Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസിയുടെ നിയന്ത്രണം വിട്ടു, കെട്ടിടത്തിലേക്ക് പാഞ്ഞ് കയറി...അപകടം കോട്ടയത്ത്

13 പേര്‍ക്കു അപകടത്തില്‍ പരിക്കേറ്റു

കോട്ടയം: ഏറ്റുമാനൂരിനു സമീപം എംസി റോഡില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കെട്ടിടത്തില്‍ ഇടിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. തിരുവനന്തപുരത്തു നിന്നു എറണാകുളത്തേക്കു പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സാണ് നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്കു പാഞ്ഞുകയറിയത്. മൂന്നു സ്ത്രീയടക്കം അപകടത്തില്‍ 13 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായിപരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ടക്ടര്‍ അടക്കം ചിലര്‍ക്കു സാരമായി പരിക്കുണ്ട്.

1

കെട്ടിടത്തിന്റെ തൂണില്‍ ഇടിച്ചതോടെയാണ് ബസ് നിന്നത്. അപകടത്തിന്റെ ബസ്സിന്റെ മുന്‍വശവും കെട്ടിടത്തിന്റെ മുന്‍ഭാഗവും പൂര്‍ണമായും തകര്‍ന്നു. കെട്ടിടത്തിന്റെ പാര്‍ക്കിങ് സ്ഥലത്തേക്കാണ് ബസ് ഓടിക്കയറിയത് എന്നതുകൊണ്ടു തന്നെ അപകടത്തെ തുടര്‍ന്നു ഗതാഗതസ്തംഭനമുണ്ടായില്ല.

2

ബ്രേക്ക് ചെയ്തപ്പോള്‍ ബസ്സിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിനു കാരണമെന്ന് ഡ്രൈവര്‍ വ്യക്തമാക്കി. എന്നാല്‍ യാത്രക്കാര്‍ പറയുന്നത് മറ്റൊന്നാണ്. അമിത വേഗതയിലായിരുന്നു ബസ്സെന്നും മുന്‍ഭാഗത്തെ ടയറുകള്‍ തേഞ്ഞ് തീര്‍ന്നിരുന്നുവെന്നും ഇതാണ് അപകടത്തിന് ഇരയാക്കിയതെന്നുമാണ് അവരുടെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+