സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തെ പ്രതിസന്ധിക്ക് ശേഷം ഭാഗികമായി നടപ്പിലാക്കിയ വൈദ്യുതി നിയന്ത്രണം പൂര്‍ണമായും പിന്‍വലിച്ചു. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ലോഡ് നിയന്ത്രണം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ ഇതിനിടയില്‍ 28-4-2022-ന് മാത്രമാണ് 15 മിനുട്ട് ലോഡ് നിയന്ത്രണം സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളത്.അരുണാചല്‍ പ്രദേശ് പവര്‍ ട്രേഡിംഗ് കോര്‍പ്പറേഷന്‍ ബാങ്കിംഗ് ഓഫര്‍ മുഖേന ഓഫര്‍ ചെയ്തിട്ടുള്ള 550 മെഗാവാട്ട് കരാര്‍ മുന്‍പുള്ളതിലും താഴ്ന്ന നിരക്കില്‍ (100.05) സ്വീകരിക്കാനും വൈദ്യുതി 3-5-2022 മുതല്‍ ലഭ്യമാക്കി തുടങ്ങാനും കെഎസ്ഇബിഎല്‍ തീരുമാനിച്ചു.

ഇതിനു പുറമേ, പവര്‍ എക്‌സ്‌ചേഞ്ച് ഇന്‍ഡ്യ ലിമിറ്റഡ് മുഖേന 100 മെഗാവാട്ട് കൂടി കരാര്‍ ചെയ്യുവാന്‍ ലോഡ് ഡിസ്പാച്ച് സെന്ററിനെ ചുമതലപ്പെടുത്തുകയും കൂടി ചെയ്തതോടെയാണ് താല്‍ക്കാലികമായി വൈദ്യുതിയുടെ ലഭ്യതയില്‍ ഉണ്ടായ കുറവ് ഏതാണ്ട് പൂര്‍ണ്ണമായും മറികടന്നത്. എന്നിരിക്കിലും ഊര്‍ജ്ജ ഉപഭോഗം കൂടിയ വൈദ്യുതി ഉപകരണങ്ങള്‍ വൈകീട്ട് 6 മുതല്‍ 11 വരെ പരമാവധി ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന് മന്ത്രി കുറിച്ചു.
അതേസമയം വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ കെഎസ്ഇബി ആരംഭിച്ചു. ഊര്‍ജപ്രതിസന്ധി മറികടക്കാന്‍ മേയ് 31 വരെ യൂണിറ്റിന് പരമാവധി 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് അധികം വൈദ്യുതി വാങ്ങും. ഇത് ലഭ്യമാകുന്ന മുറയ്ക്ക് വൈദ്യുത നിയന്ത്രങ്ങളില്‍ കുറവ് വരും. ഇന്ന് ഷെഡ്യൂള്‍ ചെയ്താലും കായംകുളം താപവൈദ്യുത നിലയം ഉല്‍പ്പാദനം ആരംഭിക്കാന്‍ 45 ദിവസമെങ്കിലുമെടുക്കും എന്നത് മുന്‍നിര്‍ത്തി ലോഡ് ഷെഡ്ഡിംഗും ഫീഡല്‍ കണ്‍ട്രോളും ഒഴിവാക്കുന്നതിനായിട്ടാണ് ഇത്തരമൊരു നടപടി. കെഡിഡിപി നല്ലയം നിലയത്തില്‍ നിന്ന് ഒരാഴ്ച്ചത്തേക്ക് ആവശ്യമായ ഇന്ധനം എത്തിച്ച് പ്രവര്‍ത്തനം ആരംഭിക്കും.
അതേസമയം 90 മെഗാവാട്ട് വൈദ്യുതി നല്ലലളം പ്ലാന്റില്‍ നിന്ന് ലഭിക്കും. പീക് സമയങ്ങളില്‍ 20-30 ലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നതിനായിട്ടാണ് കണക്കുകള്‍. വൈകീട്ട് ആറിനും പതിനൊന്നിനും ഇടയില്‍ ഉയര്‍ന്ന വൈദ്യുതി ഉപയോഗിക്കുന്നതായിട്ടാണ് കണക്കുകള്‍. ഈ സമയത്ത് ഉയര്‍ന്ന വൈദ്യുതി ഉപയോഗമുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ഉപയോക്താക്കള്‍ പരമാവധി ശ്രദ്ധിക്കണമെന്നും വൈദ്യുതി ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. നിലവില്‍ പ്രതിദിനം ലഭിക്കേണ്ട വൈദ്യുതിയില്‍ 200 മെഗാ വാട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications