മൂന്ന് കെഎസ്ഇബി താത്കാലിക ജീവനക്കാര്‍ ഷോക്കേറ്റ് മരിച്ചു
തൃശൂര്‍: നാടിനെ നടുക്കിയ ഒരു സംഭവത്തില്‍ കെഎസ്ഇബിക്കുവേണ്ടി ജോലി ചെയ്യുകയായിരുന്ന മൂന്നുപേര്‍ ഷോക്കേറ്റ് മരിച്ചു. മണ്ണൂത്തി കൊഴുക്കുള്ളിയില്‍ ചൊവ്വാഴ്ച വൈകുന്നേര് 5.30ഓടെയായിരുന്നു സംഭവം. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശികളായ സുരേഷ്, ഷിബു, പട്ടിക്കാട് സ്വദേശി ജിഫി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നാലുപേര്‍ ആശുപത്രിയിലാണ്. ഇതില്‍ ഒരാളുടെ അവസ്ഥ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രദേശത്ത് പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി ജീവനക്കാര്‍ പോസ്റ്റ് സ്ഥാപിക്കുമ്പോഴായിരുന്നു അപകടം. പോസ്റ്റ് കുഴിയിലേക്ക് താഴ്ത്താനായി ഉയര്‍ത്തവെ സമീപത്തുകൂടി കടന്നു പോകുന്ന 11 കെവി ലൈനില്‍ തട്ടിയാണ് എല്ലാവര്‍ക്കും ഷോക്കേറ്റത്. അപകടമുണ്ടായ ഉടന്‍ മുഴുവന്‍ പേരെയും തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല.

പട്ടിക്കാട് സ്വദേശികളായ സുനില്‍കുമാര്‍, ബിനീഷ്, ജിജോ, ചന്ദ്രന്‍ എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ് അപകത്തോടുകൂടി പോസ്റ്റ് തെന്നിവീണതിനാല്‍ അതിനടിയില്‍പ്പെട്ടാണ് ബിനീഷിന് പരിക്കേറ്റത്. ഇയാളുടെ നില ഗുരതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മറ്റു മൂന്നുപേരും അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ കെഎസ്ഇബിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താതെയുള്ള ഇത്തരം പ്രവര്‍ത്തികള്‍ ഇതാദ്യമായല്ല. കരാര്‍ ജീവനക്കാര്‍ ആയതുകൊണ്ടുതന്നെ സര്‍ക്കാരില്‍ നിന്നും ഇവരുടെ കുടുംബങ്ങള്‍ക്ക് ആനൂകൂല്യങ്ങള്‍ ഒന്നും ലഭിക്കാറുമില്ല. മുന്നുപേര്‍ ഷോക്കേറ്റ് മരിക്കാനിടയായ സംഭവത്തെ കുറിച്ച് കെഎസ്ഇബി വകുപ്പു തലത്തില്‍ അന്വേഷണം നടത്തും.












Click it and Unblock the Notifications