പ്രവാസിചിട്ടി പരാജയമല്ലെന്ന് തോമസ് ഐസക്ക്; ലേലം വിളികളില്ലാതെ ഹലാൽ ചിട്ടി വരുന്നു!
പലിശ വാങ്ങുന്നത് വശ്വാസത്തിന് എതിരാണെന്ന് കരുതുന്നവർക്ക് പുതിയ ചിട്ടിയുമായി കെഎസ്എഫ്ഇ രംഗത്ത് വരുന്നു. ലേലം വിളിയോ വീത പലിശയോ ഇല്ലാതെ ഹലാൽ ചിട്ടി എന്ന് പേരിൽ പുതിയ ചിട്ടിക്ക് രൂപം നൽകുമെന്ന് ധനകര്യമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ദുബായിൽ വെച്ചായിരുന്നു പ്രഖ്യാപനം നടന്നത്. പലിശ വാങ്ങുന്നത് വിശ്വാസത്തിന് എതിരാണെന്ന് കരുതുന്നവർക്ക് പുതിയ ചട്ടി സ്വീകാര്യമാണെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പ്രവാസി ചിട്ടി തുടങ്ങി പത്തുമാസം പിന്നിടുമ്പോഴാണ് പുതിയ പ്രഖ്യാപനവുമായി സർക്കാർ രംഗത്തെത്തുന്നത്. ഇസ്ലാമിക മത പണ്ഡിതരുമായും സാമ്പത്തിക വിദഗ്ധരുമായും കൂടിയാലോചനകൾ നടത്തിയ ശേഷമാണു പദ്ധതി തുടങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. പ്രവാസി ചിട്ടിയിൽ ചേർന്നുകൊണ്ട് കിഫ്ബിയുടെ പദ്ധതികളുടെ സ്പോൺസർമാരാകാൻ പ്രവാസലോകത്തെ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും വ്യക്തികൾക്കും അവസരം നൽകുമെന്ന് മന്ത്രി പറഞ്ഞു.

മികച്ച പ്രതികരണം
പ്രവാസി ചിട്ടിക്ക് യുഎഇയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മറ്റ് രാജ്യങ്ങളിലും പ്രചാരണം ശക്തമാ്കാനിരിക്കുകയാണ് കേരള സർർ. ഇതിന് പിന്നാലെയാണ് ഹലാൽ ചിട്ടിയുമായി സർക്കാർ രംഗത്തെത്തുന്നത്. ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹലാൽ ചിട്ടി ആരംഭിക്കുന്നത്. ഇസ്ലാമിക പണ്ഡിതന്മാരുമായും സാമ്പത്തിക വിദഗ്ധരുമായും കൂടിയാലോചനകൾ നടത്തിയതിന് ശേഷമാണ് ഇത്തരമൊരു പദ്ധതി തുടങ്ങുന്നത്.

12 മുതൽ 20 പേർ മാത്രം
12 മുതൽ 20 പേർ മാത്രമുണ്ടാകുന്ന ഹ്രസ്വകാല ചിട്ടികളായിരിക്കും ഹലാൽ ചിട്ടികൾ. പരസ്പര സമ്മതത്താൽ ഓൺലൈൻ വഴി ആവശ്യക്കാർക്ക് ചിട്ടി വിളിച്ചെടുക്കാവുന്ന രീതിയിലാണ് ഹലാൽ ചിട്ടി ആവിഷ്ക്കരിച്ചിരിക്കുന്നത്. ലോകത്തിൽ എവിടെ നിന്നും പ്രവാസി ചിട്ടിയിൽ ചേരാവുന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അത് മാത്രമല്ല കിഫ്ബി ഏറ്റെടുക്കുന്ന പദ്ധതികൾ പ്രവാസി സംഘടനകൾക്കോ വ്യക്തികൾക്കോ സ്പോൺസർ ചെയ്യാുമാകും. ഇത്തരത്തിലുള്ളവരുടെ പേരുകൾ പദ്ധതിയുടെ ഫലകത്തിൽ രേഖപ്പെടുത്തും.

പ്രവാസി ചിട്ടി
പ്രവാസി ചിട്ടി കൂടുതൽ സജീവമാക്കാനാണ് ധനകാര്യമന്ത്രി തോമസ് ഐസക്ക് ദുബായിയിൽ എത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസി ചിട്ടിയില്‍ ഒന്നേകാല്‍ ലക്ഷത്തോളം പേര് താല്പര്യം പ്രകടിപ്പിച്ചെങ്കിലും 10,520 പേർ മാത്രമാണ് ഇതുവരെ ചിട്ടിയില്‍ ചേര്‍ന്നത്. ചിട്ടി തുടങ്ങി പത്ത് മാസം പിന്നിട്ടപ്പോഴുള്ള കണക്കാണിത്. യുഎഇയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര് വരിക്കാരായത്. അതേസമയം യൂറോപ്പ് മേഖലയില്‍ നിന്ന് പ്രവാസി ചിട്ടിയിലേക്ക് ഇതുവരെ ആകെ 340 പേർ മാത്രമാണ് വരിക്കാരായത്.

മന്ത്രിയും സംഘവും ദുബായിയിൽ...
യുഎഇയിലെ വിവിധ വേദികളിലായി മൂന്നു ദിവസങ്ങളില്‍ മന്ത്രിയും സംഘവും പ്രവാസികളുമായും വിവിധ സംഘടനകളുമായും ഇതുസംബന്ധിച്ച് ആശയവിനിമയം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനിടെ കെഎസ്എഫ്ഇ ഉന്നത സംഘം ഉള്‍പ്പടെയുള്ള വലിയ ടീം മൂന്നു ദിവസങ്ങളിലായി യുഎഇയില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ വഴി എത്ര തുകയുടെ ചിട്ടി വരിക്കാരെ കണ്ടെത്താനാകുമെന്ന ചോദ്യത്തോട് ‘അത് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്ന' മറുപടിയാണ് ഡോ. തോമസ് ഐസക് പറഞ്ഞത്.