മൊബൈൽ ഫോണിന് സെലന്റ് മോഡ് ഇട്ട് കെഎസ്ആർടിസി; ശബ്ദം ഇനി വേണ്ട; പരാതിയ്ക്ക് പരിഹാരം
തിരുവനന്തപുരം: യാത്രക്കാർക്ക് പുതിയ നിർദേശവുമായി കെഎസ്ആർടിസി. മൊബൈൽ ഫോണിലൂടെയുള്ള പ്രവർത്തികൾക്കാണ് കെഎസ്ആർടിസി വിലക്ക് പ്രഖ്യാപിച്ചത്. ഇനി മുതൽ ബസ് യാത്രയിൽ ലൗഡ് സ്പീക്കറിൽ പാട്ട് കേൾക്കുന്നതും വീഡിയോ കാണുന്നതും ഉച്ചത്തിൽ ഫോണിൽ സംസാരിക്കുന്നതുമാണ് കെഎസ്ആർടിസി വിലക്കിയിരിക്കുന്നത്.
ഇത്തരം കാര്യങ്ങൾ സംബന്ധിച്ച് നിരവധി പരാതികൾ കെ എസ് ആർ ടി സി ക്ക് ലഭിക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് തീരുമാനമെന്ന് കെ എസ് ആർ ടി സി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുകയായിരുന്നു.
ഫെബ്രുവരി രണ്ടാം തീയതി കെ എസ് ആർ ടി സി യാത്രക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ മറ്റു ചില യാത്രക്കാർ അമിതമായ ശബ്ദമുണ്ടാക്കി മൊബൈൽ ഫോണിൽ സംസാരിക്കുന്നു. സഭ്യമല്ലാത്ത തരത്തിലാണ് ഈ സംസാരം. കൂടാതെ മറ്റു ചിലർ അമിത ശബ്ദത്തിൽ വീഡിയോ കാണുന്നു. ഇത് ഒപ്പമുള്ള മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്നാണ് പരാതി. അതേസമയം, പുതിയ തീരുമാനം ബസിനുള്ളിൽ എഴുതി പ്രദർശിപ്പിക്കും എന്നും കെ എസ് ആർ ടി സി വ്യക്തമാക്കിയിട്ടുണ്ട്.

ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ മറ്റു ചില യാത്രക്കാർ അമിതമായ ശബ്ദമുണ്ടാക്കി മൊബൈൽ ഫോണിൽ സംസാരിക്കുന്നു. സഭ്യമല്ലാത്ത തരത്തിലാണ് ഈ സംസാരം. കൂടാതെ മറ്റു ചിലർ അമിത ശബ്ദത്തിൽ വീഡിയോ കാണുന്നു. ഇത് ഒപ്പമുള്ള മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്നാണ് പരാതി. അതേസമയം, പുതിയ തീരുമാനം ബസിനുള്ളിൽ എഴുതി പ്രദർശിപ്പിക്കും എന്നും കെ എസ് ആർ ടി സി വ്യക്തമാക്കിയിട്ടുണ്ട്.

ബസ്സിനുള്ളിൽ നിർദ്ദേശം സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായാൽ കെ എസ് ആർ ടി സി യുടെ കണ്ടക്ടർ പരിഹരിക്കണം. കെ എസ് ആർ ടി സി യുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ കണ്ടക്ടർ യാത്രക്കാരോട് അഭ്യർത്ഥിക്കുകയും ചെയ്യണമെന്നും കെ എസ് ആർ ടി സി ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, പുതിയ ടൂർ പാക്കേജ് തയ്യാറാക്കി കെ എസ് ആർ ടി സി. വെറും 700 രൂപ മാത്രം നൽകിയാൽ മതി. പത്തനംതിട്ടയിൽ നിന്നും ആണ് ഈ അടിപൊളി ടൂർ പാക്കേജ് കെ എസ് ആർ ടി സി തയ്യാറാക്കുന്നത്. പത്തനംതിട്ടയിൽ നിന്ന് വണ്ടിപ്പെരിയാർ, ഗവി, പരുന്തുംപാറ എന്നീ സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത് വാഗമണ്ണിലേക്ക് യാത്ര പോകാം. അതും തുച്ഛമായ ചിലവിൽ എന്നതാണ് മറ്റൊരു പ്രത്യേകത. വരുന്ന ആഴ്ചയിൽ സർവീസ് ആരംഭിക്കുകയെന്നും കെ എസ് ആർ ടി സി അറിയിച്ചിട്ടുണ്ട്.

ഇതിനായി 36 സീറ്റ് ഉള്ള ഓർഡിനറി ബസ് ആയിരിക്കും കെ എസ് ആർ ടി സി അനുവദിക്കുന്നത്. പത്തനംതിട്ടയിൽ നിന്നും രാവിലെ ആറിന് ആരംഭിക്കുന്ന ടൂർ യാത്ര രാത്രി തിരിച്ച് പത്തനംതിട്ടയിൽ എത്തിച്ചേരും. വനം മേഖലകളിലൂടെ ആണ് കെ എസ് ആർ ടി സി പുതിയ പാക്കേജ് തയാറാക്കിയിരിക്കുന്നത്. യാത്രക്കാർ നൽകുന്ന 700 രൂപയിൽ 100 രൂപ വനം വകുപ്പിന് അടയ്ക്കേണ്ട പാസ് തുകയാണ്. യാത്രക്കാർക്ക് പ്രിയമുള്ള സ്ഥലത്ത് ഇറങ്ങി കാഴ്ചകൾ ആസ്വദിക്കുവാനും കെ എസ് ആർ ടി സി അവസരമൊരുക്കുന്നുണ്ട്.

അതേസമയം, തിരിച്ചു വരുമ്പോൾ വാഗമണ്ണിൽ നിന്ന് മുണ്ടക്കയം വഴിയായിരിക്കും ബസ് യാത്ര. അതേസമയം, ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ട വിനോദസഞ്ചാരികൾ ഭയപ്പെടേണ്ടതില്ല. രാത്രിയോടെ എത്തുന്ന സഞ്ചാരികൾക്ക് പത്തനംതിട്ടയിൽ തന്നെ തങ്ങാൻ കെ എസ് ആർ ടി സി ടെർമിനലിൽ സൗകര്യം ഒരുക്കാനും കെ എസ് ആർ ടി സി ആലോചിക്കുകയാണ്.

അതേസമയം, രാത്രി സർവീസിൽ ഉറക്കം ഉണ്ടായാൽ ഡ്രൈവർമാർ ഉപയോഗിക്കുന്ന പൊടിക്കൈകൾ വീണ്ടും കണ്ടെത്തിയിരുന്നു. മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പാലക്കാട് ജില്ലയിൽ നടത്തിയ സ്പെഷൽ ഡ്രൈവിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയിരുന്നു. കെ എസ് ആർ ടി സി ഡ്രൈവർ പിടിയിലായ സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ നടത്തിയത്.












Click it and Unblock the Notifications