Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്‌ഫ്‌ഇ വിജിലന്‍സ്‌ റെയ്‌ഡ്‌; വിജിലന്‍സിനെ ശാഖകളില്‍ കയറ്റരുത്‌;കടുത്ത നിലപാടുമായി ധനമന്ത്രി;

ആലപ്പുഴ:കെഎസ്‌ഫ്‌ഇ വിജിലന്‍സ്‌ റെയ്‌ഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ കര്‍ക്കശ നിലപാടുമായി ധനമന്ത്രി തോമസ്‌ ഐസക്‌. ചട്ടപ്രകാരമല്ലാത്ത റെയ്‌ഡിന്‌ വരുന്ന വിജിലന്‍സ്‌ ഉദ്യേഗസ്ഥരെ ശാഖകളില്‍ കയറ്റരുതെന്ന്‌ മന്ത്രി നിര്‍ദേശം നല്‍കി .

കെഎസ്‌എഫ്‌ഇ ഡയറക്ടര്‍ ബോര്‍ഡ്‌ യോഗത്തിലാണ്‌ മന്ത്രി ഈക്കാര്യം തുറന്ന്‌ പറഞ്ഞത്‌.വിജിലന്‍സ്‌ സംഘം മോശമായാണ്‌ പെരുമാറിയതെന്നും ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചതായും കെഎസ്‌എഫ്‌ഇ അധികൃതര്‍ മന്ത്രിയോട്‌ പരാതിപ്പെട്ടു. ഇതേ തുടര്‍ന്നാണ്‌ കര്‍ക്കശ നിലപാട്‌ മന്ത്രി എടുത്തത്‌. പെട്ടെന്നും കൂട്ടത്തോടെയുമുള്ള ഇത്തരം റെയ്‌ഡുകള്‍ ആ ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കാനെ ഉപകരിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

Recommended Video

cmsvideo
    തിരുവനന്തപുരം; കെഎസ്എഫ്ഇ ചിട്ടി തട്ടിപ്പ്;വൻ ക്രമക്കേടെന്ന് വിജിലൻസ്;ശുദ്ധ അസംബന്ധമെന്ന് ധനമന്ത്രി
    toms

    പ്രത്യേക പരാതികളുടെ അടിസ്ഥാനത്തില്‍ ശാഖകളില്‍ കൂട്ട പരിശോധന നടത്തേണ്ട ആവശ്യമില്ല. അങ്ങനെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ വന്നാല്‍ അനുവദിക്കരുത്‌. ശാഖകളില്‍ കയറ്റുകയും ചെയ്യരുത്‌. മന്ത്രി തോമസ്‌ ഐസക്‌ ഡയറക്ടര്‍ ബോര്‍ഡ്‌ യോഗത്തില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ അറിയാതെയാണ്‌ റെയ്‌ഡ്‌ നടന്നത്‌. ആരാണ്‌ ഇത്‌ ആസൂത്രണം ചെയ്‌തതെന്ന്‌ അന്വേഷിക്കുന്നുണ്ട്‌. ധനവകുപ്പും ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്ന്‌ മന്ത്രി വ്യക്തമാക്കി.

    റെയ്‌ഡ്‌ വിവരങ്ങള്‍ അനൗദ്യോഗികമായി ചോര്‍ത്തിയത്‌ കെഎസ്‌ഫ്‌ഇയെയും ധനവകുപ്പിനേയും മോശപ്പെടുത്തുന്നതിന്റെ ഭാഗമാണെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളെക്കുറിച്ച്‌ കെഎസ്‌എഫ്‌ഇ നല്‍കിയ റിപ്പോര്‍ട്ട്‌ ധനവകുപ്പിന്‌ ലഭിച്ചിട്ടുണ്ട്‌. അത്‌ പരിശോധിച്ച്‌ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

    അതേ സമയം വിജിലന്‍സ്‌ നടപടിയില്‍ കടുത്ത അമര്‍ഷമാണ്‌ സിഫിഎമ്മിന്റെ ഉള്ളില്‍ നിന്ന തന്നെ ഉണ്ടായിരിക്കുന്നത്‌. വിജിലന്‍സ്‌ റെയ്‌ഡിനെ വിമര്‍ശിച്ച്‌ സിപിഐയും രംഗത്തെത്തിയിട്ടുണ്ട്‌. മുഖ്യമന്ത്രിയുടെ പോലീസ്‌ ഉപദേഷ്ടാവായ രമണ്‍ ശ്രീ വാസ്‌തവക്കെതിരായണ്‌ സിപിഎം വിരല്‍ ചൂണ്ടുന്നത്‌. രമണ്‍ ശ്രീ വാസ്‌തവയോടുള്ള വിയോജിപ്പ്‌ മുതിര്‍ന്ന്‌ സിപിഎം നേതാവായ ആനത്തലവട്ടം ആനന്ദന്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്‌തു. ഈ ഭരണ കാലയളവില്‍ നിരവധി വിവാദങ്ങളാണ്‌ ആഭ്യന്തരവകുപ്പില്‍ നിന്നും ഉയര്‍ന്ന്‌ വന്നുകൊണ്ടിരിക്കുന്നത്‌.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+