
കെഎസ്ഇബിയില്‍ സമരം ഒത്തുതീര്‍പ്പിലേക്ക്; സ്ഥലം മാറ്റപ്പെട്ട നേതാക്കള്‍ ജോലിയില്‍ പ്രവേശിക്കും
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം. സ്ഥലം മാറ്റപ്പെട്ട ഓഫീസേഴ്സ് അസോസിയേഷന് നേതാക്കള്‍ ജോലിയില്‍ പ്രവേശിക്കും. മെയ് 5ന് നടത്തുന്ന ചര്‍ച്ചയില്‍ പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്ന് വൈദ്യുതി മന്ത്രി ഉറപ്പ് നല്‍കിയെന്ന് അസോസിയേഷന് പറയുന്നു. അതുവരെ പ്രക്ഷോഭ പരിപാടികളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്.
'ദിലീപിന് പറ്റിയ അബദ്ധം അതാണ്', നടിയെ ആക്രമിച്ച കേസിന് മുൻപ് നല്ലവനായിരുന്നു: ബാലചന്ദ്ര കുമാർ
കെഎസ്ഇബിയിലെ ഹൈ വോള്‍ട്ടേജ് സമരത്തിന് താത്കാലിക പരിഹാരം. സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായ സമരത്തിനെതിരായ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും, അച്ചടക്ക നടപടിയില്‍ വിട്ടുവീഴ്ചയില്ലെന്ന ചെയര്‍മാന്റെ ഉറച്ച നിലപാടും ഓഫീസേഴ്സ് അസോസിയേഷന് തിരിച്ചടിയായതോടെയാണ് കെഎസ്ഇബിയിലെ ഹൈ വോള്‍ട്ടേജ് സമരത്തിന് താത്കാലിക പരിഹാരമാകുന്നതെന്നാണ് വിലയിരുത്തല്‍.
എറണാകുളത്ത് വൈദ്യുതി മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അസോസിയേഷന് നിലപാട് തിരുത്തിയത്. ഓഫീസേഴ്സ് അസോസിയേഷന് നേതാക്കളായ എം ജി സുരേഷ് കുമാര്‍, കെ ഹരികുമാര്‍, ജാസ്മിന് ബാനു എന്നിവരുടെ സ്ഥലംമാറ്റം പിന്‍വലിക്കുന്നതുവരെ പിന്നോട്ടിലെന്ന പ്രഖ്യാപനം തിരുത്തി. നേതാക്കള്‍ സ്ഥലംമാറ്റം കിട്ടിയ ഓഫീസുകളില്‍ നാളെ ജോലിയില്‍ പ്രവേശിക്കും. സസ്പെന്‍ഷനൊപ്പം കിട്ടിയ കുറ്റപത്രത്തിന് മറുപടിയും നല്കി.
അതേസമയം, കല്‍ക്കരി ക്ഷാമത്തെത്തുടര്‍ന്ന് രാജ്യത്ത് അനുഭവപ്പെടുന്ന ഊര്‍ജ പ്രതിസന്ധി വരുന്ന ആഴ്ചകളിലും തുടരാനുള്ള സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടാകാതിരിക്കാനുള്ള നടപടികള്‍ കെ.എസ്.ഇ.ബി. ആരംഭിച്ചിട്ടുണ്ട്.
കെ. എസ്. ഇ. ബി. ആശ്രയിക്കുന്ന 27 കല്‍ക്കരി നിലയങ്ങളില്‍ മൂന്നെണ്ണം ( എന്‍. ടി. പി. എല്‍, ജബുവ പവര്‍ ലിമിറ്റഡ്, മെജിയ) ഇറക്കുമതി ചെയ്ത കല്‍ക്കരിയെ ആശ്രയിക്കുന്നതായതിനാല്‍ വരും ആഴ്ചകളിലും പുറത്തുനിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ ക്ഷാമമുണ്ടാകാന്‍ സാധ്യതയുണ്ട്. നമ്മുടെ ശരാശരി പീക് ആവശ്യകതയില്‍ 78 മെഗാവാട്ട് മാത്രമാണ് ഈ നിലയങ്ങള്‍ നല്‍കുന്നത് എന്നതിനാല്‍ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കെ.എസ്.ഇ.ബിക്കുള്ള ലഭ്യതക്കുറവ് പരിമിതമായിരിക്കും.
ഈ വര്‍ഷം ഒക്ടോബര്‍ വരെ കല്‍ക്കരി ക്ഷാമം തുടരാന്‍ സാധ്യതയുണ്ടെന്നാണ് എന്‍.ടി.പി.സി. അധികൃതര്‍ നല്കുന്ന സൂചന. വരുന്ന ആഴ്ച, മേയ് മൂന്നിന്, 400 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് ഉണ്ടാകുമെന്നാണു വിലയിരുത്തല്‍. ഊര്‍ജ്ജപ്രതിസന്ധി മറികടക്കാന്‍ മേയ് 31 വരെ യൂണിറ്റിന് പരമാവധി 20 രൂപ വരെ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്നു തന്നെ ആരംഭിക്കും. ഇത് ലഭ്യമാകുന്ന മുറയ്ക്ക് വൈദ്യുതി നിയന്ത്രണങ്ങളില്‍ കുറവുവരുത്തും. ഇന്നു ഷെഡ്യൂള്‍ ചെയ്താലും
കായംകുളം താപവൈദ്യുത നിലയം ഉത്പാദനം ആരംഭിക്കാന്‍ 45 ദിവസമെങ്കിലുമെടുക്കുമെന്നതു മുന്‍നിര്‍ത്തി ലോഡ് ഷെഡ്ഡിങ്ങും ഫീഡല്‍ കണ്ട്രോളും ഒഴിവാക്കുന്നതിനായാണ് ഇത്തരമൊരു നടപടി. കെ.ഡി.ഡി.പി. നല്ലളം നിലയത്തില്‍ ഒരാഴ്ചത്തേക്ക് ആവശ്യമായ ഇന്ധനം എത്തിച്ച് ഇന്നുതന്നെ പ്രവര്‍ത്തനം ആരംഭിക്കും. 90 മെഗാവാട്ട് വൈദ്യുതി ഇവിടെനിന്നു ലഭിക്കും. കായംകുളം താപവൈദ്യുതി നിലയത്തിന്റെ ഫ്യുവര്‍ ഫീഡര്‍ ലോഡ് എന്‍ടിപിസിയുടെ കരാറിനു വിധേയമായി ഒഴിവാക്കിയെടുക്കും. പീക് സമയങ്ങളില്‍ എച്ച് ടി ഇ എച്ച്. ടി. ഉപഭോക്താക്കള്‍ 20-30 ലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നതായാണു കണക്കുകള്‍. അതിനാല്‍ എച്ച്. ടി ./ ഇ. എച്ച്. ടി . വൈദ്യുതി ലഭ്യത വര്‍ധിപ്പിക്കാന്‍ കെ . എസ്. ഇ. ബിയുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകും.
വൈകിട്ട് ആറിനും 11 നും ഇടയില്‍ ഉയര്‍ന്ന വൈദ്യുതി ഉപയോഗമുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ഉപയോക്താക്കള്‍ പരമാവധി ശ്രദ്ധിക്കണമെന്നും വൈദ്യുതി ബോര്‍ഡ് അഭ്യര്‍ഥിച്ചു.