Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ഇബിയുടെ മധുരപ്രതികാരം; ലാഭത്തിൽ ഒന്നാം സ്ഥാനം; കഷ്ടപ്പെട്ടിട്ടും കാര്യമില്ലാതെ കെഎസ്ആർടിസി

കഴിഞ്ഞ തവണ നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ രണ്ടാം സ്ഥാനത്തായിരുന്നു കെഎസ്ഇബി എങ്കിൽ ഇത്തവണ കാര്യം അങ്ങനല്ല

KSRTC

തിരുവനന്തപുരം: നഷ്ടത്തിൽ നിന്ന് ലാഭം ഉണ്ടാക്കാൻ പലവഴികൾ പരീക്ഷിക്കുന്ന കെഎസ്ആർടിസിക്ക് അഭിനന്ദനമാണ് ലഭിക്കുന്നത്. ടിക്കറ്റിതര വരുമാനത്തിലൂടെ ലാഭം കണ്ടെത്താനാണ് കെഎസ്ആർടിസി ശ്രമിക്കുന്നത്. കെഎസ്ആർടിസിയെ എല്ലാവരും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുമ്പോൾ കെഎസ്ഇബിയെ എല്ലാവരും മറന്നുപോയി.

എന്നാൽ മധുപരപ്രതികാരം എന്ന പോലെ തിരിച്ചുവന്നിരിക്കുകയാണ് കെഎസ്ആർടിസി. നഷ്ടത്തിന്റെ കഥയൊക്കെ ഇനി കെഎസ്ഇബിക്ക് പഴങ്കത. കഴിഞ്ഞ തവണ നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ രണ്ടാം സ്ഥാനത്തായിരുന്നു കെഎസ്ഇബി എങ്കിൽ ഇത്തവണ കാര്യം അങ്ങനല്ല

അട്ടിമറി നേട്ടം...

അട്ടിമറി നേട്ടം...

അട്ടിമറി നേട്ടത്തിലൂടെ ഇത്തവണ ലാഭപ്പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് കെഎസ്ഇബി. നിയമസഭയിൽ സമർപ്പിച്ച ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസിന്റെ റിപ്പോർട്ടിലാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ 2021-22ലെ പ്രകടനം വിലയിരുത്തിയത്. ചെലവ് 3.87% കൂടിയെങ്കിലും വരുമാനത്തിൽ 13% വർധന വരുത്തിയതാണ് കെഎസ്ഇബിയുടെ നേട്ടം. കഴിഞ്ഞ തവണ 475 കോടിയുടെ നഷ്ടത്തിലായിരുന്നു കെഎസ്ഇബി.

സ്ഥാനം നിലനിർത്തിയവർ..താഴേക്ക് വീണവർ...

സ്ഥാനം നിലനിർത്തിയവർ..താഴേക്ക് വീണവർ...

കേരള മിനറൽസ് ആൻഡ് മെറ്റൽസ് കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും ലാഭത്തിൽ രണ്ടാമതാണ്. കഴിഞ്ഞ വർഷം ലാഭപ്പട്ടികയിൽ ആദ്യ സ്ഥാനത്തായിരുന്ന കെഎസ്എഫ്ഇ. എന്നാൽ ഇപ്പോൾ മൂന്നാമതാണ്. കെഎസ്ഐഡിസി നാലാം സ്ഥാനം നിലനിർത്തിയപ്പോൾ ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ അഞ്ചാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണ പിന്നാക്ക വികസന കോർപറേഷനൻ ആയിരുന്നു അഞ്ചാമത്.

നഷ്ടത്തിൽ ഒന്നാമൻ...

നഷ്ടത്തിൽ ഒന്നാമൻ...

കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധി മൂലം നഷ്ടത്തിലായിരുന്ന ബീവറേജസ് കോർപറേഷൻ ഇപ്പോൾ‌ ലാഭപ്പട്ടികയിൽ എത്തിയിട്ടുണ്ട്.. പത്താം സ്ഥാനത്താണ് ബീവറേജസ്. എന്നാൽ നഷ്ടത്തിൽ ഒന്നാം സ്ഥാനം കെഎസ്ആർടിസിക്കാണ്. കെഎസ്ആർടിസിയുടെ വരുമാനത്തിൽ 46% വർധനയുണ്ടായെങ്കിലും ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം 1,787 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രവർത്തന ലാഭം നേടിയ സ്ഥാപനങ്ങൾ 69ൽ നിന്ന് 71 ആയി. നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളുടെ എണ്ണം 66ൽ നിന്ന് 61 ആയി കുറഞ്ഞു.

ലാഭത്തിൽ മുന്നിൽ

ലാഭത്തിൽ മുന്നിൽ

കെഎസ്ഇബി (736 കോടി രൂപ)

കേരള മിനറൽസ് ആൻഡ് മെറ്റൽസ് (226 കോടി)

കെഎസ്എഫ്ഇ (210 കോടി)

കെഎസ്ഐ‍ഡിസി (54 കോടി)

ഫാർസ്യൂട്ടിക്കൽ കോർപറേഷൻ (43 കോടി)

നഷ്ടത്തിൽ മുന്നിൽ

കെഎസ്ആർടിസി (1787 കോടി)

ജല അതോറിറ്റി (824 കോടി)

സിവിൽ സപ്ലൈസ് കോർപറേഷൻ (95 കോടി)

കശുവണ്ടി വികസന കോർപറേഷൻ (76 കോടി)

കൊച്ചിൻ സ്മാർട് മിഷൻ (55 കോടി)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+