കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവുഗുണ്ടയുടെ ഭാഷ; ധനമന്ത്രി പരസ്യമായി നിയമലംഘനത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് വിടി ബല്‍റാം

Google Oneindia Malayalam News

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം രംഗത്ത്. തോമസ് ഐസക്കുമായി ബന്ധപ്പെട്ട് ഇന്ന് മാധ്യമങ്ങളില്‍ വന്ന ഒരു വാര്‍ത്തയുടെ പശ്ചാത്തലത്തിലായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം. വിജിലന്‍സ് റെയ്ഡിന് വന്നാല്‍ കയറ്റരുതെന്ന് കെഎസ്എഫ്ഇ ഉദ്യോഗസ്ഥരോട് മന്ത്രി ഉത്തരവിട്ടെന്നാണ് വാര്‍ത്ത. അതിന്റെ പ്രത്യാഘാതം താന്‍ നോക്കിക്കോളാമെന്നും ധനമന്ത്രി പറഞ്ഞതായി റിപ്പോര്‍ട്ടിവല്‍ പറയുന്നു.

vt balram

ഇതുമായി ബന്ധപ്പെട്ട് ബല്‍റാമിന്റെ വിമര്‍ശനം ഇങ്ങനെ, വാര്‍ത്ത ശരിയാണെങ്കില്‍ പരസ്യമായി നിയമലംഘനത്തിന് ആഹ്വാനം ചെയ്യുകയാണ് ധനമന്ത്രി. ഭരണഘടനാനുസൃതം മാത്രം പ്രവര്‍ത്തിക്കാന്‍ അധികാരമുള്ളയാള്‍ എന്ന നിലയില്‍ ധനമന്ത്രിയുടേത് സത്യപ്രതിജ്ഞാലംഘനം കൂടിയാണ്. മടിയില്‍ കനമില്ലാത്തയാളെന്ന് ഇതുവരെ കേരളീയ സമൂഹം കരുതിപ്പോന്ന അദ്ദേഹത്തിന് ചേര്‍ന്നതല്ല ഈ തെരുവുഗുണ്ടയുടെ ഭാഷ- ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് തോമസ് ഐസക് ഇതുവരെ വിശദീകരണം നല്‍കിയില്ലെന്നും ബല്‍റാം ചൂണ്ടിക്കാണിക്കുന്നു. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

ധനമന്ത്രി ഡോ.തോമസ് ഐസക്കിനേക്കുറിച്ച് ഇങ്ങനെയൊരു വാര്‍ത്ത വന്നിട്ട് കുറച്ച് സമയമായി. ഇതുവരെ വാര്‍ത്തയെ ശരിവച്ചോ നിഷേധിച്ചോ അദ്ദേഹത്തിന്റേതായ ഒരു പ്രതികരണവും വന്നിട്ടില്ല.

Recommended Video

cmsvideo
Farmers protest becoming stronger | Oneindia Malayalam

വാര്‍ത്ത ശരിയാണെങ്കില്‍ പരസ്യമായി നിയമലംഘനത്തിന് ആഹ്വാനം ചെയ്യുകയാണ് ധനമന്ത്രി. ഭരണഘടനാനുസൃതം മാത്രം പ്രവര്‍ത്തിക്കാന്‍ അധികാരമുള്ളയാള്‍ എന്ന നിലയില്‍ ധനമന്ത്രിയുടേത് സത്യപ്രതിജ്ഞാലംഘനം കൂടിയാണ്.

മടിയില്‍ കനമില്ലാത്തയാളെന്ന് ഇതുവരെ കേരളീയ സമൂഹം കരുതിപ്പോന്ന അദ്ദേഹത്തിന് ചേര്‍ന്നതല്ല ഈ തെരുവുഗുണ്ടയുടെ ഭാഷ.
ഡോ. തോമസ് ഐസക്ക് തന്റെ വിശദീകരണവുമായി ഉടന്‍ രംഗത്തുവരും എന്ന് പ്രതീക്ഷിക്കുന്നു.

English summary
KSFE Vigilance Raid: Congress MLA VT Balram criticizes Finance Minister Thomas Isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X