കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാടമ്പള്ളിയിലെ യഥാര്‍ത്ഥ മനോരോഗി ആരാണെന്ന് ജനങ്ങള്‍ക്കറിയണം; ശക്തമായ അന്വേഷണം വേണമെന്ന് എംടി രമേശ്

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് വന്‍ വിവാദമായിരുന്നു. തിനെതിരെ ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയിരുന്നു. വിജിലന്‍സ് റെയ്ഡിന് പിന്നില്‍ ആരുടെ വട്ടാണെന്ന് അറിയില്ലെന്നായിരുന്നു ധനമന്ത്രി പ്രതികരിച്ചത്. പിന്നാലെ ധനമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.

ഇപ്പോഴിതാ സർക്കാരിനെതിരെയും സി പി എമ്മിനെതിരെയും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് എംടി രമേശ്. കെ. എസ്. എഫ്. ഇ ചിട്ടികളും സ്വര്‍ണ്ണപ്പണയവും ഉള്‍പ്പെടെ എല്ലാ ഇടപാടുകളും സമഗ്രമായി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. കള്ളപ്പണം വെളുപ്പിക്കലാണ് കെ. എസ്. എഫ്. ഇയില്‍ നടക്കുന്നതെന്ന് എംടി രമേശ് ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് എംടി രമേശിന്റെ വിമര്‍ശനം. കുറിപ്പിന്റെ പൂര്‍ണരൂപം.

വിജിലന്‍സ് റെയ്ഡ്

വിജിലന്‍സ് റെയ്ഡ്

കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് യാദൃശ്ചികമല്ല.അതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടിരിക്കുന്നുവെന്നത് ധനമന്ത്രിയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാണ്. കെ.എസ്.എഫ്.ഇ ധന ഇടപാടുകള്‍ സംബന്ധിച്ച് വിജിലന്‍സില്‍ പരാതിക്കാരന്‍ വടകരക്കാരനാണ്, ഈ വടകരക്കാരന്‍ കേരളത്തിലെ ഒരു വന്‍ വ്യവസായിയുടെ ബെനാമിയാണ്.

മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍

മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍

ഈ വ്യവസായി മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനുമാണ്, അതായത് മുഖ്യമന്ത്രി ധനമന്ത്രിക്കെതിരെ കൊടുപ്പിച്ച പരാതിയാണ് വിജിലന്‍സ് റയ്ഡ് നടന്നത്. അപ്പോ പിന്നെ ധനമന്ത്രി വട്ടനെന്ന് വിളിച്ചത് ആരെയാണെന്ന് വ്യക്തമാണല്ലോ ? കെ.എസ്.എഫ്.ഇയില്‍ റെയ്ഡ് നടത്തിയവര്‍ക്ക് വട്ടാണെന്ന് ധനമന്ത്രി.റെയ്ഡ് നടത്തിയ വിജിലന്‍സ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്.

മൂത്തവട്ട് മുഖ്യമന്ത്രിക്കാണ്

മൂത്തവട്ട് മുഖ്യമന്ത്രിക്കാണ്

മുഖ്യമന്ത്രിയുടെ അറിവില്ലാതെ വിജിലന്‍സ് ഇത്ര ഗൗരവമുള്ള പരിശോധന ആസൂത്രണം ചെയ്യില്ല, റെയ്ഡ് നടത്തിയവര്‍ക്ക് വട്ടാണെങ്കില്‍ മൂത്തവട്ട് മുഖ്യമന്ത്രിക്കാണ്, സ്വന്തം മുഖ്യമന്ത്രിയെ വട്ടനെന്ന് വിളിക്കുന്ന ഒരു മന്ത്രി, പിന്നെ മന്ത്രി സഭയ്‌ക്കെന്ത് കൂട്ടുത്തരവാദിത്വമാണുള്ളത്.ധനമന്ത്രിയെന്തിനാണ് എല്ലാ അന്വേഷണങ്ങളെയും ഇങ്ങിനെ ഭയപ്പെടുന്നത്.

കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം

കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം

കെ.എസ്.എഫ്.ഇ ചിട്ടികളും സ്വര്‍ണ്ണപ്പണയവും ഉള്‍പ്പെടെ എല്ലാ ഇടപാടുകളും സമഗ്രമായി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. കള്ളപ്പണം വെളുപ്പിക്കലാണ് കെ.എസ്.എഫ്.ഇയില്‍ നടക്കുന്നത്. കോഴിയെ കട്ടവന്റെ തലയില്‍ പൂടയെന്ന് ആരോ പറഞ്ഞപ്പോള്‍ ധനമന്ത്രി സ്വന്തം തല തപ്പി നോക്കുന്നതെന്തിനാണ്, ഏതായാലും വട്ട് ധനമന്ത്രിക്കാണോ മുഖ്യമന്ത്രിക്കാണോ എന്ന് മാത്രമാണ് സി.പി.എമ്മിലെ പ്രശ്‌നം,

യഥാര്‍ത്ഥ മനോരോഗി

യഥാര്‍ത്ഥ മനോരോഗി

കോടിയേരി സെക്രട്ടറി പദം ഒഴിഞ്ഞതോടെ മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം ശക്തമാണ്, ഇതിനിടയില്‍ മാടമ്പള്ളിയിലെ യഥാര്‍ത്ഥ മനോരോഗി ആരാണെന്ന് ജനങ്ങള്‍ക്കറിയണം, അതിന് ശക്തമായ അന്വേഷണം നടക്കണം.

ധനമന്ത്രി ചന്ദ്രഹാസമിളകുന്നു; മുഖ്യമന്ത്രിക്കാണോ വട്ടെന്ന് തോമസ് ഐസക് വ്യക്തമാക്കണമെന്ന് ചെന്നിത്തലധനമന്ത്രി ചന്ദ്രഹാസമിളകുന്നു; മുഖ്യമന്ത്രിക്കാണോ വട്ടെന്ന് തോമസ് ഐസക് വ്യക്തമാക്കണമെന്ന് ചെന്നിത്തല

 ട്രെയിന്‍ സര്‍വീസുകള്‍ എന്നുമുതല്‍ ആരംഭിക്കും, പാസഞ്ചര്‍ ഓടിത്തുടങ്ങുമോ; കാത്തിരിപ്പില്‍ യാത്രക്കാര്‍ ട്രെയിന്‍ സര്‍വീസുകള്‍ എന്നുമുതല്‍ ആരംഭിക്കും, പാസഞ്ചര്‍ ഓടിത്തുടങ്ങുമോ; കാത്തിരിപ്പില്‍ യാത്രക്കാര്‍

ഹൈദരാബാദിന്റെ പേര് മാറ്റം; യോഗിക്ക് ചുട്ട മറുപടിയുമായി ഒവൈസി, ഇനി ട്രംപ് കൂടി എത്താനുണ്ട്ഹൈദരാബാദിന്റെ പേര് മാറ്റം; യോഗിക്ക് ചുട്ട മറുപടിയുമായി ഒവൈസി, ഇനി ട്രംപ് കൂടി എത്താനുണ്ട്

ഹൈദരാബാദില്‍ അമിത് ഷാ ഇറങ്ങുന്നത് മറ്റൊരു ലക്ഷ്യത്തിന്, ഒവൈസിയുമായി രഹസ്യ ധാരണയുണ്ടോ?ഹൈദരാബാദില്‍ അമിത് ഷാ ഇറങ്ങുന്നത് മറ്റൊരു ലക്ഷ്യത്തിന്, ഒവൈസിയുമായി രഹസ്യ ധാരണയുണ്ടോ?

Recommended Video

cmsvideo
സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍ | Oneindia Malayalam

English summary
KSFE Vigilance Raid: BJP leader MT Ramesh criticizes state government and CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X