കലാഭവന്‍ മണിയുടെ മോഷണം സിങ്കം പിടിച്ചു!
ചാലക്കുടി: സിംഗ് ഈ സ് കിംഗ്... സിങ്കം... ഋഷിരാജ് സിംഗിന് വിശേഷണങ്ങള്‍ പലതാണ്. പോലീസിലും ട്രാന്‍സ്‌പോര്‍ട്ട വകുപ്പിലും ഇരുന്നപ്പോള്‍ ഉണ്ടാക്കിയെടുത്ത സത്‌പേരാണിതെല്ലാം. ആരെന്ത് പറഞ്ഞാലും ജോലിയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലത്താത്തിനാലാണിത്.
എത്ര വലിയ ആളാണെങ്കിലും ഋഷിരാജ് സിംഗിന് വിഷയമല്ല. വൈദ്യുതി വകുപ്പിലെത്തിയപ്പോഴും അത് അങ്ങനെ തന്നെ. സിനിമ താരം കലാഭവന്‍ മണിയാണ് ഒടുവില്‍ കുടുങ്ങിയത്.

സംഭവം വൈദ്യുതി മോഷണം തന്നെ. തൃശൂരില്‍ ചാലക്കുടിപ്പുഴയുടെ തീരത്ത് കലാഭവന്‍ മണിയുടെ ഉടമസ്ഥതയില്‍ ഉള്ള ഗസ്റ്റ് ഹൗസിലായിരുന്നു വൈദ്യുതി മോഷണം. വര്‍ഷങ്ങളായി ഇവിടെ വൈദ്യുതി മോഷണം പതിവാണെന്നാണ് വകുപ്പ് നല്‍കുന്ന വിവരം.
എന്തായാലും ഋഷിരാജ് സിംഗ് വൈദ്യുതി വകുപ്പിന്റെ വിജിലന്‍സ് തലപ്പത്ത് എത്തിയതോടെ പരിശോധനകള്‍ കര്‍ഷനമായി. കലാഭവന്‍ മണിയുടെ വൈദ്യുതി മോഷണം പിടികൂടി.
കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം പ്രകാരം നല്ലൊരു തുക പിഴയും വിധിച്ചു- ഒന്നര ലക്ഷം രൂപ. മുന്പ് മുന്‍ മന്ത്രി ടിഎച്ച് മുസ്തഫയുടെ വീട്ടിലെ വൈദ്യുതി മോഷണവും ഋഷിരാജ് സിംഗ് പിടിച്ചിരുന്നു












Click it and Unblock the Notifications