കണ്ണൂരിൽ ജോലിക്കിടെ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു
തലശ്ശേരി: വൈദ്യുതി ലൈനിൽ അറ്റകുറ്റപണി നടത്തുനതിനിെ കെഎസ്ഇബി ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു. ധര്‍മ്മടം വൈദ്യുതി സെക്ഷനിലെ ജീവനക്കാരനായ പിണറായിഡോക്ടര്‍ മുക്കിലെ കരിന്താക്കണ്ടിനരീന്റവിട പി.രാജീവനാ(45)ണ് മരിച്ചത്. മുഴപ്പിലങ്ങാട് എകെജി റോഡില്‍ കാട്ടുക്കണ്ടി വയലിനടുത്ത് സഹപ്രവര്‍ത്തകൻ പ്രശാന്തിനൊപ്പം ലൈനിൽ അറ്റകുറ്റപ്പണി നടത്തുയായിരുന്നു. വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടതായി കരുതി രാജീവന്‍ പോസ്റ്റില്‍ കയറി ലൈനിൽ തൊട്ടപ്പോഴേക്കും ഷോക്കേറ്റു കമ്പിയില്‍ തൂങ്ങിപ്പോയിരുന്നു.

ദുരന്തം നേരിൽ കണ്ട സഹപ്രവര്‍ത്തകന്‍ പ്രശാന്ത് കുഴഞ്ഞ് വീണു. ഓടിയെത്തിയവര്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും രാജീവന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് കുണ്ടുചിറ ശ്മശാനത്തിൽ. പിണറായിലെ പരേതനായ ശേഖരന്റെയും ദേവുവിന്റെയും മകനാണ്. ഭാര്യ: രമണി, സഹോദരങ്ങള്‍: ശ്യാംസുന്ദർ, ശ്യാമള.












Click it and Unblock the Notifications