കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്‌എഫ്‌ഇ വിജിലന്‍സ്‌ റെയ്‌ഡ്‌; മുഖ്യമന്ത്രിയുടെ പൊലീസ്‌ ഉപദേഷ്ടാവിനെതിരെ സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്‌എഫിയിലെ വിജിലന്‍സ്‌ റെയ്‌ഡിനു പിന്നാലെ മുഖ്യമന്ത്രിയുടെ പൊലീസ്‌ ഉപദേഷ്ടാവിനെതിരെ സിപിഎമ്മില്‍ അമര്‍ഷം. സിപിഎമ്മിനെയും സര്‍ക്കാരിനെയും പ്രിതക്കൂട്ടിലാക്കുന്ന നിരവധി നടപടികളാണ്‌ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട്‌ നാലരവര്‍ഷത്തിനിടെയുണ്ടായത്‌. ഇതിന്റെ എല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌ മുഖ്യമന്ത്രിയുടെ പൊലീസ്‌ ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്‌തയാണെന്ന പൊതു വികാരമാണ്‌ ഇപ്പോള്‍ സിപിഎമ്മില്‍ ഉയര്‍ന്നിരിക്കുന്നത്‌.

ധനമന്ത്രി തോമസ്‌ ഐസക്കും മുതിര്‍ന്ന നേതാവ്‌ ആനത്തലവട്ടം ആനന്ദനും കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീവാസ്‌തവെയ ഉന്നമിട്ട്‌ പരസ്യമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ പോലും അറിയിക്കാതെ കെഎസ്‌എഫ്‌ഇയില്‍ നടത്തിയ റെയ്‌ഡിന്‌ പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നുവെന്നാണ്‌ നോതാക്കന്‍മാര്‍ വിലയിരുത്തുന്നത്‌.

raman

ഒരു ധനകാര്യ സ്ഥാപനത്തിന്റെ ഉപദേഷ്ടാവായി രമണ്‍ ശ്രീനിവാസ്‌തവ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ നേതാക്കളിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്‌. പൊലീസ്‌ ഉപദേഷ്ടാവായി വരുന്നതിന്‌ മുമ്പേ ശ്രീനിവാസ്‌തവ ഈ ധനകാര്യ സ്ഥാപനത്തിന്റെ ഉപദേഷ്ടാവായിരുന്നു. അദ്ദേഹം ഇപ്പോഴും ആ പദവി വഹിക്കുന്നുണ്ടെന്നാണ്‌ സ്ഥാപനത്തിന്റെ സൈറ്റിലുള്ളത്‌. അങ്ങനെയുള്ള ഒരാളുടെ കൃത്യമായ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ്‌ കെഎസ്‌എഫ്‌ഇ റെയ്‌ഡ്‌ നടത്താനും പൊതു ജനത്തിന്‌ മുന്നില്‍ സ്ഥാപനത്തെ താറടിച്ച്‌ കാണിക്കാനുമുള്ള നടപടിയുണ്ടായിട്ടുള്ളത്‌ എന്നാണ്‌് സിപിഎം നേതാക്കളുടെ വിലയിരുത്തല്‍.

എന്‍ഫോഴ്‌‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ ഇടപെടലുകള്‍ക്ക്‌ സാധൂകരണം നല്‍കാനുള്ള ഗൂഢാലോചന കൂടി ഇതിന്‌ പിന്നിലുണ്ടോയെന്നും സിപിഎം സംശയിക്കുന്നുണ്ട്‌. വിജിലന്‍സ്‌ ഡയറക്ടര്‍ അവധിയില്‍ പോയ ഘട്ടത്തില്‍ കൂടിയാണ്‌ ഈ റെയ്‌ഡിന്‌ അനുമതി നല്‍കിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്‌.സിപിഎം നേതാക്കള്‍ക്ക്‌ പുറമേ സിപിഐയും രമണ്‍ ശ്രീവാസ്‌തവയുടെ ഇടപെടലുകളെ ചോദ്യം ചെയത്‌ രംഗത്തെത്തിയിട്ടുണ്ട്‌.

വിവാദമായ പൊലീസ്‌ നിയമഭേദഗതി കൊണ്ടുവരുന്നതിലും രമണ്‍ ശ്രീവാസ്‌തവയുടെ പങ്ക്‌ വളരെ വ്യക്തമായിരുന്നു. പൊലീസ്‌ ഉപദേഷ്ടാവിന്‌ തെറ്റു പറ്റിയെന്ന്‌ മുഖ്യമന്ത്രിയടക്കം സമ്മതിച്ചതുമാണ്‌. ആ വിവാദം കെട്ടടങ്ങുന്നതിന്‌ പിന്നാലെയാണ്‌ കെഎസ്‌എഫ്‌ഇയിലെ റെയഡ്‌.

English summary
KSFE vigilance raid; CPM turn against chief minister police adviser raman srivastava
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X