കെഎസ്ആർടിസി: പതിനഞ്ച് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കാൻ രണ്ട് ഇൻസ്‌പെക്ടർമാർ
കാസറഗോഡ്: കെ.എസ്. ആർ.ടി സിയിൽ ചെക്കിങ് ഇൻസ്‌പെക്ടർമാർ ഇഷ്ടം പോലെ.കണ്ടക്ടർ പണിയെടുക്കാൻ ആളില്ലെന്നും പറയാം. ഒരു ബസ്സിൽ ഒരു കണ്ടക്ടർ നൽകുന്ന ടിക്കറ്റ് പരിശോധിക്കാൻ അധികൃതർ രണ്ട് ചെക്കർമാരെയാണ് നിയോഗിച്ചിരിക്കുന്നത്.
ഓരോരുത്തർക്കും അരലക്ഷം രൂപയ്ക്കടുത്ത് ശമ്പളമുണ്ടെന്ന് പറയുന്നു. കോർപറേഷന് മൊത്തത്തിൽ താങ്ങാൻ കഴിയാത്ത തരത്തിൽ ജീവനക്കാരുണ്ടെന്ന് അധികൃതർ പറയുമ്പോൾ തന്നെ മിക്ക സർവീസുകളും പ്രവർത്തിക്കാൻ ആളില്ലാതെ മുടങ്ങുന്നതും പതിയായിട്ടുണ്ട്. ഏഴ് ഷെഡ്യൂളിന് ഒരു സൂപ്പർവൈസർ എന്നായിരുന്നു മുൻ കണക്ക്.എന്നാലിന്ന് ആവശ്യത്തിലേറെ ഇൻസ്പെക്ടർമാരായതോടെ അവരെ കണ്ടയിടത്തൊക്കെ തിരുകി കയറ്റുകയാണെന്നാണ് ആരോപണം.

കാസറഗോഡ് ഡിപ്പോയിലെ ഇൻസ്പെക്ടർമാരുടെ എണ്ണം കൂടിയതോടെ രണ്ട് വീതം പേരെയാണ് ഒരു ബസ്സിൽ ടിക്കറ്റ് പരിശോധനയ്‌ക്ക് നിയമിക്കുന്നത്.












Click it and Unblock the Notifications