
തിയേറ്ററിനുള്ളില്‍ കുട്ടികള്‍ കരഞ്ഞാല്‍ ഇനി പ്രശ്നമാകില്ല; ബദല്‍ മാര്‍ഗമൊരുക്കി കെഎസ്എഫ്ഡിസി
തിരുവനന്തപുരം: ചെറിയ കുഞ്ഞുങ്ങളുമായി സിനിമാ തിയേറ്ററില്‍ വരുമ്പോള്‍ മറ്റ് കാണികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിനെ കുറിച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച നടന്നത്. കുഞ്ഞുങ്ങളുടെ കരച്ചില് മറ്റുള്ളവര്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കും എന്നും ഇത്തരം സംഭവങ്ങള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം എന്ന തരത്തിലുമായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
ഇപ്പോഴിതാ ചെറിയ കുഞ്ഞുങ്ങളുമായി തിയേറ്ററില്‍ പോകുമ്പോള്‍ രക്ഷിതാക്കള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് (കെ എസ് എഫ് ഡി സി). തിയേറ്ററിനുള്ളില്‍ തന്നെ ക്രൈ റൂം ഒരുക്കിയാണ് കെ എസ് എഫ് ഡി സി ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയിരിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം കൈരളി തിയറ്റര്‍ കോംപ്ലക്സില്‍ ആണ് 'ക്രൈ റൂം' എന്ന സംവിധാനം കെ എസ് എഫ് ഡി സി ഒരുക്കിയിരിക്കുന്നത്. ക്രൈ റൂമിനുള്ളില്‍ നിന്ന് കുട്ടികള്‍ കരഞ്ഞാലും ശബ്ദം പുറത്തേക്ക് കേള്‍ക്കാത്ത തരത്തിലാണ് ഇതിന്റെ നിര്‍മാണം. ക്രൈ റൂമില്‍ തൊട്ടിലും കുഞ്ഞുങ്ങളുടെ ഡയപ്പര്‍ മാറ്റാനുള്ള സംവിധാനവും ഒക്കെ ഉണ്ടായിരിക്കും. കുഞ്ഞിനെ ഉറക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് ക്രൈ റൂമിന് മുന്നിലെ ചില്ലിലൂടെ സിനിമ കാണാനും സാധിക്കും.

തിയേറ്ററിനുള്ളില്‍ ക്രൈ റൂമിന് പുറമേ മുലയൂട്ടല്‍ കേന്ദ്രം, വയോജനങ്ങള്‍ക്കുള്ള പ്രത്യേക സൗകര്യം, സാനിറ്ററി പാഡ് വെന്റിങ് മെഷീന് എന്നിവയുമുണ്ടാകും എന്നാണ് കെ എസ് എഫ് ഡി സി അറിയിച്ചിരിക്കും. കൂടാതെ അത്യാധുനിക രീതിയില്‍ നവീകരിച്ച തിയേറ്ററില്‍ ശുചിമുറിയില്‍ പോയാലും സിനിമ ഇടക്ക് കട്ടായി പോകും എന്ന പേടി വേണ്ട. ശുചിമുറികളിലെ സ്പീക്കറുകളിലൂടെ സംഭാഷണം കേള്‍ക്കുന്ന സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്.
തുടര്‍ അധികാരം ദുഷിപ്പിക്കും.. ബംഗാളും ത്രിപുരയും നമുക്ക് മുന്നിലുണ്ട്; പി ജയരാജന്

മറ്റ് തിയേറ്ററുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കെ എസ് എഫ് ഡി സി. നിലവില്‍ കേരളത്തില്‍ കെ എസ് എഫ് ഡി സിക്ക് കീഴിലുള്ളത് പതിനഞ്ച് തിയേറ്ററുകളാണ്. കിഫ്ബിയുടെ സഹായത്തോടെ 100 കോടി മുടക്കിയാണ് തിയറ്ററുകള്‍ അത്യാധുനിക രീതിയിലേക്ക് മാറ്റുന്നത്. തൃശൂരിലെ തിയേറ്റര്‍ കോംപ്ലക്സിലും ഈ വര്‍ഷം 'ക്രൈ റൂം' സംവിധാനമൊരുക്കും എന്ന് കെ എസ് എഫ് ഡി സി അറിയിച്ചിട്ടുണ്ട്.

പുതുതായി നിര്‍മാണം ആരംഭിച്ച പയ്യന്നൂര്‍, ആമ്പല്ലൂര്‍, കായംകുളം, വൈക്കം എന്നിവിടങ്ങളിലും കെ എസ് എഫ് ഡി സി ഇത്തരം അത്യാധുനിക സൗകര്യമൊരുക്കും. വൈക്കം ഒഴിച്ച് മറ്റ് മൂന്നിടത്തും നിര്‍മാണം പൂര്‍ത്തിയായി വരികയാണ് എന്നാണ് കെ എസ് എഫ് ഡി സി അറിയിച്ചിരിക്കുന്നത്. കൊവിഡിന് ശേഷം ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടി സാങ്കേതിക വിദ്യയുടെ സഹായത്തോടെ തിയേറ്ററുകള്് നവീകരിക്കുകയാണ് കെ എസ് എഫ് ഡി സി.

തിയേറ്ററുകളെ സ്ത്രീസൗഹൃദമാക്കുകയാണ് എന്നും ഇതോടെ കൂടുതല്‍ ആളുകള്‍ എത്തി തുടങ്ങിയിട്ടുണ്ട് എന്നുമാണ് കെ എസ് എഫ് ഡി സി എം ഡി മായ പറയുന്നത്. മികച്ച ശബ്ദവിന്യാസവും ദൃശ്യമികവും വേണ്ട അന്യഭാഷ ചിത്രങ്ങള്‍ കാണാന്‍ കൂടുതല്‍ പേര് കൈരളിയിലെത്തുന്നുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.