കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് ആശ്വാസം, സ്വര്‍ണപ്പണയ വായ്പകളുമായി കെഎസ്എഫ്ഇ, പുതിയ സ്‌കീമുകള്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് കാലത്ത് വിദേശ രാജ്യങ്ങളില്‍ നിന്ന് ഈ ഫെബ്രുവരി 15 നുശേഷം കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസി മലയാളികളെ സഹായിക്കാന്‍ വേണ്ടി കെഎസ്എഫ്ഇ പ്രത്യേക സ്വര്‍ണ്ണപ്പണയ വായ്പ സ്‌കീം ആരംഭിക്കുന്നു. ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണ്ണപ്പണയ വായ്പയ്ക്ക് 3% പലിശയേ ഈടാക്കുന്നുള്ളൂ. 4 മാസമായിരിക്കും ഈ വായ്പാ കാലാവധി. അതു കഴിഞ്ഞാല്‍ കെ.എസ്.എഫ്.ഇ.യില്‍ നിലവിലുള്ള സാധാരണ സ്വര്‍ണ്ണവായ്പയുടെ സ്റ്റാറ്റസിലേക്ക് ഈ വായ്പ മാറ്റാവുന്നതാണ്.കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയില്‍ അംഗങ്ങള്‍ ആയിട്ടുള്ള പ്രവാസികള്‍ ആണെങ്കില്‍ ഈ സ്വര്‍ണ്ണവായ്പയുടെ പരിധി 1.5 ലക്ഷം വരെ ഉയര്‍ത്തി നല്‍കാവുന്നതാണ്.

പ്രവാസി സൗഹൃദം സ്വര്‍ണ്ണപ്പണയ വായ്പ

പ്രവാസി സൗഹൃദം സ്വര്‍ണ്ണപ്പണയ വായ്പ

കോവിഡ് കാലത്ത് വിദേശ രാജ്യങ്ങളില്‍ നിന്ന് ഈ ഫെബ്രുവരി 15 നുശേഷം കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസി മലയാളികളെ സഹായിക്കാന്‍ വേണ്ടി പ്രത്യേക സ്വര്‍ണ്ണപ്പണയ വായ്പ സ്‌കീം. ഇതുപ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണ്ണപ്പണയ വായ്പയ്ക്ക് 3% പലിശയേ ഈടാക്കുന്നുള്ളൂ. 4 മാസമായിരിക്കും ഈ വായ്പാ കാലാവധി. അതു കഴിഞ്ഞാല്‍ കെ.എസ്.എഫ്.ഇ.യില്‍ നിലവിലുള്ള സാധാരണ സ്വര്‍ണ്ണവായ്പയുടെ സ്റ്റാറ്റസിലേക്ക് ഈ വായ്പ മാറ്റാവുന്നതാണ്.കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയില്‍ അംഗങ്ങള്‍ ആയിട്ടുള്ള പ്രവാസികള്‍ ആണെങ്കില്‍ ഈ സ്വര്‍ണ്ണവായ്പയുടെ പരിധി 1.5 ലക്ഷം വരെ ഉയര്‍ത്തി നല്‍കാവുന്നതാണ്.

പ്രവാസി മിത്രം സ്വര്‍ണ്ണപ്പണയ വായ്പ

പ്രവാസി മിത്രം സ്വര്‍ണ്ണപ്പണയ വായ്പ

നോര്‍ക്ക കഉ ഉള്ള, ജോലി നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് ഈ മാര്‍ച്ചു മാസം ഒന്നിനു ശേഷം വന്ന ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്ന മലയാളികള്‍ക്കും മേല്‍ പറഞ്ഞ ഒരു ലക്ഷം രൂപയുടെ സ്വര്‍ണ്ണപ്പണയ വായ്പ 3% പലിശ നിരക്കില്‍ ലഭ്യമാകുന്നതാണ്.

പ്രത്യേക സ്വര്‍ണ്ണപ്പണയ വായ്പ

പ്രത്യേക സ്വര്‍ണ്ണപ്പണയ വായ്പ

ഈ സവിശേഷ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ഉണ്ടായേക്കാവുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് സമാശ്വാസം എന്ന നിലയില്‍ 10,000/ രൂപ വരെയുള്ള സ്വര്‍ണ്ണപ്പണയ വായ്പ, നിലവിലുള്ള പലിശ നിരക്കില്‍ നിന്നും 1 ശതമാനം കുറച്ചു കൊണ്ട് 8.5 % എന്ന പലിശ നിരക്കില്‍ ലഭ്യമാക്കുന്നതാണ്. പ്രവാസി ചിട്ടിയില്‍ അംഗമായ പ്രവാസികളുടെ ബന്ധുക്കള്‍ക്ക് മേല്‍പ്പറഞ്ഞ രീതിയില്‍ 250000 രൂപ വരെ നല്‍കും.

ഫിക്‌സഡ് ഡിവിഡണ്ട് ചിട്ടി / ഗ്രൂപ്പ് ഫിനാന്‍സ് സ്‌കീം

ഫിക്‌സഡ് ഡിവിഡണ്ട് ചിട്ടി / ഗ്രൂപ്പ് ഫിനാന്‍സ് സ്‌കീം

രണ്ടു വര്‍ഷം കാലാവധിയുള്ള ഈ പദ്ധതിയില്‍ ഓരോ ക്ലസ്റ്ററിലും 20-25 പേര്‍ വീതമാണ് ഉണ്ടായിരിക്കുക. എല്ലാ മാസവും നിശ്ചിത തുക വെച്ച് എല്ലാവരും അടക്കേണ്ടതാണ്. 4 മാസങ്ങള്‍ക്കു ശേഷം ആവശ്യക്കാര്‍ക്ക് ചിട്ടി/വായ്പ പദ്ധതി തുക മുന്‍കൂറായി നല്‍കും. തുക വൈകി കൈപ്പറ്റുന്ന അംഗങ്ങള്‍ക്ക് നേരത്തേ എടുക്കുന്ന അംഗങ്ങളേക്കാള്‍ കൂടുതല്‍ തുക ലഭിക്കുന്നതാണ്. ആദ്യ ഘട്ടത്തില്‍ തെരഞ്ഞടുത്ത ശാഖകളിലായിരിക്കും ആദ്യം ഈ പദ്ധതി നടപ്പാക്കുക. ഈ സാമ്പത്തിക വര്‍ഷം ഇത്തരം 1000 ചിട്ടികള്‍ തുടങ്ങുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ തദ്ദേശനിവാസികള്‍ക്കും ചേരാവുന്നതാണ്.

ജനമിത്രം സ്വര്‍ണ്ണപ്പണയ വായ്പ

ജനമിത്രം സ്വര്‍ണ്ണപ്പണയ വായ്പ

12 തുല്യമാസ തവണകളായി തിരിച്ചടയ്ക്കാവുന്ന വിധത്തില്‍ ഒരു വ്യക്തിയ്ക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നു. 5.7% ആണ് വാര്‍ഷിക പലിശ നിരക്ക്. വായ്പ എടുത്ത നാള്‍ മുതല്‍ ഓരോ മാസവും തവണ സംഖ്യ അടയ്‌ക്കേണ്ടതാണ്. മാസതവണസംഖ്യ കൃത്യമായി അടച്ചില്ലെങ്കില്‍ ആ തവണ സംഖ്യ തുക അടയ്ക്കുന്നതു വരെ പിഴപ്പലിശ ഈടാക്കുന്നതാണ്. ഇതിലും തദ്ദേശനിവാസികള്‍ക്കു ചേരാവുന്നതാണ്.

English summary
KSFE offers gold loan plan for expatriates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X