കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ഇബി വെബ്സൈറ്റ് ഹാക്ക് ചെയ്തു: അഞ്ച് ലക്ഷത്തിന്റെ വിവരങ്ങൾ കവർന്നെന്ന് ഹാക്കർമാർ, മുന്നറിയിപ്പ്!

Google Oneindia Malayalam News

കൊച്ചി: കെഎസ്ഇബി വെബ്സൈറ്റ് ഹാക്ക് ചെയ്തു. വെബ്സൈറ്റ് ഹാക്ക് ചെയ്ത് അഞ്ച് കോടി വിലവരുന്ന വിവരങ്ങൾ മോഷ്ടിച്ചെന്നാണ് ഹാക്കർമാരുടെ അവകാശവാദം. കെഎസ്ഇബി വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിവരങ്ങൾ ഫേസ്ബുക്ക് വഴി പങ്കുവെച്ചതോടെയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്ത വിവരം പുറത്തറിയുന്നത്. ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് ഹാക്കർമാർ ഉപയോക്താക്കളുടെ വിവരങ്ങൾ ഉൾപ്പെട്ട വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ സംഭവത്തോടെ കെഎസ്ഇബി ഓൺലൈൻ വഴിയുള്ള പണമിടപാടുകളും നിർത്തിവെച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലേയും ഉപയോക്താക്കളുടെ വിവരങ്ങളും ഹാക്കർമാർ ചോർത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ബിജെപിക്ക് വേണ്ടി കോണ്‍ഗ്രസ് വിടില്ല: വിശ്വസിക്കുന്നത് കോണ്‍ഗ്രസില്‍ തന്നെയെന്ന് പൈലറ്റ് പക്ഷംബിജെപിക്ക് വേണ്ടി കോണ്‍ഗ്രസ് വിടില്ല: വിശ്വസിക്കുന്നത് കോണ്‍ഗ്രസില്‍ തന്നെയെന്ന് പൈലറ്റ് പക്ഷം

കെഎസ്ഇബിയുടെ വെബ്സൈറ്റിന്റെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്നാണ് സൂചന. മൂന്ന് ലക്ഷം പേരുടെ വിവരങ്ങളാണ് ഹാക്കർമാർ വെബ്സൈറ്റിൽ നിന്ന് മോഷ്ടിച്ചത്. ഗൂഗിൾ ഡോക്യുമെന്റായും വിവരങ്ങൾ ഹാക്കർമാർ ഷെയർ ചെയ്തിട്ടുണ്ട്. കെഎസ്ഇബി ഓഫീസിലെ സെക്ഷൻ ഓഫീസിലെ ആപ്ലിക്കേഷനിൽ പോലും ഉപഭോക്താവിന്റെ ഇത്രയധികം വിവരങ്ങൾ നൽകിയിട്ടില്ലെന്നും വെബ്സൈറ്റിൽ നിന്ന് പുറത്തുനിന്നുള്ള ഒരാൾക്ക് ഉപയോക്താക്കളുുടെ വിവരങ്ങൾ വിദഗ്ധർക്ക് എളുപ്പത്തിൽ മോഷ്ടിക്കാമെന്നാണ് ഹാക്കർമാർ ഇതോടോപ്പം ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോൾ തങ്ങളുടെ കൈവശമുള്ള വിവരങ്ങൾക്ക് അഞ്ച് കോടി രൂപ വിലമതിക്കുന്നതാണെന്നും ഹാക്കർമാർ പറയുന്നു. തങ്ങളുടെ ലക്ഷ്യം മോഷണം അല്ലാത്തതുകൊണ്ട് തന്നെ മൂന്ന് ലക്ഷം കെഎസ്ഇബി ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ച ശേഷം ഹാക്കിംഗ് നിർത്തിവെക്കുകയായിരുന്നുവെന്നും ഹാക്കർമാർ പറയുന്നു.

 18-hacker-600-

കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ സെർവറിലുള്ള സുരക്ഷാ വീഴ്ച പരിഹരിക്കാൻ മൂന്നാഴ്ചത്തെ സമയവും ഹാക്കർമാർ കെഎസ്ഇബിയ്ക്ക് നൽകിയിട്ടുണ്ട്. അത് ചെയ്യാത്ത പക്ഷം വിവരങ്ങൾ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പും ഹാക്കർമാർ ഇതിനോടൊപ്പം നൽകുന്നുണ്ട്. "ആര് ഡിസൈൻ ചെയ്തതായാലും കുന്നംകുളം സാധനവും ഡോളറിൽ പണവും മേടിച്ചിട്ടുണ്ട്... പണം ഞങ്ങളുടെ ആയതുകൊണ്ടാണ് മൂന്ന് മാസത്തെ ടൈം തന്നത്" റീ ഡിസൈൻ ചെയ്യാനെന്നും ഹാക്കർമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കെ ഹാക്കേഴ്സ് എന്ന ഫേസ്ബുക്ക് പേജിലാണ് കെഎസ്ഇബി വെബ്സൈറ്റ് ഹാക്ക് ചെയ്തത് സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിട്ടുള്ളത്.

English summary
KSEB website hacked, Hackers claims stolen data of 5 Lakh worth data
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X