ഇനി എസി ബസുകളില്‍ കയറിയാല്‍ 'പൊള്ളും'; എസി ബസുകളിലെ നിരക്ക് കൂട്ടുന്നു
പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായി ജൂണ്‍ ഒന്നുമുതലാണ് എസി ബസുകളില്‍ ആറുശതമാനം സേവനനികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്
തിരുവനന്തപുരം: എസി ബസുകളില്‍ ഇനി മുതല്‍ ടിക്കറ്റ് ചാര്‍ജ്ജ് കൂടും. കെഎസ്ആര്‍ടിസിയുടെയും കെയുആര്‍ടിലിയുടെയും എസി ബസുകളിലാണ് ചാര്‍ജ്ജ് കൂടുന്നത്. എസി യാത്ര ബസുകളില്‍ കേന്ദ്ര സര്‍ക്കാര്‍ സേവന നികുതി ഏര്‍പ്പെടുത്തിയതോടെയാണ് ചാര്‍ജ്ജ് വര്‍ദ്ധനവ് വരുന്നത്.
പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായി ജൂണ്‍ ഒന്നുമുതലാണ് എസി ബസുകളില്‍ ആറുശതമാനം സേവനനികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. ആദ്യം സംസ്ഥാന എതിര്‍ത്തെങ്കിലും കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ നികുതി പിരിയ്ക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി.

81 രൂപ
തിരുവനന്തപുരത്തു നിന്നും ബെംഗളൂരുവിലേക്ക് മാത്രം സീസണനുസരിച്ച് 81 രൂപയുടെ വരെ വര്‍ധനവുണ്ടാകും.

സോഫ്ട് വെയര്‍
ഭൂരിഭാഗം ടിക്കറ്റുകളും ഓണ്‍ലൈന്‍വഴി ബുക്കുചെയ്യുന്നതായതിനാല്‍ നികുതി ഈടാക്കാന്‍ സോഫ്ട് വെയറില്‍ മാറ്റം വരുത്തണം. ഇത് കൂടി പൂര്‍ത്തിയായാല്‍ ഈയാഴ്ചയോടെ പുതുക്കിയ ചാര്‍ജ് ഈടാക്കും.

നിരക്ക്
തിരുവനന്തപുരം ബംഗളൂരു നിലവിലെ നിരക്ക് 1265രൂപ.76 രൂപ സേവനനികുതി കൂടി വരുന്നതോടെ ഇത് 1341 രൂപയായി ആയി ഉയരും. ഞായറാഴ്ചകളില്‍ ഇത് 1431 ആകും. തിരുവനന്തപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് 34 രൂപയും കോഴിക്കോട്ടേക്ക് 31 രൂപയും കൂടും.

ബത്തേരി
മംഗലുരുവിലേക്ക് 861 രൂപയായിരുന്നു ഇതുവരെ ചാര്‍ജെങ്കില്‍ ഇനിയത് 913 രൂപയാകും. സുല്‍ത്താന്‍ ബത്തേരിയ്ക്ക് പോകാന്‍ 40 രൂപയും എറണാകുളത്തേക്ക് പോകാന്‍ 17 രൂപയും അധികമായി കൊടുക്കണം.












Click it and Unblock the Notifications