കെഎസ്എഫ്ഇ ചിട്ടിയില്‍ ചേരൂ.. 1 കോടി രൂപയുടെ വജ്രാഭരണം ഉള്‍പ്പെടെ 4 കോടിയുടെ സമ്മാനങ്ങള്‍
സർക്കാർ സ്ഥാപനമെന്ന നിലയില്‍ കെ എസ് എഫ് ഇ ചിട്ടികള്‍ക്ക് വലിയ വിശ്വാസ്യതയാണുള്ളത്. വലിയ തുകയുടെ സാമ്പത്തിക ബാധ്യതകള്‍ വരാനുണ്ടെങ്കില്‍ അത് മുന്‍കൂട്ടികണ്ട് ചേരാന്‍ കഴിയുന്ന ചിട്ടികളാണ് കെഎസ്എഫ്ഇ ചിട്ടികള്‍. ചിട്ടി വിളിച്ച് തുല്യമായ ജാമ്യം നൽകിയാലാണ് പണം ലഭിക്കുക. മികച്ച രീതിയില്‍ ചിട്ടി ആസുത്രണം ചെയ്ത് ലോണിന്റെ പലിശയില്‍ നിന്നടക്കം രക്ഷപ്പെടുന്നവർ നിരവധിയാണ്.
പണം അപ്പോള്‍ ആവശ്യമില്ലെങ്കില്‍ അപ്പോള്‍ ആ പണം കെഎസ്എഫിയില്‍ സ്ഥിര നിക്ഷേപമായി ഇടാം. ഇതിന് യാതൊരു ജാമ്യത്തിന്റേയും ആവശ്യവുമില്ല. ഇത്തരത്തില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ ചിട്ടിയുടെ അടവിലേക്ക് മാറ്റുകയും ചെയ്യാം. അതോടൊപ്പം തന്നെ അത്യാവശ്യ ഘട്ടങ്ങളില്‍ ചിട്ടിയില്‍ നിന്ന് ലോണ്‍ എടുക്കാനും സാധിക്കുന്നതാണ്.

ഇപ്പോഴിതാ ഡയമണ്ട് ചിട്ടി 2.0 വഴി വരിക്കാർക്ക് വമ്പന്‍ സമ്മാനങ്ങളും കെഎസ്എഫ്ഇ പ്രഖ്യാപിച്ചിരിക്കുകയാണ്. 1 കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന തലത്തില്‍ 15 ലക്ഷം രൂപ വിലയുള്ള ഡയമണ്ട് ആഭരണങ്ങളാണ് സമ്മാനമായി നല്‍കുന്നത്. അല്ലെങ്കില്‍ 15 ലക്ഷം രൂപ ഒരാള്‍ക്ക് ലഭിക്കും.
മേഖലാതലത്തില്‍ 2.5 ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് ആഭരണങ്ങളാണ് സമ്മാനമായി നല്‍കുന്നത്. ഓരോ മേഖലയിലും ഡിജിറ്റല്‍ ബിസിനസ്സ് സെന്ററിലും 2 പേർക്ക് വീതം എന്ന തരത്തില്‍ സമ്മാനം നല്‍കും. അല്ലെങ്കില്‍ 2.5 ലക്ഷം രൂപയും നല്‍കും. മേഖലാതലത്തില് വേറേയും നിരവധി സമ്മാനങ്ങളുണ്ട്. പദ്ധതിക്ക് കീഴില്‍ 1 കോടി രൂപയുടെ വജ്രാഭരണങ്ങളും 3 കോടി രൂപയുടെ ഗിഫ്റ്റ് ചെക്കും ഉള്‍പ്പെടെ ഏകദേശം 100033 പേർക്ക് സമ്മാനം ലഭിക്കും. ഒക്ടോബർ 10 മുതല്‍ 2024 ജനുവരി 31 വരെ ചിട്ടിയില്‍ ചേരുന്നവർക്കാണ് സമ്മാനം ലഭിക്കുക.
അതേസമയം, കെഎസ്എഫ.ഇ അവതരിപ്പിച്ച സ്വപ്ന സമ്മാന പദ്ധതിയായ ഭദ്രത സ്മാർട്ട് ചിട്ടികൾ 2022 ന്റെ സംസ്ഥാനതല മെഗാ സമ്മാനമായ ഒരു കോടി രൂപയുടെ ഫ്ളാറ്റും ലോ കീ ക്യാമ്പയിനിലെ ഒന്നാം സമ്മാനമായ 25 പവൻ സ്വർണ്ണാഭരണങ്ങളുടെ വിതരണവും കഴിഞ്ഞ ദിവസം നടന്നിരുന്നു. കെ.എസ്.എഫ്.ഇ യുടെ വരുമാനത്തിന്റെ ഒരു ഭാഗം പ്രിയപ്പെട്ട ഇടപാടുകാർക്ക് സമ്മാനമായി നൽകുക എന്ന ലക്ഷ്യത്തോടെയാണ് വർഷം തോറും സമ്മാന പദ്ധതികളുമായി സ്കീം ചിട്ടികൾ ആരംഭിക്കുന്നത്.
ഏറ്റവും വലിയ തുക (1 കോടി രൂപയുടെ ഫ്ലാറ്റ്) മെഗാ സമ്മാനമായി നൽകിയ പദ്ധതിയാണ് കഴിഞ്ഞ വർഷം നടപ്പിലായത്. കൊല്ലം കരവാളൂർ സ്വദേശിയായ ജയകുമാർ.ടി.എസ് നാണ് മെഗാ സമ്മാനം ലഭിച്ചത്.മ്മാനവിതരണത്തിന്റെ മുന്നോടിയായുള്ള സമ്മേളനത്തിന്റെ ഉദ്ഘാടനവും മെഗാ സമ്മാനവിതരണവും ധനകാര്യ വകുപ്പ് മന്ത്രി അഡ്വ. കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.
ഇതോടൊപ്പം കൊല്ലം റൂറൽ മേഖലയിലെ വിവിധ ശാഖകളിലെ വരിക്കാർക്ക് ലഭിച്ച മേഖലാതല സമ്മാനങ്ങളായ 3 ഇലക്ട്രിക് കാറുകളുടെ വിതരണവും ധനമന്ത്രി നിർവ്വഹിച്ചു. കൊല്ലം റൂറൽ മേഖലയിൽ ലഭിച്ച മറ്റു സമ്മാനങ്ങളായ ഇലക്ട്രിക് സ്കൂട്ടറുകൾ, 5 പവൻ വീതമുള്ള സ്വർണ്ണാഭരണങ്ങൾ എന്നിവയുടെ വിതരണം കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ ആർ രമേശും നിർവഹിച്ചു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications