കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി; ജനുവരി 1 മുതല്‍ ആനുകൂല്യങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: പുതുവത്സരത്തില്‍ യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന് കെഎസ്ആര്‍ടിസി കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള റിസര്‍വേഷന്‍ നിരക്ക് 30 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു. കൂടാതെ 72 മണിയ്ക്കൂര്‍ മുന്‍പ് വരെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിന് ക്യാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കില്ല. 72 മണിയ്ക്കൂറിനും, 48 മണിയ്ക്കൂറിനും ഇടയില്‍ ക്യാന്‍സല്‍ ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 10% നവും, 48 മണിയ്ക്കൂറിനും, 24 മണിയ്ക്കൂറിനും ഇടയില്‍ 25%, 24 മണിയ്ക്കൂറിനും, 12 മണിയ്ക്കൂറിനും ഇടയില്‍ 40 %, 12 മണിയ്ക്കൂറിനും, 2 മണിയ്ക്കൂറിനും ഇടയില്‍ ക്യാന്‍സല്‍ ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 50% നവും ക്യാന്‍സലേഷന്‍ നിരക്ക് നല്‍കിയില്‍ മതിയാകും.

k

ബസ് പുറപ്പെടുന്നതിന് രണ്ട് മണിയ്ക്കൂറിനുള്ള ക്യാന്‍സിലേഷന്‍ അനുവദിക്കില്ല. കെഎസ്ആര്‍ടിസിയുടെ ഫ്രാഞ്ചസി/ കൗണ്ടര്‍ വഴി റിസര്‍വ് ചെയ്യുന്ന ടിക്കറ്റുകള്‍യാത്രക്കാര്‍ക്ക് യാത്രാ തീയതി ചില നിബന്ധനകള്‍ക്ക് വിധേയമായി മുന്നോട്ടോ, പിന്നോട്ടോ മാറ്റി നല്‍കും. ലിങ്ക് ടിക്കറ്റ് സംവിധാനത്തിലൂടെ ദീര്‍ഘ ദൂര യാത്രക്കാരന് തന്റെ യാത്ര അപ്പോള്‍ നിലവിലുള്ള രണ്ട് ബസുകളിലായി ഷെഡ്യൂല്‍ ചെയ്യാനും സാധിക്കും.

എന്റെ കുഞ്ഞിന് അച്ഛനുണ്ട്... സഹികെട്ട് പ്രതികരിച്ച് നടി; അത് ഞാനെടുത്ത ധീരമായ തീരുമാനംഎന്റെ കുഞ്ഞിന് അച്ഛനുണ്ട്... സഹികെട്ട് പ്രതികരിച്ച് നടി; അത് ഞാനെടുത്ത ധീരമായ തീരുമാനം

4 പേരില്‍ കൂടുതല്‍ യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഒരു ടിക്കറ്റിന്റെ റിസര്‍വേഷന്‍ നിരക്ക് മാത്രമേ ഈടാക്കൂ. കൂടാതെ മടക്ക യാത്ര ടിക്കറ്റ് ഉള്‍പ്പെടെ ഒരുമിച്ച് ബുക്ക് ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 10% ഇളവും അനുവദിക്കും. അന്തര്‍സംസ്ഥാന സര്‍വ്വീസില്‍ റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത ഡെസ്റ്റിനേഷന്‍ പോയന്റില്‍ എത്തിച്ചേരുന്നതിന് കെഎസ്ആര്‍ടിസിയുടെ ലഭ്യമായ എല്ലാ സര്‍വ്വീസുകളിലും സൗജന്യ യാത്രയും അനുവദിക്കും. ഇതിന് വേണ്ടി യാത്രരേഖയും ഐഡി കാര്‍ഡും കണ്ടക്ടറെ ബോധ്യപ്പെടുത്തണം. ബസ് പുറപ്പെടുന്നതിന് രണ്ട് മണിയ്ക്കൂറിനുള്ളില്‍ 30 കിലോ മീറ്റര്‍ വരെയാണ് ഈ സൗജന്യം ലഭിക്കുകയുളളൂ.

ശശി തരൂരിന് ഗറ്റൗട്ട് അടിക്കും... നിലപാട് കടുപ്പിച്ച് കെ സുധാകരന്‍; തരൂര്‍ ഒരു എംപി മാത്രംശശി തരൂരിന് ഗറ്റൗട്ട് അടിക്കും... നിലപാട് കടുപ്പിച്ച് കെ സുധാകരന്‍; തരൂര്‍ ഒരു എംപി മാത്രം

ആലപ്പുഴ ഷാന്‍ വധക്കേസ് റിമാന്റ് റിപ്പോര്‍ട്ട്

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെഎസ് ഷാനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് റിമാന്റ് റിപ്പോര്‍ട്ട്. രണ്ടു മാസം മുമ്പ് തന്നെ കൊലപാതകത്തിന്റെ ആസൂത്രണം നടന്നിരുന്നുവെന്ന് പോലീസ് പറയുന്നു. ചേര്‍ത്തലയില്‍ വച്ചാണ് ആസൂത്രണം നടന്നത്. ഷാനെ കൊലപ്പെടുത്താനുള്ള പദ്ധതി സംബന്ധിച്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് അറിയാമായിരുന്നു. ചേര്‍ത്തല പട്ടണക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പ്രതികാരമായിട്ടാണ് ഷാനെ വധിക്കാന്‍ പദ്ധതിയിട്ടത്. ഏഴ് പേരെയാണ് കൊലപാതകത്തിന് നിയോഗിച്ചത്. നേരത്തെ പ്രതികള്‍ രഹസ്യ യോഗം ചേര്‍ന്നിരുന്നു. കൊലയാളി സംഘം ഉള്‍പ്പെടെ കേസില്‍ 16 പ്രതികളാണുള്ളതെന്നും എല്ലാം ചില നേതാക്കള്‍ക്ക് അറിയാമായിരുന്നുവെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
KSRTC Announced Concessions For Online Booking from January 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X