രദശ എന്ന് പറഞ്ഞാല്‍ ഇതാണ്.. ഏപ്രില്‍ 27 മുതല്‍ ജീവിതം മാറും; ഈ രാശിക്കാരാണോ?
ശുക്രദശ എന്ന് പറഞ്ഞാല്‍ ഇതാണ്.. ഏപ്രില്‍ 27 മുതല്‍ ജീവിതം മാറും; ഈ രാശിക്കാരാണോ?

ഇന്നലെ വൈകിട്ടത്തെ ആവശ്യകത 6033 മെഗാവാട്ട് ആണ്. വൈദ്യുതി ഉപഭോഗം വര്‍ധിക്കുകയും അണക്കെട്ടുകളിലെ വെള്ളത്തിന്റെ അളവ് കുറയുകയും ചെയ്തതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കും എന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ പവര്‍കട്ടിനോ ലോഡ് ഷെഡിംഗിനോ ഉള്ള സാഹചര്യമുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു.

KSEB

ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് ഒഴിവാക്കാനുള്ള ശ്രമം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും കൂടിയ അളവില്‍ വൈദ്യുതി ലഭ്യമാക്കുന്നതില്‍ പ്രതിസന്ധിയുണ്ട്. അതിനാല്‍ ദീര്‍ഘകാല കോണ്‍ട്രാക്ടില്‍ ഏര്‍പ്പെടാന്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുവാദം തേടിയിരിക്കുകയാണ് കെഎസ്ഇബി.

ബെംഗളൂരുവില്‍ ആര്‍ക്കും സ്വര്‍ണം വേണ്ട..!? അക്ഷയ തൃതീയയ്ക്ക് പോലും ഡിമാന്‍ഡില്‍ 25% ഇടിവ്!
ബെംഗളൂരുവില്‍ ആര്‍ക്കും സ്വര്‍ണം വേണ്ട..!? അക്ഷയ തൃതീയയ്ക്ക് പോലും ഡിമാന്‍ഡില്‍ 25% ഇടിവ്!

ഈ മാസം 22-ാം തിയതി പൊതു തെളിവെടുപ്പ് ഉണ്ട്. അതിന് ശേഷം ഈ അനുമതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച 116.11 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപഭോഗമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ ഉപഭോഗ നിരക്ക്. എന്നാല്‍ ഇതാണ് ഇന്നലെ തന്നെ മറികടന്നത്. വരും ദിവസങ്ങളിലും ഉപഭോഗം കൂടും എന്നാണ് വിലയിരുത്തല്‍.

വെള്ളിയാഴ്ച വൈകീട്ടത്തെ ആവശ്യകത 6013 മെഗാവാട്ടിലെത്തിയിരുന്നു. ആവശ്യം 300 യൂണിറ്റ് കൂടി കടന്നാല്‍ പതിനഞ്ച് മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കും എന്നാണ് കെഎസ്ഇബി വിലയിരുത്തല്‍. വൈദ്യുതി ഉപഭോഗം കൂടിയ സാഹചര്യത്തില്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ യൂണിറ്റിന് പത്ത് രൂപ വരെ വിലയുള്ള വൈദ്യുതി വാങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി. റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിട്ടുണ്ട്.

വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന ദിവസം..! ഈ അക്ഷയ തൃതീയയില്‍ എത്ര സ്വര്‍ണ്ണം വാങ്ങും?
വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന ദിവസം..! ഈ അക്ഷയ തൃതീയയില്‍ എത്ര സ്വര്‍ണ്ണം വാങ്ങും?

ഇത്തവണ വേനല്‍മഴ വൈകിയതാണ് വൈദ്യുതി ഉപഭോഗം കൂട്ടാന്‍ കാരണമായത്. പലയിടത്തും ചൂട് അസഹ്യമായതിനാല്‍ ഫാന്‍, എസി എന്നിവയുടെ ഉപയോഗം കൂടിയിട്ടുണ്ട്. ചൂട് കൂടുന്നത് കാരണം മേയ് 15 വരെ ഉപഭോഗം ഉയര്‍ന്നുനില്‍ക്കുമെന്നാണ് കെഎസ്ഇബിയുടെ നിരീക്ഷണം. സംസ്ഥാനത്തെ ഡാമുകളില്‍ സംഭരണശേഷിയുടെ 37 ശതമാനത്തില്‍ താഴെ അളവിലാണ് വെള്ളമുളളത്.

നീരൊഴുക്കും കുറവാണ്. ഇതും വൈദ്യുതി ഉത്പാദനത്തിന് തടസം സൃഷ്ടിക്കുന്നു. പുറത്തുനിന്ന് 88 ദശലക്ഷം യൂണിറ്റ് വൈദ്യുതി കെഎസ്ഇബി വാങ്ങും എന്ന് അറിയിച്ചിട്ടുണ്ട്. എങ്കിലും ഉപഭോഗം ഉയര്‍ന്നാല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+