കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വമ്പന്‍ മാറ്റത്തിനൊരുങ്ങി കെഎസ്ആര്‍ടിസി; ജനുവരി മുതല്‍ പുതിയ മുഖം, മാറ്റങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: വീണ്ടും വലിയൊരു മാറ്റത്തനൊരുങ്ങി കെ എസ് ആര്‍ ടി സി. ജീവനക്കാര്‍ പഴയ യൂണിഫോമായ കാക്കിയണിയാന്‍ വീണ്ടും തയ്യാറെടുത്തിരിക്കുകയാണ്. അടുത്ത വര്‍ഷം ജനുവരി മുതല്‍ വീണ്ടും കാക്കി യൂണിഫോമിലേക്ക് മാറാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.

ഇതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയനുകളുമായി കെ എസ് ആര്‍ ടി സി സി എം ഡി ചര്‍ച്ച നടത്തി. ഇപ്പോഴത്തെ യൂണിഫോമിന് പകരം ആദ്യകാലങ്ങളില്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ കാക്കി യൂണിഫോമായിരുന്നു ഉപയോഗിച്ചിരുന്നത്.

ksrtc

2015ല്‍ ആണ് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ കാക്കി യൂണിഫോമല്‍ നിന്ന് മാറി നാല ഷര്‍ട്ടും കടും നീല പാന്റുമാക്കി മാറ്റിയത്. എന്നത്തെ എം ഡി ആന്റണി ചാക്കോയുടേതായിരുന്നു തീരുമാനം. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് േ്രഗ നിറവും ഇന്‍സ്‌പെക്ടര്‍മാരുടേത് വെള്ള ഷര്‍ട്ടും കറുത്ത പാന്റുമാക്കി മാറ്റിയിരുന്നു.

റിയാസ് ആ യുവാവിനെ പച്ചക്ക് തെറിവിളിച്ചു: സംസ്കാര സമ്പന്നന്‍ ഇങ്ങനെ ചെയ്യാമോ? തിരക്കഥാകൃത്ത് ലേഖറിയാസ് ആ യുവാവിനെ പച്ചക്ക് തെറിവിളിച്ചു: സംസ്കാര സമ്പന്നന്‍ ഇങ്ങനെ ചെയ്യാമോ? തിരക്കഥാകൃത്ത് ലേഖ

കൂടാതെ സീനിയോരിറ്റി തിരിച്ചറിയുന്നതിനായി പ്രത്യേക ബാഡ്ജും നല്‍കും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോമാണ് നല്‍കുക. യൂണിഫോമിനുള്ള ഓര്‍ഡര്‍ ഉടന്‍ നല്‍കാനും മാനേജ്‌മെന്റ് തീരുമാനം എടുത്തിട്ടുണ്ട്. 2015ല്‍ പരിഷ്‌കരണത്തിന്റെ ഭാഗമായായിരുന്നു യൂണിഫോം മാറ്റിയത്. അന്ന് സുരക്ഷ ജീവനക്കാര്‍ക്ക് മാത്രമാണ് കാക്കി നിലനിര്‍ത്തിയിരുന്നത്.

English summary
KSRTC back to khaki uniform; Management to change from January, Know why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X