കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താല്‍ക്കാലിക ആശ്വാസം, വൈദ്യുതി സബ്‌സിഡി അടുത്ത മാസം മുതല്‍, തെറ്റില്ലെന്ന് ആവര്‍ത്തിച്ച് കെഎസ്ഇബി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനവില്‍ കടുത്ത വിമര്‍ശനമേല്‍ക്കുന്നതിനിടെ ഒരുപ്രശ്‌നവും ഉണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച് കെഎസ്ഇബി. തങ്ങളുടെ ഭാഗത്ത് യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള പറഞ്ഞു. വൈദ്യുതി ബില്‍ ഉയര്‍ന്നത് ഉപയോഗം കൂടിയത് കൊണ്ട് തന്നെയാണെന്നും, സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സബ്‌സിഡി അടുത്ത മാസം മുതല്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1

Recommended Video

cmsvideo
ലോക്ക് ഡൗണില്‍ വൈദ്യുതി ബില്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ത്? | Oneindia Malayalam

സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്‌സിഡി അടുത്ത മാസത്തെ ബില്ലില്‍ കുറച്ച് നല്‍കും. നിലവിലെ ബില്ലിലെതുക അഞ്ച് തുല്യ തവണകളായി അടയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെക്ഷനിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അപേക്ഷ നല്‍കുകയോ അല്ലെങ്കില്‍ 1912 എന്ന നമ്പറില്‍ വിളിച്ച് ആവശ്യപ്പെടുകയോ വേണം. ബില്‍ തവണകളായി അടയ്‌ക്കേണ്ടാത്തവര്‍ക്ക് ബില്ലിലെ ഒരു ഭാഗം ഇപ്പോള്‍ ഓണ്‍ലൈനായി അടയ്ക്കാം. 70 ശതമാനം തുകയാണ് അടയ്‌ക്കേണ്ടത്. ബാക്കി തുക സബ്‌സിഡിക്ക് ശേഷം അടുത്ത മാസം അടയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. ഉപയോഗം കൂടിയിട്ടുണ്ടെന്നും, 2011 മുതലുള്ള ബില്ലിംഗ് സംവിധാനമാണ് നടപ്പാക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.

്അതേസമയം ലോക്ഡൗണ്‍ കാലയളവില്‍ വലിയ പരാതികളാണ് വൈദ്യുതി ബില്‍ കൂടിയതിന്റെ പേരിലുണ്ടായത്. ഒരുലക്ഷത്തോളം പരാതികളും കെഎസ്ഇബിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇതില്‍ 95000 പരാതികളിലും കഴമ്പില്ലെന്ന് പറഞ്ഞ് തള്ളുകയായിരുന്നു കെഎസ്ഇബി. സ്ലാബ് മാറിയതുമായി ബന്ധപ്പെട്ട് ലഭിച്ച നാലായിരത്തോളം പരാതികള്‍ പരിഹരിക്കുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു. റീഡിംഗ് എടുക്കാന്‍ വൈകിയതും മുന്‍മാസങ്ങളിലെ ശരാശരി ഉപയോഗം കണക്കാക്കി ബില്‍ തയ്യാറാക്കിയപ്പോള്‍ വന്ന പിഴവുകളുമാണ് വന്‍തുകയുടെ ബില്ലിന് കാരണമായിരുന്നത്.

മീറ്റര്‍ റീഡിംഗ് വൈകിയതോടെ പലരുടെയും സ്ലാബ് മാറി ഉയര്‍ന്ന സ്ലാബിലേക്ക് എത്തുകയും ഇതിനനുസരിച്ച് ബില്‍ ഉയരുകയായിരുന്നു. 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ടെലിസ്‌കോപ്പിംഗ് ബില്ലിംഗാണ് ഉള്ളത്. റീഡിംഗ് രേഖപ്പെടുത്താന്‍ വൈകിയതോടെ പല ഉപഭോക്താക്കളും 250 യൂണിറ്റിന് മുകളിലെത്തുകയും ഇവരില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുകയും ചെയ്തിരുന്നു. ഏപ്രിലില്‍ വൈദ്യുതി ഉപയോഗം കൂടിയതും പലര്‍ക്കും തിരിച്ചടിയായി.

English summary
kseb says electricity consumption increase in kerala no mistake from their side
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X